'ഞാൻ ​ഗർഭിണിയായതിന്റെ പേരിൽ മകളുടെ കരിയർ നശിക്കരുത്, ചേച്ചിയല്ല ഒരു അമ്മയാകുന്ന ഫീലാണ്'; ആര്യയും അമ്മയും!

നടിയും നർത്തകിയുമെല്ലാമായ ആര്യ പാർവതി ഇരുപത്തിമൂന്നാം വയസിൽ വീണ്ടും ചേച്ചിയാകാൻ പോവുകയാണ്. തന്റെ അമ്മ വീണ്ടും ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള ഒരുക്കത്തിലാണെന്ന് അടുത്തിടെയാണ് ആര്യ പുറം ലോകത്തെ അറിയിച്ചത്.

അമ്മ ​ഗർഭിണിയാണെന്ന വിവരം ആര്യ പോലും അമ്മയുടെ എട്ടര മാസത്തിലാണ് അറി‍ഞ്ഞത്. തനിക്ക് വിഷമമാകുമെന്ന് കരുതി അമ്മ പറയാൻ മടിച്ച് ഇരിക്കുകയായിരുന്നുവെന്നാണ് ആര്യ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

വീട്ടിലേക്ക് വീണ്ടും ഒരു കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറെടുക്കുമ്പോൾ കഴിഞ്ഞ് പോയ കുറച്ച് മാസങ്ങൾ എത്തരത്തിലുള്ളതായിരുന്നുവെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ആര്യ പാർവതിയും അമ്മ ദീപ്തിയും. 'പീരിയഡ്സ് റെ​ഗുലറായിരുന്നില്ല. ഒരുപാട് യാത്രകളും ചെയ്തിരുന്നു.'

'പിന്നീട് ​ഗുരുവായൂർ പോയപ്പോൾ വയ്യാതെയായി. അങ്ങനെ ഡോക്ടറെ കണ്ടപ്പോഴാണ് 24 വീക്ക് ​ഗർഭിണിയാണെന്ന് അറിഞ്ഞത്. ആദ്യത്തെ പ്ര​ഗ്നൻസി വളരെ കോംപ്ലിക്കേറ്റഡായിരുന്നു. പത്ത് മാസം ബെഡ് റെസ്റ്റിലിരുന്നാണ് ആര്യയെ പ്രസവിച്ചത്.'

ഞാൻ ​ഗർഭിണിയായതിന്റെ പേരിൽ മകളുടെ കരിയർ നശിക്കരുത്

'അതിന് ശേഷം കുഞ്ഞുങ്ങൾ വേണ്ടെന്ന രീതിയിലായിരുന്നു. ​ഗർഭിണിയാണെന്ന് അറിഞ്ഞ സമയത്ത് ആര്യ ബിസിയായിരുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ​ഗർഭിണിയാണെന്ന് മോളോട് എങ്ങനെ പറയുമെന്ന ടെൻഷനായിരുന്നു. അപ്പോഴാണ് അങ്ങനെ എട്ട് മാസം അവളോട് പറഞ്ഞില്ല.'

'അങ്ങനെയിരിക്കെ മോൾ അവധി വരാറായി. ഇനി പറയാതിരിക്കാനാവില്ലല്ലോ. അങ്ങനെ ഹസ്ബെന്റാണ് മോളോട് ഞാൻ ​ഗർഭിണിയാണെന്ന് പറഞ്ഞത്. അതുകേട്ടതും അവൾ വലിയവായിൽ കരഞ്ഞുകൊണ്ടാണ് എന്നെ ഫോൺ വിളിച്ചത്. അപ്പോഴും ഞാൻ മോളോട് തർക്കിച്ചു ​അങ്ങനൊന്നും ഇല്ലായെന്ന് പറ‍ഞ്ഞ്.'

 ചേച്ചിയല്ല ഒരു അമ്മയാകുന്ന ഫീലാണ്

'എനിക്ക് കലയിൽ കഴിവുള്ള മകളെ തരണമെ എന്നാണ് ആര്യയെ ​ഗർഭിണിയായിരുന്നപ്പോൾ പ്രാർഥിച്ചത്. അതുപോലെ ഒരു മകളെ തന്നെയാണ് എനിക്ക് ദൈവം തന്നത്. ആര്യ വഴക്കാളിയല്ല. എല്ലാം മനസിലാക്കുന്ന കുട്ടിയാണ്. അവളുടെ കഴിവുകൾ പരിപോഷിപ്പിച്ച് അവൾക്ക് വേണ്ടി മാത്രമാണ് ഞങ്ങൾ ജീവിച്ച് വന്നത്.'

