'ആ പ്രശ്നത്തിനുശേഷം എന്നെ ഒതുക്കിയതായി തോന്നിയിട്ടുണ്ട്... പക്ഷെ വിഷമമില്ല, സന്തോഷവും മനസമാധാനവുമാണ് പ്രധാനം'
ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ബാബു പ്രേക്ഷകര്‍ക്ക് പരിചിതയായത്. അതുകൊണ്ട് തന്നെ ആര്യ ബഡായിയെന്ന് പറഞ്ഞാലാണ് പെട്ടന്ന് ആളുകള്‍ താരത്തെ തിരിച്ചറിയുന്നത്. അതിനുശേഷം നിരവധി സിനിമകളിലും ബിഗ് ബോസ് അടക്കമുള്ള മറ്റ് ഷോകളിലും ആര്യ പങ്കെടുത്തുവെങ്കിലും ഇപ്പോഴും പ്രേക്ഷകര്‍ക്കിഷ്ടം ബഡായി ബംഗ്ലാവിലെ രമേഷ് പിഷാരടിയുടെ ഭാര്യയായി വേഷമിട്ടിരുന്ന ആര്യയെ തന്നെയാണ്. സോഷ്യൽമീഡിയയിൽ സജീവമായ ആര്യ ടെലിവിഷൻ ഷോകളുമായി മാത്രമല്ല സിനിമാ അഭിനയം, ബിസിനസ് എല്ലാമായും സജീവമാണ്.
കാഞ്ചീവരമൊന്ന ആര്യയുടെ ബൊട്ടീക്കിന്റെ സ്ഥിരം കസ്റ്റമേഴ്സാണ് ഒട്ടുമിക്ക മുൻനിര നടിമാരും. ബിസിനസിലും സക്സസ്ഫുള്ളായ ആര്യ സോഷ്യൽമീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം സ്റ്റോറി വഴി ആരാധകരുമായി സംവദിച്ചിരിക്കുകയാണ് താരം. ആരാധകരുടെ ചോദ്യങ്ങൾക്ക് കൃത്യമായി സ്റ്റോറി വഴി നടി മറുപടി നൽകി.

സന്തോഷവതിയാണോ എന്നായിരുന്നു ആദ്യത്തെ ചോദ്യം ഈ നിമിഷത്തിൽ അതിയായി സന്തോഷത്തിലാണെന്നായിരുന്നു നടിയുടെ മറുപടി. മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത് ഹോട്ട് ഫോട്ടോഷൂട്ട് ഉണ്ടോയെന്നായിരുന്നു. അതിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് ആര്യ നൽകിയത്. ചൂട് കാലാവസ്ഥയിൽ പകർത്തിയ ഒരു ചിത്രം പങ്കിട്ട് നല്ല ചൂട് സമയത്ത് എടുത്ത ഫോട്ടോയാണ്. ഇത് മതിയോ... നല്ല ഹോട്ടായിരുന്നു... ശരിക്കും... എന്നാണ് ആര്യ കുറിച്ചത്.
ദൃഷ്ടിദോഷത്തിൽ വിശ്വസിക്കുന്നുവോയെന്ന ആരാധകന്റെ ചോദ്യത്തിന് അതേ എന്നായിരുന്നു നടിയുടെ മറുപടി. സ്മൈൽ കറക്ഷൻ ചെയ്തിട്ടുണ്ടോയെന്ന ആരാധകന്റെ ചോദ്യത്തിനും അതേ എന്ന് തന്നെയായിരുന്നു നടിയുടെ മറുപടി. സ്മൈൽ കറക്ഷൻ ചെയ്ത സ്ഥാപനത്തിന്റെ വിവരങ്ങളും ആര്യ വെളിപ്പെടുത്തി.
മറ്റൊരു ഫോളോവർക്ക് അറിയേണ്ടിയിരുന്നത് ഏകാന്തതയെ എങ്ങനെ മറികടക്കാം എന്നതായിരുന്നു. അതിന് നല്ലൊരു ഉപദേശം ആര്യ നൽകി. ആളുകളുമായി ബന്ധപ്പെടുക. നിങ്ങളുടെ അടുത്ത ആളുകളല്ലെങ്കിൽ നിങ്ങളുടെ പരിമിതികളെക്കുറിച്ച് നിങ്ങൾക്കറിയാവുന്നിടത്തോളം അപരിചിതരുമായി ബന്ധപ്പെടുന്നതും നല്ലതാണ്. ചിലപ്പോൾ അപരിചിതർ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി മാറുമെന്നാണ് ആര്യ പറഞ്ഞത്.
പിന്നീട് ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട വിഷയം കരണം ഒതുക്കിയതായി തോന്നുന്നുണ്ടോ എന്നായിരുന്നു ആരാധകൻ ചോദിച്ചത്. അതിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു... നിങ്ങളെല്ലാവരും എന്നെ ഒരു പ്രത്യേക ചാനലിൽ സ്ഥിരമായി കാണാറുള്ളതിനാലായിരിക്കും അങ്ങനെ തോന്നിയത്. അതുപോലെ ബിഗ് ബോസ് പ്രശ്നം കാരണം എന്നെ ഒതുക്കിയതായി തോന്നിയിട്ടുണ്ട്.

