'ദേ... ചെല്ല്... ചെന്ന് കേറിക്കൊട്...'; ബി​ഗ് ബോസ് കോമൺ മാൻ കോൺടസ്റ്റ് പ്രമോ പങ്കുവെച്ച് മുൻ മത്സരാർഥി ആര്യ!

ഓരോ സീസൺ കഴിയു‌ന്തോറും ബി​ഗ് ബോസ് മലയാളത്തിന് ആരാധകർ വർധിച്ച് വരികയാണ്. ഇതുവരെ സംഭവിച്ച നാല് സീസണുകളിൽ ഏറ്റവും കൂടുതൽ വൈറലായ സീസണായിരുന്നു നാലാം സീസൺ. അതുപോലെ തന്നെ വളരെ വ്യത്യസ്തമായി അ‍ഞ്ചാം സീസൺ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

കഴിഞ്ഞ സീസണിലേത് പോലെ തന്നെ അഞ്ചാം സീസണിലും ഒട്ടനവധി പ്രത്യേകതകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മോഹൻലാൽ തന്നെയാണ് അഞ്ചാം സീസണിന്റേയും അവതാരകൻ.

അതുപോല തന്നെ അഞ്ചാം സീസണിൽ ആരൊക്കെയാകും ഇത്തവണത്തെ മത്സരാർത്ഥികൾ ആകുക എന്നത് സംബന്ധിച്ച് വലിയ ചർച്ചയാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. ഒപ്പം നിരവധി പ്രഡിക്ഷനുകളും വരുന്നുണ്ട്. പലരുടേയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്ന് കേള്‍ക്കുന്നുമുണ്ട്.

വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തെരഞ്ഞെടുത്ത് ഇത്തവണ മത്സരാർഥിയാക്കുന്നുണ്ട്.

ദേ... ചെല്ല്... ചെന്ന് കേറിക്കൊട്....

അഞ്ചാം സീസണിന്റെ ഏറ്റവും വലിയ പ്രത്യേകതയാണിത്. മാത്രമല്ല ഇതിനായി എന്ത് ചെയ്യണമെന്ന പ്രമോ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട് അണിയറപ്രവർത്തകർ. പ്രമോ വീഡിയോയിൽ മോഹൻലാലും എത്തുന്നുണ്ട്.

പ്രമോ വീഡിയോ വൈറലായതോടെ സീസൺ രണ്ടിൽ മത്സരാർഥിയായിരുന്ന ആര്യ സോഷ്യൽമീഡിയയിൽ കുറിച്ച വരികളാണ് വൈറലാകുന്നത്. ബി​ഗ് ബോസ് കോമൺ മാൻ കോൺടസ്റ്റ് പ്രമോ പങ്കുവെച്ചാണ് ആര്യ രസകരമായ വരികൾ കുറിച്ചത്.

കോമൺ മാൻ കോൺടസ്റ്റ് പ്രമോ പങ്കുവെച്ച് മുൻ ബി​ഗ് ബോസ് താരം ആര്യ

'എന്നോട് ചോ​ദിക്കാറുണ്ട്.... ദേ... ചെല്ലൂ.. ചെന്ന് കേറിക്കൊടുക്കൂ....' എന്നാണ് ആര്യ രസകരമായി കുറിച്ചത്. ആര്യ പങ്കെടുത്ത രണ്ടാം സീസണിന് വിജയി ഉണ്ടായിരുന്നില്ല. കൊവിഡ് മൂർച്ഛിച്ച സാഹചര്യത്തിൽ മത്സരം പാതിവഴിയിൽ അവസാനിപ്പിച്ചിരുന്നു.

അതിനാൽ തന്നെ ഫിനാലെ വരെ ആ സീസൺ നീണ്ടില്ല. ചെന്നൈയിലായിരുന്നു സീസൺ 2 നടന്നത്. ആ സീസണിൽ ഏറ്റവും കൂടുതൽ‌ ഹേറ്റേഴ്സിനെ സമ്പാദിച്ച മത്സരാർഥിയും ആര്യയായിരുന്നു. ആര്യ കുത്തിതിരിപ്പാണെന്നും വിഷമാണെന്നുമെല്ലാമാണ് പ്രേക്ഷകരിൽ നിന്നും വിമർശനം വന്നത്.

മോഹൻലാലിനൊപ്പം ഹോസ്റ്റ് ചെയ്യാൻ ആര്യ വന്നിരുന്നു

നാലാം സീസണിൽ ഒരു എപ്പിസോഡിൽ മോഹൻലാലിനൊപ്പം ഹോസ്റ്റ് ചെയ്യാൻ ആര്യ വന്നിരുന്നു. ബി​ഗ് ബോസിൽ നിന്നും തുടങ്ങിയ ഹേറ്റ് കമന്റ്സ് ഇപ്പോഴും ആര്യയ്ക്ക് കിട്ടാറുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവാണ് ആര്യയുടെ കരിയര്‍ മറ്റിമറിച്ചതെന്ന് നിസംശയം പറയാനാകും.

ആ വേദിയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ബേസില്‍ ജോസഫ് കുഞ്ഞിരാമായണം എന്ന ചിത്രത്തിലേക്ക് ആര്യയെ ക്ഷണിച്ചത്. ചെറുതെങ്കിലും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരു വേഷമായിരുന്നു അത്.

സമൂഹമാധ്യമങ്ങളിലും ആര്യ സജീവം

അടുത്ത സുഹൃത്ത് രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വന്‍ അടക്കം പതിനഞ്ചോളം ചിത്രങ്ങളില്‍ ആര്യ ഇതിനകം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകഴിഞ്ഞു. ഏഷ്യാനെറ്റില്‍ സംരക്ഷണം ചെയ്തിരുന്ന സ്റ്റാര്‍ട്ട് മ്യൂസിക്, ആരാദ്യം പാടും മ്യൂസിക്കല്‍ ഗെയിം ഷോയിലെ അവതാരകയായും ആര്യ പ്രേക്ഷകർ​ക്ക് മുമ്പിൽ എത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും ആര്യ സജീവമാണ്. സിംഗിള്‍ പേരന്റായ താരം മകള്‍ റോയയുമൊത്തുള്ള നിമിഷങ്ങളാണ് ഏറ്റവും കൂടുതലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെക്കാറുള്ളത്.

സിനിമാ ജീവിതം

തനിക്ക് അഭിനയം മാത്രമല്ല ഫാഷന്‍ ഡിസൈനിങ്ങും വഴങ്ങുമെന്ന് തെളിയിച്ച താരം 2018ല്‍ വഴുതക്കാട് ഒരു ബൊട്ടീക്കും തുടങ്ങിയിരുന്നു. ഇപ്പോൾ തന്റെ ബോട്ടീക്കായ കാഞ്ചീവരത്തിന്റെ ബിസിനസ് തിരക്കുകളിലാണ് ആര്യ.

ബി​ഗ് ബോസ് സീസൺ ഫോറിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. മലയാളത്തിലെ ആദ്യത്തെ ലേഡി ബി​ഗ് ബോസ് ടൈറ്റിൽ വിന്നർ കൂടിയായിരുന്നു ദിൽഷ പ്രസന്നൻ. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കാണ് ലഭിച്ചത്. മൂന്നാം സ്ഥാനം നേടിയത് റിയാസ് സലീമായിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X