'ശരീരം മുഴുവൻ ദൈവങ്ങൾ, എല്ലാ ഐഡിയയും അമ്മയുടേത്'; വെഡ്ഡിങ് സാരിയുടെ വിലയെ കുറിച്ച് ആശയുടെ മകൾ ഉത്തര!

മകളെ രാജകുമാരിയെപ്പോലെ ഒരുക്കിയാണ് ആശ ശരത്ത് വിവാഹത്തിന് എത്തിച്ചത്. മെറൂണും ​ഗോൾഡനും കലർന്ന സാരിയും അതിനിണങ്ങുന്ന ആഭരണങ്ങളുമാ‌ണ് ഉത്തര ധരിച്ചത്

ആശ ശരത്തിന്‍റെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. ആദിത്യനാണ് ഉത്തരയുടെ വരന്‍. കൊച്ചി അഡ്ലക്സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരുകുടുംബങ്ങളുടേയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര താരങ്ങളും പങ്കെടുത്തു.

മുംബൈയില്‍ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വെച്ച് വിവാഹ സല്‍ക്കാരവും നടക്കും. ആശ ശരത്ത് കുടുംബം എന്ന യുട്യൂബ് ചാനലിലൂടെ വിവാഹം ലൈവ് സ്ട്രീമിം​ഗ് ചെയ്തിരുന്നു.

Actress Asha Sarath, Actress Asha Sarath news,  Uthara Sharath, Uthara Sharath wedding, Uthara Sharath news, നടി ആശ ശരത്ത്, ആശ ശരത്ത് മകൾ, ഉത്തര ശരത്ത്, ആശ ശരത്ത് ഉത്തര, ആശ ശരത്ത് ഭർത്താവ്

വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി, ഹല്‍ദി സം​ഗീത് നൈറ്റ് എന്നീ ചടങ്ങുകളുടെയൊക്കെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 2022 ഒക്ടോബര്‍ 23 ന് കൊച്ചിയില്‍ വെച്ചായിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം.

മമ്മൂട്ടി, സുരേഷ് ​ഗോപി, ദിലീപ്, മനോജ് കെ ജയന്‍ അടക്കമുള്ള താരങ്ങള്‍ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനും ദിലീപ്-കാവ്യ മാധവൻ, ലാൽ തുടങ്ങി ചലച്ചിത്ര രം​ഗത്ത് നിന്നും നിരവധി പേർ എത്തിയിരുന്നു.

മോഡലിങ് രം​ഗത്തും ശ്രദ്ധ നേടിയിട്ടുള്ള ഉത്തര 2021 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ്പായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലൂടെയായിരുന്നു നടി എന്ന നിലയില്‍ ഉത്തര ശരത്തിന്‍റെ അരങ്ങേറ്റം.

ആശ ശരത്തും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2022 ഡിസംബറിലാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മെക്കാനിക്കല്‍ എഞ്ചിനീയറിങിൽ ബിരുദധാരിയാണ് ഉത്തര. വിവാഹത്തിന് എത്തിയവരുടെ എല്ലാം ശ്രദ്ധ മുഴുവൻ വധുവിന്റെ സാരിയിലേക്കും ആഭരണങ്ങളിലേക്കുമായിരുന്നു.

മകളെ രാജകുമാരിയെപ്പോലെ ഒരുക്കിയാണ് ആശ ശരത്ത് വിവാഹത്തിന് എത്തിച്ചത്. മെറൂണും ​ഗോൾഡനും കലർന്ന സാരിയും അതിനിണങ്ങുന്ന ആഭരണങ്ങളുമാ‌ണ് ഉത്തര ധരിച്ചത്. ആഭരണങ്ങളടക്കം അമ്മ തനിക്ക് വേണ്ടി കസ്റ്റമൈസ് ചെയ്യിപ്പിച്ച് എടുത്തുവെന്നാണ് വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഉത്തര പറഞ്ഞത്.