ഇല്ലെന്ന് പറഞ്ഞാൽ കള്ളമായി പോകും. പക്ഷെ വിഷമമില്ല. മഴവിൽ എൻ്റർടെയ്ൻമെൻ്റ് അവാർഡുകളുടെ സഹ അവതാരകയായി മഴവിൽ മനോരമയിൽ ഉടൻ ഞാൻ വരും എന്നാണ് ആര്യ പറഞ്ഞത്. വിവാഹജീവിതത്തിൽ പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ എങ്ങനെ മുന്നോട്ട് പോകുമെന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. അതിനും നടി മറുപടി നൽകി.
കഠിനമാണെന്ന് എനിക്കറിയാം. ശരിയായ കാരണങ്ങളാൽ നിങ്ങൾക്ക് വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ എനിക്ക് പറയാൻ കഴിയുന്നത് നിങ്ങൾക്ക് ഒരു തീരുമാനമെടുക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്നാണ്. നിങ്ങളുടെ സന്തോഷവും മനസമാധാനവുമാണ് ഏറ്റവും പ്രധാനം. എന്ത് വന്നാലും ഒരു കാര്യത്തിനും നിങ്ങൾ ഈ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പാക്കുക എന്നാണ് നടി പറഞ്ഞത്.
റിലേഷൻഷിപ്പ് ഉപേക്ഷിക്കുന്നതിനേ കുറിച്ചുള്ള ചോദ്യത്തോടും നടി പ്രതികരിച്ചു. ഒരു ബന്ധത്തിൽ മല്ലിടുന്നതിന് പകരം. പരസ്പരം ഭാവി ജീവിതത്തെയും ആത്മാഭിമാനത്തേയും ആശങ്കകളേയും ബഹുമാനിക്കുകയും അത് എന്തുതന്നെയായാലും പ്രവർത്തിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ആ ബന്ധം ഉപേക്ഷിക്കുന്നതുമാണ് നല്ലതെന്നാണ് ആര്യ പറഞ്ഞത്.
അറേഞ്ച് മാരേജിൽ ഭയമുണ്ടെന്നും എങ്ങനെയാണ് പറ്റിയ ആളെ കണ്ടെത്തുകയെന്ന് അറിയില്ലെന്നുമുള്ള ആശങ്ക ഒരു ഫോളോവർ പങ്കിട്ടപ്പോൾ കൃത്യമായ ഉപദേശവും ആര്യ നൽകി. വാക്കിൽ അല്ല പ്രവൃത്തിയിൽ വിശ്വസിക്കാനാണ് ആര്യ ഉപദേശിച്ചത്.


Click it and Unblock the Notifications