For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളാണ് ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം; പിറന്നാൾ ദിനത്തിൽ മകളെക്കുറിച്ച് അസിൻ

  |

  സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് അസിൻ. മലയാളി ആണെങ്കിലും ഒരു മലയാള സിനിമയിൽ മാത്രമാണ് അസിൻ അഭിനയിച്ചത്. നരേന്ദ്രൻ മകൻ ജയകാന്തൻ‌ വക എന്ന സത്യൻ അന്തിക്കാട് സിനിമയിലാണ് നടി അഭിനയിച്ചത്. സഹനായിക വേഷമായിരുന്നു അസിന് സിനിമയിൽ. സിനിമ പരാജയപ്പെടുകയും ചെയ്തു.

  പിന്നീട് തമിഴകത്തേക്ക് ചുവടുവെച്ച അസിൻ വളരെ പെട്ടെന്ന് പ്രശസ്തി ആർജിച്ചു. തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായിക നടിയായ അസിൻ 2000 ങ്ങളിൽ തെന്നിന്ത്യൻ സിനിമകളിലെ ഏറ്റവും താരമൂല്യമുള്ള ചുരുക്കം നായികമാരിൽ ഒരാളായിരുന്നു. ​​

  Also Read: കോപ്പിയെന്ന് കാണുമ്പോള്‍ നോക്കും ഏത് പാട്ടുമായാണ് എന്ന്; ആദരാഞ്ജലികള്‍ കടുംകൈ ആകുമോയെന്ന് പേടിച്ചു!

  ഗജിനി, പോക്കിരി, ശിവകാശി തുടങ്ങിയ സിനിമകളിൽ നടി അഭിനയിച്ചു. ​നടിയുടെ കരിയറിൽ വഴിത്തിരിവായ സിനിമ ആയിരുന്നു ​ഗജിനി. സൂര്യ നായകനായെത്തിയ സിനിമയിൽ അസിനും തുല്യ പ്രാധാന്യം ഉണ്ടായിരുന്നു. രണ്ട് പേരുടെയും കരിയറിലെ വൻ വിജയമായി ​ഗജിനി എന്ന സിനിമ മാറി. ​ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെ അസിൻ ബോളിവുഡിലേക്കും ചുവടുവെച്ചു. പിന്നീട് വളരെ പെട്ടെന്ന് തന്നെ നടി ബോളിവുഡിലെ ​ഹിറ്റ് നായിക ആയി. ആമിർ ഖാനൊപ്പമായിരുന്നു ​ഗജിനി റീമേക്കിൽ നടി അഭിനയിച്ചത്.

  ഹിന്ദി സിനിമകളിൽ അഭിനയിച്ച് വരെ നടി വിവാഹവും കഴിച്ചു. 2016 ലായിരുന്നു ബിസിനസ്മാൻ രാഹുൽ ശർമ്മയുമായി അസിൻ വിവാഹം കഴിച്ചത്. ഇരുവർക്കും അരിൻ എന്ന മകളുമുണ്ട്. വിവാഹ ശേഷം പൂർണമായും ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുകയാണ് അസിൻ. സിനിമ അഭിനയവും നിർത്തുകയാണെന്ന് പ്രഖ്യാപിച്ച നടി കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

  സോഷ്യൽ മീഡിയയിൽ പോലും നടി ഇപ്പോൾ തന്റെ ഫോട്ടോ പങ്കുവെക്കാറില്ല. അതേസമയം മകളുടെ ചിത്രങ്ങൾ അസിൻ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ അസിൻ പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്.

  Also Read: ഇമ്രാൻ ഹാഷ്മി ജൂനിയർ എന്ന് വിളിക്കുന്നവരോട് പറയാനുള്ളത്; ചോദ്യത്തിന് ഫഹദ് നൽകിയ മറുപടി ഇങ്ങനെ!

  'അവൾ ഞങ്ങളുടെ ജീവിത്തിന്റെ വെളിച്ചമാണ്. ഇന്ന് ഇവളുടെ ജൻമദിനമാണ്. അഞ്ചാം ജൻമദിനാശംസകൾ അരിൻ. ഞങ്ങൾ നിന്നെ അനന്തമായി, അളവില്ലാതെ സ്നേഹിക്കുന്നു. കരണയുള്ള ഹൃദയം, തിളക്കമുള്ള പുഞ്ചിരി, ക്യൂട്ട് ആയ നൃത്തച്ചുവടുകൾ.. ഞങ്ങൾ നീ വളരുന്നത് കാണാൻ ഇഷ്ടപ്പെടുന്നു. റോക്ക് ഇറ്റ് ലിറ്റിൽ സ്റ്റാർ,' അസിൻ ഇൻസ്റ്റ​ഗ്രാമിൽ മകളുടെ ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിങ്ങനെ.

  അസിന്റെ മകളുടെ അഞ്ചാം പിറന്നാൾ ആണിന്ന്. ഈ പോസ്റ്റിന് മുമ്പ് അസിന്റെ അവസാന പോസ്റ്റ് മകളുടെ നാലാം പിറന്നാളിന്റേതാണ്. സോഷ്യൽ മീഡിയയിൽ മകളുടെ വിശേഷങ്ങൾ മാത്രമേ അസിൻ പങ്കുവെക്കുന്നുള്ളൂ എന്നാണ് ആരാധകർ പറയുന്നത്.

  സിനിമകളിൽ നിറഞ്ഞു നിന്ന നടി ലൈം ലൈറ്റിൽ നിന്നും അകന്നിട്ട് ആറ് വർഷം പിന്നിട്ടു. എന്നാലിപ്പോഴും നടിയുടെ ആരാധക വൃന്ദം നിലനിൽക്കുന്നു. സിനിമയിലേക്ക് തിരിച്ചു വരാനാ​ഗ്രഹിക്കുന്നില്ലെന്ന് അസിൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചെറിയ പ്രായം മുതൽ താൻ ജോലി ചെയ്യുകയാണ്. വിവാഹ ശേഷം വ്യക്തി ജീവിതം ആസ്വദിക്കണം എന്നായിരുന്നു അസിൻ പറഞ്ഞത്.

  Read more about: asin
  English summary
  Actress Asin's Birthday Wish To Daughter Arin; Star Kid's Photos Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X