'ചേച്ചിയല്ല അമ്മ തന്നെയാണ്..., ഇന്ന് പാലുവിന് ഒന്നാം പിറന്നാൾ'; കുഞ്ഞനിയത്തിയുടെ ബർത്ത് ഡെ ചിത്രങ്ങളുമായി ആര്യ
ആര്യ പാര്‍വതിയും കുടുംബവും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. യുട്യൂബ് ചാനലിലൂടെയും ആര്യ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. 23ആം വയസില്‍ തനിക്ക് കുഞ്ഞനിയത്തി പിറന്നതിന്റെ സന്തോഷം ആര്യ മുമ്പ് പങ്കുവെച്ചിരുന്നു. അനിയത്തിയുടെ വിശേഷങ്ങൾ പങ്കുവെക്കാനും അവൾക്കൊപ്പം സമയം ചിലവഴിക്കാനും പഠനത്തിനിടയിലും ആര്യ സമയം കണ്ടെത്താറുണ്ട്. ഒമ്പതാം മാസത്തിലാണ് തനിക്ക് ഒരു അനുജത്തി പിറക്കാൻ പോകുന്ന വിവരം ആര്യ അറിയുന്നത്.
അതിനുശേഷം അവളെ കയ്യിൽ വാങ്ങുന്നത് വരെ അമ്മയ്ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ടായിരുന്നത് ആര്യ തന്നെയാണ്. പ്രത്യക്ഷത്തിൽ ചേച്ചിയാണെങ്കിലും അമ്മയുടെ കെയറിങും സ്നേഹവുമാണ് കുഞ്ഞനിയത്തിക്ക് ആര്യ നൽകുന്നത്. ഇപ്പോഴിതാ ആദ്യ പാർവതിക്ക് ഒരു വയസ് തികഞ്ഞതിന്റെ സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് ആര്യ.

പിറന്നാൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആര്യ ആഘോഷമാക്കി. പിറന്നാൾ പാർട്ടി ഒരുക്കാൻ ഓടി നടന്നത് മുഴുവൻ ആര്യയായിരുന്നു. എൻ്റെ സഹോദരിക്ക് ഒന്നാം ജന്മദിനാശംസകൾ... അവളുടെ ദിവസം ശരിക്കും സവിശേഷമാക്കിയതിന് എല്ലാവർക്കും നന്ദി എന്നാണ് പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് ആര്യ കുറിച്ചത്. സഹോദരിക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും ആര്യ പങ്കിട്ടു.
നിരവധി പേരാണ് പാലു എന്ന് ഓമനപ്പേരുള്ള ആദ്യയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തിയത്. താരം ഒറ്റമകളായിട്ടാണ് ഇരുപത്തിമൂന്ന് വർഷം വളർന്നത്. അതുകൊണ്ട് തന്നെ വീണ്ടുമൊരു കുഞ്ഞ് ജീവിതത്തിലേക്ക് വരുമ്പോൾ ആര്യ എങ്ങനെ പ്രതികരിക്കുമെന്ന ടെൻഷനായിരുന്നു അച്ഛനും അമ്മയ്ക്കും തുടക്കത്തിൽ. എന്നാൽ തനിക്ക് കുഞ്ഞ് അനിയത്തി പിറക്കാൻ പോകുന്ന വിവരം വളരെ സന്തോഷത്തോടെയാണ് ആര്യ സ്വീകരിച്ചത്.
അമ്മയോടൊപ്പം ലേബർ റൂമിൽ കയറിയപ്പോഴുള്ള അനുഭവം അടക്കം തന്റെ യുട്യൂബ് ചാനലിലൂടെ ആര്യ പങ്കുവെച്ചിട്ടുണ്ട്. അമ്മയാണ് ലോകമെന്ന് പറഞ്ഞ് ജീവിക്കുന്നയാളാണ് ആര്യ. അതുകൊണ്ട് തന്നെ ഈ പ്രായത്തിൽ അമ്മ പ്രസവിക്കുമ്പോൾ എന്തെങ്കിലും മോശമായി സംഭവിക്കുമോ എന്ന ഭയം ആര്യയ്ക്കുണ്ടായിരുന്നു. 'ഒമ്പതാം മാസത്തിലെ ചെക്കപ്പില്‍ അമ്മയ്ക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍ പറഞ്ഞത് കേട്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്.'
'അമ്മയെ നഷ്ടമാവുന്നതിനെക്കുറിച്ച് ആലോചിക്കാനെ പറ്റുമായിരുന്നില്ല. ആ നഷ്ടം എന്നെ ബാധിക്കുന്ന പോലെ മറ്റൊരാളെയും ബാധിക്കില്ലല്ലോ. അമ്മയെ ലേബര്‍ റൂമിലേക്ക് കയറ്റിയതിനെക്കുറിച്ചൊക്കെ പറയുമ്പോള്‍ ഞാന്‍ ഇമോഷണലാവും. അമ്മയുടെ നൈറ്റിയും കമ്മലും മാലയുമൊക്കെ എന്റെ കൈയ്യിലാണ് തന്നത്. ഇങ്ങനെയുള്ള രംഗം ഞാന്‍ സിനിമയിലെ കണ്ടിട്ടുള്ളൂ. അത് അനുഭവിച്ചാലേ അറിയുള്ളൂ.'

'ഏത് പ്രശ്‌നത്തിനുമുള്ള പരിഹാരം എനിക്ക് തരുന്നത് അമ്മയാണ്. അമ്മയ്‌ക്കൊപ്പമുള്ള എല്ലാ നിമിഷങ്ങളും ഓര്‍ത്തെടുക്കുകയായിരുന്നു ഞാന്‍. ലേബര്‍ റൂമിന് മുന്നില്‍ ടെന്‍ഷനടിച്ചാണ് ഇരുന്നത്. അതിനിടയിലാണ് അമ്മയെ കാണണോ ആര്യയ്ക്ക് എന്ന് സിസ്റ്റര്‍മാര്‍ ചോദിച്ചത്.'
'അകത്ത് കയറി അമ്മയെ കണ്ടപ്പോള്‍ ഭയങ്കര വിഷമം തോന്നി. കുഞ്ഞിനെ കണ്ടപ്പോഴും ഞാന്‍ അമ്മയെയായിരുന്നു അന്വേഷിച്ചത്. ഇത്രയും വലിയൊരു മകളായിട്ട് സ്വന്തം അമ്മയുടെ ഡെലിവറിക്ക് കൂടെ നില്‍ക്കുമ്പാള്‍ അമ്മയോടുള്ള സ്‌നേഹം കൂടും നമുക്ക്.'
'ലേബര്‍ റൂമില്‍ കയറിയപ്പോള്‍ കണ്ട കാഴ്ച കാരണം എനിക്ക് പ്രസവിക്കണ്ടെന്ന തീരുമാനത്തിലാണ് ഞാന്‍. നിന്നെയോര്‍ക്കുമ്പോഴാണ് എനിക്ക് വിഷമമെന്ന് പറഞ്ഞ് കരയുകയായിരുന്നു അച്ഛന്‍. അമ്മ നല്ല കോണ്‍ഫിഡന്റായിരുന്നു. തലേദിവസം വേദന വന്നിട്ട് പ്രസവിക്കാനായി പിറ്റേദിവസം നോക്കിയിരുന്നയാളാണ് അമ്മ', എന്നാണ് ആര്യ അനുഭവം പങ്കിട്ട് മുമ്പൊരിക്കൽ പറഞ്ഞത്.


Click it and Unblock the Notifications