twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ മകൾ കാനഡയിലാണ്, ഹോസ്റ്റലും യൂണിവേഴ്സിറ്റിയും അടച്ചു, ആശങ്ക എനിയ്ക്ക് മനസ്സിലാകും...

    |

    ലോകമെങ്ങും കൊറോണ ഭീതിയിൽ കഴിയുകയാണ്. എല്ലാ തിരക്കുകളും മാറ്റിവെച്ച് ആളുകൾ സ്വന്തം വീട്ടിനുള്ളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് പലരും പുറത്ത് ഇറങ്ങുന്നത് . വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന പലരും സ്വന്തം നാടുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോഴിത കൊറോണ കാലത്ത് ഒരു അമ്മയുടെ ആശങ്ക പങ്കുവെച്ച് നടി ആശ ശരത്ത്. ഫേസ്ബുക്ക് ലൈവിൽ എത്തിയായിരുന്നു താരം ആശങ്ക പങ്കുവെച്ചത്.

    asha sarath

    മക്കളോ പ്രിയപ്പെട്ടവരോ അടുത്തില്ലാത്ത അവസ്ഥ മനസ്സിലാവുമെന്നും താനും അത്തരത്തിലുളള ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ആശ പറയുന്നു. കാനഡയിൽ ഉപരി പഠിക്കുകയാണ് ആശയുടെ മകൾ.

     വീട്ടിലാണെങ്കിലും ഭാര്യയ്ക്ക് സർപ്രൈസ് നൽകി ഷാഹിദ് കപൂർ, സംഗതി സൂപ്പറെന്ന് മിറ വീട്ടിലാണെങ്കിലും ഭാര്യയ്ക്ക് സർപ്രൈസ് നൽകി ഷാഹിദ് കപൂർ, സംഗതി സൂപ്പറെന്ന് മിറ

    കുടുംബം ഒന്നിച്ചല്ലാത്തവരുടെ ടെൻഷൻ എനിയ്ക്ക് പൂർണ്ണമായും മനസ്സിലാകും. ഞാനും അങ്ങനെയൊരു അമ്മയാണ്. ഞാൻ യുഎ ഇലാണ് താമസിക്കുന്നത്. എന്റെ മകൾ പഠിക്കുന്നത് കാനഡയിലാണ്. ഇവരുടെ യൂണിഫേഴ്സിറ്റി അടച്ചു. ഹോസ്റ്റലും അടച്ചു. ഇതൊക്കെ എല്ലാ അമ്മമാർക്കുമുള്ള ഭയമാണ്. അതുപോലൊരു ഭയത്തിലാണ് ഞാനും ഉളളത്. കുട്ടികളും ഭയത്തിലാണ്.

     സഹായഹസ്തവുമായി സിനിമ ലോകം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവന നൽകി താരങ്ങൾ സഹായഹസ്തവുമായി സിനിമ ലോകം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവന നൽകി താരങ്ങൾ

    ആ അവസ്ഥയില്‍ കുട്ടികള്‍ ചെയ്യുന്നത് എന്തെന്ന് വച്ചാൽ അവിടെ നിന്ന് ധൃതിയിൽ ഇങ്ങോട്ട് വന്ന് കഴിഞ്ഞാൽ അപരിചിതമായ ഇടങ്ങളിൽ അവർ പെട്ടുപോകാൻ സാധ്യതയുണ്ട്. ഇപ്പോൾ എവിടെയാണോ, അവിടെ സുരക്ഷിതരായി ഇരിക്കുക. ഭക്ഷണം നേരത്തെ സംഭരിച്ച് വയ്ക്കുക, പുറത്ത് ഇറങ്ങാതിരിക്കുക, മറ്റുള്ളവരിൽ നിന്ന് എങ്ങനെ അകലം പാലിച്ച് നിൽക്കണമെന്ന് നമ്മൾ മാതാപിതാക്കൾ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക. ഞാനും അതു തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എല്ലാവരും ശ്രദ്ധിക്കുക. നമുക്ക് ഒന്നിച്ച് ഇതിനെ നേരിടാം..ഒന്നിച്ച് പേരാടാം.."-ആശ ഫേസ്ബുക്ക് ലൈവിൽ പറയുന്നു.

     ഗ്ലാമറസ് റോളായതിനാല്‍ വേഗത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി; തൊട്ടപ്പനിലെ സാറയിൽ നിന്ന് ആതിരയിലേക്ക് ഗ്ലാമറസ് റോളായതിനാല്‍ വേഗത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി; തൊട്ടപ്പനിലെ സാറയിൽ നിന്ന് ആതിരയിലേക്ക്

    കൊറോണ വൈറസിന്റെ വ്യാപനത്തിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലോക്ക് ഡൗണിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. 21 ദിവസത്തേയ്ക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങൾ എവിടെയാണോ അവിടെ തന്നെ നിൽക്കുവനാണ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് 19 പ്രതിരോധത്തിനായി കേന്ദ്രസർക്കാരിനോടൊപ്പം സംസ്ഥാന സർക്കാരുകളും കൈ കോർത്ത് നിൽക്കുകയാണ്.

    English summary
    Actress Asha Sarath saya About his Daughter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X