ക്ലോസായി അഭിനയിക്കേണ്ടി വരും, താരത്തെ വിവാഹം ചെയ്യുമ്പോൾ അണ്ടർസ്റ്റാന്റിങ് വേണം, ഞാൻ പൊസസീവ്; അശ്വിനി

ധ്രുവം, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയിൽ‌ അറിയപ്പെട്ടിരുന്ന നടി അശ്വിനി നമ്പ്യാർ ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരികയാണ്. തമിഴിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ അശ്വിനി തന്റെ കുടുംബ ജീവിതത്തെ കുറിച്ചും ബാലു മഹേന്ദ്രയുടെ സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഒരു താരത്തെ വിവാ​ഹം ചെയ്യാൻ തീരുമാനിക്കുമ്പോൾ അതിന് അനുസരിച്ച് പാട്നറിനെ മനസിലാക്കാനും കഴിവുണ്ടായിരിക്കണമെന്നും പറയുകയാണ് അശ്വിനി.

താൻ പൊസസീവ്നസ് ഉള്ള വ്യക്തിയാണെന്നും ഒരു നടനെ വിവാഹം ചെയ്തിരുന്നുവെങ്കിൽ ദാമ്പത്യം മുന്നോട്ട് പോകുമായിരുന്നോയെന്ന് സംശയമാണെന്നും നടി പറയുന്നു. ശരിയായ വ്യക്തിയെ തന്നെയാണ് പങ്കാളിയായി തെരഞ്ഞെടുത്തതെന്ന് എപ്പോഴാണ് മനസിലായതെന്ന ചോദ്യത്തോട് പ്രതികരിച്ചാണ് പങ്കാളിയെ കുറിച്ച് അശ്വിനി മനസ് തുറന്നത്.

Actress Ashwini Nambiar

എന്റെ ഭർത്താവ് അദ്ദേഹം വളരെ നല്ലൊരു അച്ഛനാണ്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടശേഷമാണ് ഞങ്ങൾക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞ് വന്ന നിമിഷം മുതൽ ഇപ്പോൾ വരെയും എല്ലാ കാര്യങ്ങളും നോക്കാൻ അദ്ദേഹവും മുന്നിലുണ്ടാകും. കുഞ്ഞ് വളർന്നെങ്കിലും ഇപ്പോഴും അദ്ദേഹം ബേബി എന്നാണ് മോളെ വിളിക്കുന്നത്. അച്ഛൻ എന്ന നിലയിൽ അദ്ദേഹം വളരെ റെസ്പോൺസിബിളാണ്.

അത് കണ്ടശേഷമാണ് അദ്ദേഹത്തെ പങ്കാളിയായി തെരഞ്ഞെടുത്തത് ശരിയായ തീരുമാനമായിരുന്നുവെന്ന് എനിക്ക് തോന്നിയത്. അതുപോലെ ഞാൻ ഒരു അഭിനേത്രിയാണ്. ഇപ്പോഴും ഷൂട്ടിന് പോകാറുണ്ട്. നമ്മുടെ ജോലി സമയം എല്ലാം വ്യത്യസ്തമായിരിക്കും. ആ സമയങ്ങളിൽ എന്റെ മകൾക്ക് അച്ഛനായി മാത്രമല്ല അമ്മയായും അദ്ദേഹം നിലകൊണ്ടിട്ടുണ്ട്. എന്നെ നന്നായി അണ്ടർസ്റ്റാന്റ് ചെയ്യുന്ന വ്യക്തിയുമാണ് അദ്ദേഹം.

ഒരു അഭിനേത്രിയെ വിവാഹം ചെയ്യുമ്പോൾ ഒരുപാട് അണ്ടർസ്റ്റാന്റിങ് ആവശ്യമാണ്. കാരണം നമ്മുടെ ഫീൽഡ് അങ്ങനെയാണ്. പല താരങ്ങളുടേയും കൂടെ ഇന്റിമേറ്റായി അഭിനയിക്കേണ്ടി വരും. ഇതൊരു അഭിനയം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ലെന്ന് പാട്നർ മനസിലാക്കണം. ഞാൻ ഒരു നടനെ വിവാഹം ചെയ്തിരുന്നുവെങ്കിൽ ഇത്തരത്തിൽ ഒരു അണ്ടർസ്റ്റാന്റിങ് എനിക്ക് ഉണ്ടാകുമായിരുന്നില്ല.

കാരണം പൊസസീവ്നെസ് എനിക്കുണ്ട്. അതുകൊണ്ട് തന്നെ അഭിനയം അഭിനയമായി കാണാൻ ചിലപ്പോൾ എനിക്ക് കഴിഞ്ഞെന്ന് വരില്ല. എന്റെ ഭർത്താവിന് പൊസസീവ്നെസ് വന്നാലും അത് വളരെ മനോഹരമായാണ് അദ്ദേഹം എന്നോട് പറയുക. ഇത് ചെയ്യരുത്, അത് ചെയ്യരുത്, അയാളുടെ കൂടെ അഭിനയിക്കരുത് എന്നൊന്നും അ​ദ്ദേഹം പറയാറില്ല.

Actress Ashwini Nambiar

ഇതൊക്കെ തന്നെയാണ് ഞങ്ങളുടെ ദാമ്പത്യം നന്നായി മുന്നോട്ട് പോകാൻ വലിയൊരു കാരണം. അല്ലെങ്കിൽ തകർന്നുപോകുമായിരുന്നു. അതുപോലെ ഞങ്ങൾ രണ്ടുപേരും പരസ്പരം ഒരുപാട് സ്പേസ് കൊടുക്കുന്നവരാണ്. അതും ദാമ്പത്യത്തിന് ‌​​ഗുണം ചെയ്തിട്ടുണ്ടെന്നും അശ്വിനി പറയുന്നു. ബാലു മഹേന്ദ്രയുടെ സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചും നടി മനസ് തുറന്നു. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കരുതെന്ന് പലരും തന്നെ വിലക്കിയിരുന്നുവെന്നും അശ്വിനി പറയുന്നു.

ഒരു അവസരവും നഷ്ടപ്പെടുത്തരുതെന്ന് അമ്മ പറഞ്ഞതുകൊണ്ടാണ് ഞാൻ ബാലു മഹേന്ദ്ര സാറിന്റെ സിനിമയിൽ അഭിനയിച്ചത്. ആദ്യ ​ദിവസം ​ഗാനരം​ഗമാണ് ചിത്രീകരിച്ചത്. അമിതമായ അഭിനയം സാറിന് താൽപര്യമില്ല. സാർ പറയുന്ന ലിപ്സ്റ്റിക്ക് മാത്രമെ ഇടാവൂ എന്ന് തുടങ്ങി എല്ലാത്തിലും അദ്ദേഹത്തിന്റെ തീരുമാനങ്ങളും നിർബന്ധബുദ്ധിയും ഉണ്ടായിരുന്നു.

പാട്ട് സീനിനിടയിൽ മടിയിൽ കിടക്കുന്ന നായകന്റെ തലയിൽ ഞാൻ തടവണം. പക്ഷെ ഒന്നും ശരിയായില്ല. പതിനാല് ടേക്കുകൾ പോയി. കാരണം ഞാൻ ചെയ്യുന്നതിൽ ഒന്നും അദ്ദേഹം തൃപ്തനായിരുന്നില്ല. ബാലു മഹേന്ദ്ര സാറിന്റെ സിനിമയിൽ അഭിനയിച്ചശേഷമാണ് അഭിനയവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഞാൻ പഠിച്ചത് എന്നും അശ്വിനി നമ്പ്യാർ പറയുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X