Don't Miss!
- News
ദിലീപിനെതിരായ ഏറ്റവും വലിയ തെളിവ് അതാണ്: ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരിക്കാമെന്ന് ബൈജു കൊട്ടാരക്കര
- Sports
Ranji Trophy: തിരിച്ചുവരവില്‍ ശോഭിക്കാതെ ജഡേജ, ബാറ്റിങ്ങിലും ബൗളിങ്ങിലും ഫ്ളോപ്പ്
- Automobiles
ആര്‍ക്കും എസ്യുവി മുതലാളിയാകാം; 6 ലക്ഷം രൂപക്ക് എസ്യുവി വരുന്നു!
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
- Lifestyle
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- Finance
ക്രെഡിറ്റ് കാർഡ് മോഹം ഉള്ളിലുണ്ടോ? ഉപയോഗിക്കും മുൻപ് നിരക്കുകളും പിഴകളും അറിയാം
- Technology
ഉള്ള വരിക്കാരെ വിഐ സ്നേഹിച്ച് കൊല്ലും! 5ജിബി സൗജന്യ ഡാറ്റ നൽകുന്ന കിടിലൻ ഓഫർ പ്രഖ്യാപിച്ച് വിഐ
'കഴിഞ്ഞ ദിവസം ഒരു സിനിമ കണ്ട് മരവിച്ചു പോയതിന്റെ ക്ഷീണം അങ്ങ് മാറിക്കിട്ടി'; 'വാശി'യെക്കുറിച്ച് അശ്വതി
ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് വാശി. രണ്ട് അഭിഭാഷകരുടെ പ്രൊഫഷണല്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം സമകാലീന സാഹചര്യങ്ങളില്‍ പ്രാധാന്യമുള്ള ഒരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ 17-ാം തീയതിയാണ് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്തത്.
ഒരേ കേസില്‍ വാദിക്കും പ്രതിക്കും വേണ്ടി വാദിക്കേണ്ടിവരുന്ന രണ്ട് വക്കീലന്മാരുടെ വേഷത്തിലാണ് ടോവിനോയും കീര്‍ത്തിയും ചിത്രത്തില്‍ അഭിനയിക്കുന്നത്. അഡ്വ.എബിനായി ടൊവിനോയും അഡ്വ.മാധവിയായി കീര്‍ത്തിയും എത്തുന്നു.

ഇപ്പോഴിതാ വാശി കണ്ടശേഷം അതെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ അഭിപ്രായം കുറിയ്ക്കുകയാണ് നടി അശ്വതി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അശ്വതി കുറിപ്പ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പ് ഇങ്ങനെയാണ്:' കണ്ടിട്ട് കുറച്ചു ദിവസമായി...വെറുതെ ചൊറിയും കുത്തി ഇരിക്കുന്ന തിരക്കില്‍ ആയതുകൊണ്ടു എഴുതാന്‍ പറ്റാഞ്ഞതാണ്.
അടിയും വഴക്കും പഴങ്കഥ; റോബിനെ കാണാന്‍ ജാസ്മിനെത്തി; റോബിന് കാല് പിടിച്ചെന്ന് ജാസ്മിന്!

പറയേണ്ട കാര്യങ്ങള്‍ ഭയങ്കര വലുതാക്കി കാണിക്കാതെ വളരെ ക്രിസ്റ്റല്‍ ക്ലിയര്‍ ആയി പറഞ്ഞു കൊണ്ട്, കാണുന്ന പ്രേക്ഷകരെ മടുപ്പിക്കാതെ അവസാനം വരെ ഇരുത്തിയ നല്ലൊരു സിനിമ. ഒരുപാട് മെസ്സേജുകള്‍ ഈ സിനിമ പ്രേക്ഷകനു തന്നതായി തോന്നി.
എടുത്തുപറയുകയാണെങ്കില്‍ കുടുംബജീവിതത്തിലെ ഈഗോ, പിന്നേ ഫെമിനിസത്തിന്റെ യഥാര്‍ത്ഥ നിര്‍വ്വചനം എന്നിവ. കഴിഞ്ഞ ദിവസം ഒരു സിനിമ കണ്ട് മരവിച്ചു പോയതിന്റെ ക്ഷീണം അങ്ങ് മാറിക്കിട്ടി. ഇത് തികച്ചും എന്റെ മാത്രം അഭിപ്രായമാണ്.' അശ്വതി കുറിയ്ക്കുന്നു.

നവാഗതനായ വിഷ്ണു ജി. രാഘവ് ആണ് വാശി സംവിധാനം ചെയ്തിരിക്കുന്നത്. ജാനിസ് ചാക്കോ സൈമണിന്റെ കഥക്ക് സംവിധായകന് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. അച്ഛന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി അഭിനയിക്കുന്നത്. കീര്‍ത്തിയും ടൊവിനോയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
'ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ല'; നിഷ്പക്ഷതയാണ് തന്റെ പക്ഷമെന്ന് നടന് ടൊവിനോ തോമസ്
Recommended Video

നീല്‍ ഡി കുഞ്ഞ ഛായാഗ്രാഹണം നിര്‍വ്വഹിച്ച ചിത്രത്തിന് അര്‍ജു ബെന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
സിതാര കൃഷ്ണകുമാര്‍, അഭിജിത്ത് അനില്‍കുമാര്‍, ഗ്രീഷ്മ തറവത്ത്, കേശവ് വിനോദ്, ശ്രുതി ശിവദാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ഉര്‍വശി തിയേറ്റേഴ്സും രമ്യ മൂവീസും ചേര്‍ന്നാണ് ചിത്രം വിതരണം ചെയ്യുന്നത്.
-
കൂടെ അഭിനയിച്ച എല്ലാവര്ക്കും കിട്ടിയിട്ടും എനിക്ക് മാത്രമില്ല; ആദ്യ സിനിമയ്ക്ക് ശേഷം വിഷാദത്തിലായെന്ന് സാനിയ
-
ആദ്യ ഗർഭത്തിൽ ഒരുപാട് സന്തോഷിച്ചു; പക്ഷെ സംഭവിച്ചത്; ഇത്തവണ അമ്മയോട് പോലും പറഞ്ഞില്ല; ദീപിക
-
ഡ്യൂപ്പ് ആയ സ്ത്രീയുടെ ഭർത്താവ് പ്രിയദർശനോട് ചൂടായി; പ്രിയന് പറ്റിയ അബദ്ധം; പടയോട്ടത്തിൽ സംഭവിച്ചത്