For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബഡായി ബംഗ്ലാവിലെ പൊട്ടിപ്പെണ്ണായാണ് ഇപ്പോഴും ആളുകള്‍ എന്നെ കാണുന്നത്'; പുതിയ യൂട്യൂബ് ചാനലുമായി ആര്യ

  |

  മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യക്ക് നിരവധി ആരാധകരുണ്ട്. ബിഗ് ബോസ് സീസണ്‍ 2- ല്‍ ആര്യ പങ്കെടുത്തിരുന്നു.

  ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ ഒരു തുടക്കത്തെക്കുറിച്ച് പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് ആര്യ. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്ന വിവരം ആര്യ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് താരം. ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.

  തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി കൂടുതല്‍ സംവദിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന ആര്യ തന്റെ എല്ലാ വിശേഷങ്ങളും ഇനി മുതല്‍ യൂട്യൂബ് ചാനലിലൂടെ പങ്കിടുമെന്ന് അറിയിക്കുകയാണ്. ആര്യയുടെ വാക്കുകളില്‍ നിന്നും:' ഈ ഫീല്‍ഡില്‍ വന്നിട്ട് 15 വര്‍ഷത്തില്‍ കൂടുതലായി. ചെറുപ്പം മുതല്‍ ഉള്ള ആഗ്രഹമായിരുന്നു സിനിമയില്‍ അഭിനയിക്കണമെന്ന്.

  മോഡലിങ്ങിലൂടെ തുടങ്ങി പിന്നെ സീരിയലില്‍ അഭിനയിച്ചു. അവിടുന്ന് പിന്നെ അവതാരകയായി. പിന്നീട് കോമഡി ആര്‍ട്ടിസ്റ്റായി. കോമഡി ആര്‍ട്ടിസ്റ്റില്‍ നിന്ന് പിന്നെ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റിലേക്ക് എത്തിനില്‍ക്കുകയാണ് ഇപ്പോള്‍. ബഡായി ബംഗ്ലാവിലൂടെയാണ് ആളുകള്‍ക്ക് എന്നെ പരിചയം. കോമഡിയുമായി ഒരു ബന്ധവുമില്ലാത്ത ഞാന്‍ ഇത്രയും വലിയ ഒരു കോമഡി ഷോയുടെ ഭാഗമായി.

  ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയെന്ന് റിപ്പോര്‍ട്ട്; സത്യാവസ്ഥ ഇങ്ങനെയാണ്

  അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. രമേഷ് പിഷാരടിയുടെ പൊട്ടിയായ ഭാര്യ ആയിട്ടാണ് ബഡായി ബംഗ്ലാവിലെത്തിയത്. അത് ഒരു സ്‌ക്രിപ്റ്റഡ് ക്യാരക്ടര്‍ ആയിരുന്നു. ചില ആളുകളെങ്കിലും കരുതിയിരുന്നത് ഞാന്‍ റിയല്‍ ലൈഫിലും ഇങ്ങനെ തന്നെയായിരുന്നു എന്നാണ്. ഇതിന് ഒരു മാറ്റം വന്നത് ഞാന്‍ ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയപ്പോഴായിരുന്നു.

  പക്ഷേ ബിഗ് ബോസില്‍ വന്ന ശേഷം ചിലര്‍ക്കെങ്കിലും എന്നോട് അപ്രീതി തോന്നി. ബിഗ് ബോസിന് ശേഷം നിരവധി നെഗറ്റീവുകളും അതേപോലെ പോസിറ്റീവുകളും ലഭിച്ചു. എങ്കിലും ബഡായി ബംഗ്ലാവാണ് എന്റെ ജീവിതത്തിലെ നാഴികക്കല്ല്. ബഡായി എന്ന പേര് ചേര്‍ത്ത് എന്നെക്കുറിച്ച് എവിടെ പറഞ്ഞാലും അഭിമാനം മാത്രമേ ഉള്ളൂ. ആര്യ ബഡായി അടിയ്ക്കുകയാണ് എന്ന് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. ' ആര്യ വ്യക്തമാക്കുന്നു.

  'എന്നോട് അഞ്ച് മിനിറ്റ് തികച്ച് സംസാരിക്കാൻ ദിൽഷ നിൽക്കുന്നില്ല'; പരാതിയുമായി റോബിൻ, ദിൽഷയുടെ മറുപടി ഇങ്ങനെ!

  യൂട്യൂബ് ചാനലിലൂടെ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ആര്യ തുറന്ന വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്നു. ആരോഗ്യകരമായ വിമര്‍ശനങ്ങളെ താന്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അവ എന്തായാലും പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ആര്യ ആഭ്യര്‍ത്ഥിച്ചു.

  ബിഗ് ബോസ് സീസണ്‍ 2-വിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊന്നായിരുന്നു ആര്യ. സീസണ്‍ 2 അവസാനിച്ച ശേഷം ബിഗ് ബോസ് വീട്ടിലെ ആര്യയുടെ പ്രവൃത്തികള്‍ വിലയിരുത്തി അവര്‍ക്കു നേരെ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ആക്രമണവും പതിവായിരുന്നു. ആര്യയുടെ ചിത്രങ്ങള്‍ക്കും മറ്റും മോശമായി കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും സൈബല്‍ ബുള്ളീയിങ്ങും ശക്തമായിരുന്നു.

  പുറത്ത് വന്ന ബ്ലെസ്ലി ആദ്യം ചെയ്തത് സിഗരറ്റ് വലി, ഇത് തെണ്ടിത്തരം! സഹോദരനെ ചങ്ങലയ്ക്കിടണമെന്നും നിമിഷ

  ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രശസ്തയാകുന്നത്. ബഡായി ബംഗ്ലാവില്‍ രമേഷ് പിഷാരടിയുടെ ഭാര്യയായുള്ള ഹാസ്യവേഷമാണ് ആര്യക്ക് ജനശ്രദ്ധ നേടിക്കൊടുത്തത്. നിരവധി സിനിമകളിലും ആര്യ സഹനടിയായി വേഷമിട്ടിട്ടുമുണ്ട്. ലൈലാ ഓ ലൈല, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പാവാ, പ്രേതം, തോപ്പില്‍ ജോപ്പന്‍, അലമാര, ഉറിയടി, ഉള്‍ട്ട എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് താരം.

  നിരവധി ടെലിവിഷന്‍ ഷോകളുടെ അവതാരകയായും ആര്യ ശ്രദ്ധ നേടി. മുന്‍പ് അനേകം സീരിയലുകളിലും ആര്യ പ്രധാന കഥാപാത്രമായി വേഷമിട്ടിട്ടുണ്ട്.

  Read more about: arya bigg boss
  English summary
  Actress Arya Badai opens up about her new Youtube channel Badai Talkies By Arya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X