'എൻ്റെ അച്ഛന് ഒരു കാവലായി ഈ കണ്ട കാലം ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രയത്നിച്ചതിന് കടപ്പാട് മാത്രം'; ആര്യ!

ഇൻസ്റ്റഗ്രാം റീല്‍സിലൂടെയും നൃത്ത വീഡിയോകളിലൂടെയുമെല്ലാം ശ്രദ്ധേയയായ താരമാണ് ആര്യ പാര്‍വതി. നൃത്തം, മോഡലിങ്, സം​ഗീതം തുടങ്ങി ഒട്ടനവധി മേഖലകളിൽ കഴിവ് തെളിയിച്ച നടിയാണ് ആര്യ. ഇൻസ്റ്റഗ്രാമില്‍ മാത്രം ഒരു ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുണ്ട് ആര്യക്ക്. ആര്യയുടെ റീലുകളും മറ്റ് വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകാറുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു അനിയത്തി കൂടി പിറന്നതോടെ ഒരു യുട്യൂബ് ചാനലും ആര്യ വിശേഷങ്ങൾ പങ്കിടാനായി ആരംഭിച്ചിരുന്നു.

ബാം​ഗ്ലൂരാണ് ആര്യ പഠിക്കുന്നത്. എപ്പോഴും തന്റെ ആരാധകരുമായി സോഷ്യൽമീഡിയ വഴി സംവദിക്കാറുള്ള ആര്യ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ചർച്ചയാകുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു വ്യക്തിയെ കുറിച്ചുള്ള കുറിപ്പാണ് ആര്യ പാർവതി പങ്കുവെച്ചിരിക്കുന്നത്.

Arya Parvathy

ശ്യാം എന്ന വ്യക്തിയെ കുറിച്ചാണ് ആര്യ എഴുതിയിരിക്കുന്നത്. സഹോദര തുല്യനായിരുന്ന തന്റെ അച്ഛനും കുടുംബത്തിനും എപ്പോഴും സഹായമായിരുന്നു ശ്യാമെന്ന് ആര്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 'പ്രണാമം ശ്യാമേട്ടാ... ഈ അനുജത്തിക്ക് ഒന്നും പറയാനില്ല ഞെട്ടൽ മാത്രം ബാക്കി.'

'എൻ്റെ അച്ഛന് ഒരു കാവലായി ഈ കണ്ട കാലം അത്രയും ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രയത്നിച്ചതിന് നന്ദിയും കടപാടും മാത്രം. ഇനി എൻ്റെ അച്ഛനെ വിളിച്ചാൽ കിട്ടിയില്ലെങ്കിൽ വിളിച്ച്... ശ്യാമേട്ടാ അച്ഛൻ എവിടെയെന്ന് ചോദിക്കാനും അച്ഛൻ്റെ വീഡിയോ കാളുകളിൽ തമാശകളും പറയാൻ ശ്യാമേട്ടൻ ഇല്ല...'

'വിഷ്ണു ലോകത്ത് ഏട്ടൻ്റെ ആത്മാവ് സന്തുഷ്ടവാനായി ഇരിക്കാനും വരും ജന്മം ലഭിക്കാനും ഈ അനുജത്തി ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കും', എന്നാണ് കുടുംബസുഹൃത്തിന്റെ വേർപാടിനെ കുറിച്ച് വിവരിച്ച് ആര്യ പാർവതി എഴുതിയത്. ആര്യ പാർവതിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ആര്യയേയും കുടുംബത്തെയും ആശ്വസിപ്പിച്ചും ശ്യാമിന് ആദരാഞ്ജലികൾ നേർന്നും എത്തിയത്.

എന്നാൽ എന്തുകൊണ്ടാണ് മരണം സംഭവിച്ചത് എന്നൊന്നും ആര്യ വ്യക്തമാക്കിയിട്ടില്ല. ആര്യയുടെ കുഞ്ഞനിയത്തി പാലുവിന്റെ പേരിടൽ ചടങ്ങിൽ സജീവമായി കാര്യങ്ങൾ നിയന്ത്രിച്ച് നിന്നിരുന്നത് ശ്യാമായിരുന്നു. ചടങ്ങിൽ വെച്ച് പകർത്തിയൊരു ചിത്രം ആര്യ കുറിപ്പിനൊപ്പം പങ്കിട്ടിട്ടുണ്ട്.

Arya Parvathy

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആര്യയ്ക്ക് ഒരു സഹോദരി പിറന്നത്. ഇരുവരും തമ്മിൽ ഇരുപത്തിമൂന്ന് വയസിന്റെ വ്യത്യാസമുണ്ട്. ചേച്ചി എന്നുള്ള രീതിയിലല്ല അമ്മയെന്ന രീതിയിലാണ് ആര്യ സഹോദരി പാലുവിനെ കൊണ്ടു നടക്കുന്നത്. ആ​ര്യയുടെ അമ്മയ്ക്ക് നാൽപ്പത്തിയേഴ് വയസാണ് പ്രായം.

പാലു വാവ എന്നാണ് ആര്യ അനിയത്തിക്കുട്ടിയെ വിളിക്കുന്നത്. കുഞ്ഞുവാവയുടെ കാതുകുത്തലിന് ആര്യയാണ് അവളെ മടിയിലിരുത്തിയത്. അമ്മയ്‌ക്കെന്ന പോലെ വിഷമം തോന്നിയ നിമിഷം എന്നാണ് പാലുവിന്റെ കാതുകുത്തലിനെ ചേച്ചി ആര്യ വിശേഷിപ്പിച്ചത്. പാലുവിന്റെ യഥാർത്ഥ പേര് ആദ്യ പാർവതി എന്നാണ്.

വാവയുമൊത്തുള്ള വീഡിയോകളും ഫോട്ടോകളുമാണ് ആര്യയുടെ സോഷ്യൽമീഡിയ നിറയെയുള്ളത്. അമ്മ എട്ടുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ആര്യ ഇക്കാര്യം മനസിലാക്കിയത്. ഗർഭിണിയെന്ന് അമ്മ അറിയുന്നത് തന്നെ ഏഴാം മാസത്തിലാണെന്നാണ് ആര്യ പറഞ്ഞത്. മകൾ എങ്ങനെ പ്രതികരിക്കും എന്നറിയാതെ അച്ഛനും അമ്മയും ആദ്യം ആര്യയിൽ നിന്ന് ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു.

Read more about: actress serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X