'അവൾ എന്നെ ഡിപ്പന്റ് ചെയ്ത് നിൽക്കുന്ന കുട്ടിയാണ്. അതിനാൽ ഇനിയൊരു കുട്ടി വരുന്നുവെന്ന് അറിയുമ്പോൾ മകൾക്ക് വിഷമമാകുമോയെന്നാണ് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നത്. ഞാൻ ​ഗർഭിണിയായതിന്റെ പേരിൽ അവളുടെ കരിയർ നശിക്കരുത്, അവൾക്ക് മുന്നോട്ട് തടസങ്ങൾ ഉണ്ടാകരുത് എന്നാണ് ഞാൻ‌ ചിന്തിച്ചത്.'

സഹായത്തിന് നിർത്താൻ മനസില്ലായിരുന്നു

'ഇപ്പോഴും അവളെ ഒന്നിനും ബുദ്ധിമുട്ടിക്കരുത് എന്നാണ് എനിക്ക്. മകളോട് പറയാതെ വെച്ചപ്പോൾ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. ഒമ്പത് മാസക്കാലവും ഞാൻ ഒറ്റയ്ക്കായിരുന്നു. ആരെയെങ്കിലും സഹായത്തിന് നിർത്താൻ മനസില്ലായിരുന്നു' ആര്യയുടെ അമ്മ ദീപ്തി പറഞ്ഞു.

തനിക്ക് ഒരു കൂടപ്പിറപ്പ് കൂടി വരുന്ന ത്രില്ലിലാണ് ആര്യ. എങ്ങനെയെങ്കിലും കുഞ്ഞിന്റെ മുഖം എത്രയും വേ​ഗം കാണണമെന്നാണ് ആര്യയ്ക്ക്. 'അച്ഛൻ, അമ്മ ​ഗർഭിണിയാണെന്ന് പറഞ്ഞ ദിവസം ഞാൻ മറക്കില്ല. അമ്മയെ ഞാൻ വീഡിയോ കോൾ ചെയ്താലും വയറിന് മുകളിലേക്ക് മാത്രം കാണിച്ചാണ് അമ്മ സംസാരിക്കുക.'

അമ്മയുടെ മനസ് എനിക്കറിയാം

'എന്നെ പ്രസവിച്ചശേഷം അമ്മയ്ക്ക് ഒരുപാട് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ സ്റ്റക്കായി കുറേനേരം ഇരുന്നു. അച്ഛനോട് ഞാൻ ചോദിച്ചിരുന്നു എന്തിനാണ് എന്നോട് മറച്ചുവെച്ചത്? ഞാൻ ലീവ് എടുത്ത് വന്ന് അമ്മയെ പ്രൊടക്ട് ചെയ്യില്ലായിരുന്നുവോയെന്ന്. എനിക്ക് അമ്മയെ അങ്ങനെ കെയർ ചെയ്ത് കൊണ്ടുനടക്കണമെന്നുണ്ടായിരുന്നു.'

'അമ്മയുടെ മനസ് എനിക്കറിയാം. അമ്മയ്ക്ക് എന്നെ അല്ലാതെ വേറൊരു കുഞ്ഞിനെ സ്നേഹിക്കാൻ പറ്റില്ല. അതായിരിക്കാം ഗർഭിണിയാണെന്ന് അമ്മ ​ എന്നോട് പറയാൻ മടികാണിച്ചത്. എനിക്ക് സന്തോഷമാണെന്ന് അറിഞ്ഞപ്പോൾ അച്ഛനും സന്തോഷമായി. കുറെ കരഞ്ഞാണ് ഞാൻ അമ്മയെ സമ്മതിപ്പിച്ചെടുത്ത്. അമ്മയെ വിട്ട് വരാൻ മനസില്ലായിരുന്നു.'

സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന കാര്യം

'അറ്റന്റൻസ് പഠനത്തിൽ വിഷയമായതുകൊണ്ടാണ് തിരിച്ച് എനിക്ക് വരേണ്ടി വന്നത്. സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന കാര്യമാണ് ഇപ്പോൾ സംഭവിച്ചത്. ചേച്ചി എന്ന ഫീലല്ല ഒരു അമ്മയാകുന്ന ഫീലാണ് എനിക്ക്. കസിൻസിന് ഇടയിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമെ അമ്മയുടെ പ്ര​ഗ്നൻസിയെ കുറിച്ച് അറിയൂ.'

'അമ്മയും കുഞ്ഞും ഹെൽത്തിയാണെന്ന് ഡോക്ടർ പറഞ്ഞശേഷമാണ് ഞാൻ ആ വിവരം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. കുറച്ച് ആർട്ടിക്കിളിന് താഴെ നെ​ഗറ്റീവ് കമന്റുകൾ വന്നിരുന്നു. അത് പക്ഷെ അമ്മയോടും അച്ഛനോടും ഞാൻ പറഞ്ഞിട്ടില്ല. ചില കമന്റുകൾക്ക് ഞാൻ മറുപടി കൊടുത്തു. ഇപ്പോൾ കമന്റുകൾ‌ നോക്കാറില്ല. അമ്മ എനിക്ക് എപ്പോഴും ഒരു അത്ഭുതമാണ്' ആര്യ പാർവതി പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X