വിവാഹ സാരിയുടെ വിലയെ കുറിച്ച് പ്രചരിക്കുന്ന കഥകളിലെ സത്യവും ഉത്തര വെളിപ്പെടുത്തി. 'മൂന്ന് സാരികൾ ഉണ്ടായിരുന്നു. ഏത് സെലക്ട് ചെയ്യണമെന്ന് കൺഫ്യൂഷനായി. അങ്ങനെ യുട്യൂബിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്തു. അതിൽ ആളുകളുടെ കമന്റുകൾ വായിച്ചപ്പോൾ നല്ല അഭിപ്രായം വന്ന സാരിയാണ് വെഡ്ഡിങ് സാരിയായി ഫിക്സ് ചെയ്തത്.'

Actress Asha Sarath, Actress Asha Sarath news,  Uthara Sharath, Uthara Sharath wedding, Uthara Sharath news, നടി ആശ ശരത്ത്, ആശ ശരത്ത് മകൾ, ഉത്തര ശരത്ത്, ആശ ശരത്ത് ഉത്തര, ആശ ശരത്ത് ഭർത്താവ്

'റീസണബിൾ ആയിട്ടുള്ള പ്രൈസിന് ചെയ്ത സാരിയാണ്. പക്ഷെ ഞാൻ ധരിച്ച ആഭരണങ്ങൾക്ക് ഒരു സ്റ്റോറിയുണ്ട്. പലതും കസ്റ്റമൈസ്ഡാണ്. ​ഗണപതി, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളുടെ ചിത്രം കൊത്തിയ ചോക്കറാണ്. അത് അനു​ഗ്രഹത്തിന് വേണ്ടിയാണ് അങ്ങനൊന്ന് ചെയ്യിപ്പിച്ചത്. മറ്റൊന്ന് കൃഷ്ണന്റെ രൂപം കൊത്തിയതും വേറൊരു മാലയിൽ രാധയുമാണുള്ളത്.'

'ഒരു രസത്തിന് വേണ്ടി എല്ലാം നമ്മൾ തീം ചെയ്താണ് ഒരുക്കിയിരിക്കുന്നത്. ഹൽദി, മെഹ​ന്ദി. വെഡ്ഡിങ്, കോസ്റ്റ്യൂം, ആഭരണങ്ങൾ എല്ലാത്തിനും ഓരോ തീമുണ്ടായിരുന്നു. എല്ലാം ഒരു നല്ല മെമ്മറിയായിരിക്കാൻ വേണ്ടിയാണ്. ഞങ്ങൾ ഒപ്പം ഇരുന്ന് തീരുമാനിച്ചുവെന്ന് മാത്രം. എല്ലാം അമ്മയുടെ ഐഡിയയാണ്' ഉത്തര പറഞ്ഞു.

തന്റെ രണ്ട് പെൺമക്കളെക്കാൾ സുന്ദരിയായിട്ടാണ് ആശ ശരത്ത് എത്തിയത്. ആശ ശരത്തിനും പെൺമക്കൾക്കും നിരവധി ആരാധകരാണുള്ളത്. തന്നെപ്പോലെ തന്നെ മക്കളേയും നൃത്തം അഭ്യസിപ്പിച്ചിട്ടുണ്ട് ആശ ശരത്ത്.

അടുത്തിടെ ആശ ശരത്ത് മകൾക്കൊപ്പം നൃത്തം ചെയ്തത് വൈറലായിരുന്നു. ദൃശ്യം എന്ന സിനിമയിലെ പോലീസ് ഉദ്യോ​ഗസ്ഥയുടെ വേഷം ചെയ്തതിലൂടെയാണ് ആശ ശരത്തിന് സിനിമ മേഖലയിൽ ഒരു ബ്രേക്ക് ലഭിച്ചത്.

More from Filmibeat

Read more about: asha sarath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X