'അച്ഛനും അമ്മയും കടന്നുവന്ന വഴികൾ കുട്ടിക്ക് പറഞ്ഞ് കൊടുക്കണം... ഈഗോയുടെ പേരിൽ കുട്ടികളെ ഉപയോഗിക്കരുത്'
മലയാളികളുടെ പ്രിയ അവതാരകയും നടിയുമാണ് ആര്യ ബഡായ്. സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആര്യയെ കൂടുതൽ ജനപ്രിയയാക്കിയത് ബഡായി ബംഗ്ലാവ് എന്ന പരിപാടിയാണ്. ശേഷം താരം ബിഗ് ബോസ് മലയാളത്തിലും മത്സരാർത്ഥിയായി എത്തി. അതിനുശേഷം ഇപ്പോൾ വരെയും സോഷ്യൽമീഡിയ ബുള്ളിയിങ് അനുഭവിക്കുന്നുമുണ്ട് ആര്യ. സോഷ്യല്‍ മീഡിയയിലും ആര്യ സജീവമാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും വിശേഷങ്ങള്‍ പങ്കുവെച്ചുമെല്ലാം ആര്യ എത്താറുണ്ട്.
നടി വിവാഹമോചിതയും ഒരു പെൺകുഞ്ഞിന്റെ അമ്മയുമാണ്. സീരിയൽ താരം അർച്ചന സുശീലിന്റെ സഹോദരനെയായിരുന്നു ആര്യ വിവാഹം ചെയ്തത്. എന്നാൽ മകൾ പിറന്നശേഷം ബന്ധം വിള്ളൽ വീണതിനാൽ ഇരുവരും വേർപിരിയുകയായിരുന്നു. അതേസമയം മകളുടെ കാര്യങ്ങൾക്ക് വേണ്ടി ഒരുമിച്ച് നിൽക്കേണ്ട സമയങ്ങളിൽ ഇരുവരും മാതാപിതാക്കളായി നിൽക്കാറുമുണ്ട്.

ആര്യയ്ക്കൊപ്പമാണ് താമസമെങ്കിലും സമയം കിട്ടുമ്പോഴെല്ലാം അച്ഛന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ മകളെ ആര്യ അനുവദിക്കാറുണ്ട്. നടി, അവതാരക എന്നതിലുപരി സെലിബ്രിറ്റികൾ പോലും കസ്റ്റമറായിട്ടുള്ള ഒരു ബൊട്ടീക്കിന്റെ ഉടമസ്ഥയാണ് ആര്യ ഇപ്പോൾ. കൂടാതെ വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലും ആര്യയ്ക്കുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയ വഴി ആരാധകരുടെ ഏറ്റവും പുതിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ആര്യ.
കോ പാരൻ്റിംഗ് മകൾ റോയയെ കൂടി കംഫേർട്ടാക്കി വളരെ സുഗമമായി കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്നാണ് ആരാധകൻ ആര്യയോട് ചോദിച്ചത്. അതിന് കൃത്യമായ മറുപടി ആര്യ നൽകി. അച്ഛനും അമ്മയും കടന്നുവന്ന വഴികൾ കുട്ടിക്ക് പറഞ്ഞ് കൊടുത്തുവേണം വളർത്താനെന്നാണ് ആര്യ പറയുന്നത്. ഞങ്ങളുടെ കോ പാരന്റിങ് രീതിയിൽ റോയ സന്തുഷ്ടയാണ്.
സഹ രക്ഷാകർതൃത്വത്തിൽ നിങ്ങളുടെ കുട്ടിയുമായി തുറന്ന ആശയവിനിമയം വളരെ പ്രധാനമാണ്. തൻ്റെ മാതാപിതാക്കൾ രണ്ടുപേരും കടന്നുപോയതും കടന്നുപോകുന്നതുമായ യാത്രയെക്കുറിച്ച് കുട്ടി ബോധവാനായിരിക്കണം. അവരെയും കൂടെ യാത്ര ചെയ്യാൻ അനുവദിക്കണം. തകരുന്ന ദാമ്പത്യത്തിൻ്റെ കാര്യത്തിൽ രഹസ്യം സൂക്ഷിക്കുകയും കുട്ടികളെ നിങ്ങളുടെ വ്യക്തിപരമായ അഹന്തയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്നത് നിങ്ങളുടെ സ്വന്തം കുട്ടിയോട് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യമാണെന്നുമാണ് ആര്യ പറഞ്ഞത്.
മകളുടെ അച്ഛന്‍ എന്ന നിലയില്‍ മുൻ ഭർത്താവ് രോഹിത്തുമായി നല്ല സൗഹൃദം ആര്യ സൂക്ഷിയ്ക്കുന്നുണ്ട്. രോഹിത്ത് മറ്റൊരു വിവാഹം ജീവിതത്തിലേക്ക് കടന്നുവെങ്കിലും ആര്യ ഇപ്പോഴും സിംഗിളാണ്. അതേസമയം രോഹിത്തുശേഷം ആര്യയുടെ ജീവിതത്തിൽ ഒരു പ്രണയം സംഭവിച്ചിരുന്നു.

ബിഗ് ബോസിൽ വെച്ച് താൻ ഒരാളുമായി പ്രണയത്തിലാണെന്നത് ആര്യ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ആര്യ ബിഗ് ബോസിൽ നിന്നും തിരികെ വന്നപ്പോഴേക്കും ആ ബന്ധം തകർന്നു. അതോടെ ഏറെനാൾ വളരെ മോശമായ മാനസീകാസ്ഥയിലൂടെയായിരുന്നു ആര്യ കടന്നുപോയിരുന്നത്.
മാത്രമല്ല ബഡായി ബംഗ്ലാവിൽ ആര്യയുടെ പെയറായി വന്ന രമേഷ് പിഷാരടിയാണ് ആര്യയുടെ ശരിക്കും ഭര്‍ത്താവ് എന്നാണ് പല പ്രേക്ഷകരും തെറ്റിദ്ധരിച്ചിരുന്നത്. സോഷ്യല്‍ മീഡിയ സജീവമായ ശേഷമാണ് ആര്യയും പിഷാരടിയും ഭാര്യാഭര്‍ത്താക്കന്മാരല്ലെന്ന് ആരാധകരിൽ പലരും അറിഞ്ഞത്.


Click it and Unblock the Notifications