'മരുമകനെ കാണാൻ വന്ന അമ്മായിയമ്മയാണെന്ന് തോന്നുന്നില്ല, ഈ സ്നേഹം എന്നുമുണ്ടാക്കട്ടെ'; ആശ ശരത്തിന്റെ വീഡിയോ!

ചുരുണ്ട മുടിക്കാരിയായ പ്രൊഫസർ ജയന്തിയെ ആർക്കും മറക്കാൻ കഴിഞ്ഞെന്ന് വരില്ല. കണ്ണട വെച്ച കർക്കശക്കാരിയായ ആ അധ്യാപിക റോളിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ആശ ശരത്ത് എന്ന നടി വന്നുചേർന്നത്. എന്നാൽ ചില ഭാഗ്യശാലികളായ താരങ്ങളെപ്പോലെ ആശ ശരത്തിനും സിനിമയ്ക്കായി അധികനാൾ കാത്തുനിൽക്കേണ്ടി വന്നില്ല. സീരിയൽ നടിയാണെന്ന് പറഞ്ഞ് ആരും തന്നെ സിനിമയിൽ നിന്നും ആശയെ മാറ്റി നിർ‌ത്തിയതുമില്ല.

സീരിയലിൽ നിന്നും സിനിമയിലേക്ക് ചേക്കേറിയതോടെ നിരവധി അവസരങ്ങൾ നടിയെ തേടി എത്തി തുടങ്ങി. പിന്നീട് സിനിമയിലെ കഥാപാത്രങ്ങളിലൂടെ അറിയപ്പെട്ട് തുടങ്ങി ദുബായിക്കാരിയായ ഈ മലയാളി. എന്തിനും പിന്തുണയുമായി ഭർത്താവ് ശരത്തും കൂടെയുണ്ടായി. രണ്ട് മക്കളുടെ ഉത്തരവാദിത്തവും ഭംഗിയായി കൈകാര്യം ചെയ്താണ് ആശ അഭിനയ ജീവിതത്തിന് ചിറകുകൾ നൽകിയത്.

Asha Sarath

ഡാൻസ് ആണെങ്കിലും അഭിനയമാണെങ്കിലും ആശ ശരത്തിന് പ്രചോദനം ഭർത്താവ് ശരത്താണ്. സീരിയലിൽ പ്രൊഫസർ ജയന്തിയാണെങ്കിൽ സിനിമയിൽ ഗീതാ പ്രഭാകറായാണ് ആശയെ ഇന്നും പ്രേക്ഷകർ അടയാളപ്പെടുത്തുന്നത്. ആന്റണിയാണ് ആശ ശരത്തിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത് ശ്രദ്ധിക്കപ്പെട്ട സിനിമ. ആശയുടെ മകൾ ഉത്തരയുടെ വിവാഹം കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു. ആ വിവാഹം സോഷ്യൽമീഡിയ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ആശ ശരത്തിന്റെ മൂത്ത മകളാണ് നർത്തകിയും നടിയുമായ ഉത്തര ശരത്ത്. അമ്മയ്‌ക്കൊപ്പം ഒരു സിനിമയിൽ വേഷമിട്ടുണ്ട് ഉത്തര. ഏറെ ആർഭാടപൂർവമായാണ് ദുബായിൽ ജനിച്ച് വളർന്ന ഉത്തരയുടെ വിവാഹം കേരളത്തിൽ വെച്ച് നടത്തിയത്. പങ്കു എന്ന് വിളിപ്പേരുള്ള ഉത്തരയ്ക്ക് വരനായത് ആദി എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്ന ആദിത്യ മേനോനാണ്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. തനിക്ക് ഇനി ദുബായ് അമ്മയും ബോംബെ അമ്മയും ഉണ്ടെന്നാണ് വിവാഹം കഴിഞ്ഞ പാടെ ഉത്തര പറഞ്ഞത്. വിവാഹത്തോടെ ബോംബെയിൽ സെറ്റിൽ‌ഡാണ് ഉത്തര. ചാർട്ടേർഡ് അക്കൗണ്ടന്റാണ് ആദിത്യ മേനോൻ. കൊച്ചിയിൽ വെച്ച് നടന്ന വിവാഹത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ പലരും പങ്കെടുത്തിരുന്നു.

ആദിത്യയും പിതാവും പൊതുവെ സിനിമാ തൽപ്പരർ അല്ലെങ്കിലും എല്ലാം കൊണ്ടും തങ്ങൾക്ക് ചേരുന്ന കുടുംബമാണ് ആദിത്യയുടേത് എന്നായിരുന്നു വിവാഹശേഷം മരുമകനെ കുറിച്ച് ആശ ശരത്തിന്റെ പ്രതികരണം. ആശയ്ക്കും മക്കൾക്കും വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലുണ്ട്. വിവാഹ വിശേഷങ്ങളും കുടുംബ ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം ഉത്തര ഇപ്പോൾ യുട്യൂബ് ചാനലിലൂടെയാണ് ആരാധകരെ അറിയിക്കുന്നത്.

Asha Sarath

റീൽ വീഡിയോകളിൽ ഉത്തരയ്ക്കൊപ്പം സജീവമാണ് ഭർത്താവ് ആദിയും അതുകൊണ്ട് തന്നെ ഉത്തരയെക്കാൾ ഫാൻസിപ്പോൾ ആദിക്കാണ്. ഇപ്പോഴിതാ മരുമകന് ആശ ശരത്ത് നൽകിയ ഒരു സർപ്രൈസിന്റെ വീഡിയോയാണ് വൈറലാകുന്നത്. മരുമകന്റെ പിറന്നാൾ‌ ആഘോഷിക്കാൻ ആരോടും പറയാതെ ആശ ദുബായിൽ നിന്നും ബോംബെയിൽ പറന്നെത്തി. ആശയെ കണ്ടതും ആദിയും അമ്മയുമെല്ലാം ശരിക്കും സർപ്രൈസ്ഡായി.

ആദിക്ക് സർപ്രൈസ് കൊടുക്കാൻ ആശയെ സഹായിച്ചത് ആദിയുടെ സഹോദരനാണ്. ആദിയ്ക്ക് വേണ്ടി ഒരു സര്‍പ്രൈസ്... ഹാപ്പി ബര്‍ത്ത്‌ഡേ ആദി എന്ന് കുറിച്ച് കൊണ്ടാണ് ആശ വീഡിയോ പങ്കുവച്ചത്. മാത്രമല്ല ആദിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിന്റെ വീഡിയോയും ആശ ശരത്ത് പങ്കിട്ടു. വീഡിയോ വൈറലായതോടെ മരുമകനെ കാണാൻ വന്ന അമ്മായിയമ്മയാണെന്ന് തോന്നുന്നില്ലെന്നാണ് കമന്റുകൾ.

ആശയേയും ആദിയേയും കാണുമ്പോൾ അമ്മ-മകൻ വൈബാണ് തോന്നുന്നതെന്നും ഈ സ്നേഹം എന്നുമുണ്ടാക്കട്ടെയെന്നും കമന്റുകളുണ്ട്. അമ്മയുടെയും അമ്മൂമ്മയുടെയും പാരമ്പര്യം പിന്‍തുടര്‍ന്ന് ഉത്തരയും നൃത്തത്തില്‍ സജീവമാണ്. 2021ലെ മിസ് കേരളയായിരുന്നു ഉത്തര. ഖെദ്ദയാണ് ഉത്തര അഭിനയിച്ച സിനിമ.

More from Filmibeat

Read more about: asha sarath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X