മലയാളം അറിഞ്ഞ് വളരുന്ന മകൾ; അസിനും മകളും കേരളത്തിലെത്തിയപ്പോൾ; ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ സിനിമകളിലും ഹിന്ദി സിനിമകളിലും ഒരു കാലത്ത് നിറഞ്ഞ് നിന്ന നടി ആണ് അസിൻ. മിക്ക സൂപ്പർ സ്റ്റാറുകൾക്കൊപ്പവും അഭിനയിച്ച അസിൻ നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമായി. ശ്രീദേവിക്ക് ശേഷം തെന്നിന്ത്യയിൽ നിന്നും ഉയർന്ന് വന്ന നായിക നടി ആയാണ് അസിനെ സിനിമാ ലോകം കണ്ടിരുന്നത്.

തമിഴിലും തെലുങ്കിലും അത്ര മാത്രം അസിൻ ശ്രദ്ധിക്കപ്പെട്ടു. ​ഗജിനി എന്ന സിനിമയിൽ ചെയ്ത കൽപ്പന എന്ന കഥാപാത്രം ഇന്നും ഓർമ്മിക്കപ്പെടുന്നു.

പിന്നീട് ഒരു മലയാള ചിത്രത്തിലും അസിൻ അഭിനയിച്ചില്ല

മലയാള ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ ആണ് അസിൻ ആദ്യമായി അഭിനയിക്കുന്നത്. സിനിമയിൽ വലിയ പ്രാധാന്യം ഇല്ലാത്ത വേഷമാണ് അസിൻ ചെയ്തത്. പിന്നീട് ഒരു മലയാള ചിത്രത്തിലും അസിൻ അഭിനയിച്ചില്ല.

കാരണം അപ്പോഴേക്കും തമിഴിലെ മുൻ നിര നായിക നടി ആയി അസിൻ മാറിയിരുന്നു. വെട്ടം ഉൾപ്പെടെയുള്ള മലയാള സിനിമകളിൽ അസിനെ ആയിരുന്നു ആദ്യം പരി​ഗണിച്ചതെങ്കിലും തിരക്ക് കാരണം നടിക്ക് ചെയ്യാനായില്ല. തമിഴിലാകട്ടെ പോക്കിരി, ഗജിനി, ദശാവതാരം തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ അസിനെ തേടി വന്നു.

ഹിന്ദിയിലും അറിയപ്പെടുന്ന താരമായെങ്കിലും

ഗജിനിക്ക് ശേഷമാണ് അസിന്റെ കരിയർ ​ഗ്രാഫ് കുത്തനെ ഉയരുന്നത്. ഗജിനിയുടെ ഹിന്ദി പതിപ്പിലും അസിൻ അഭിനയിച്ചു. ആമിർ ഖാനൊപ്പമാണ് അസിൻ ഹിന്ദിയിൽ ആദ്യമായി അഭിനയിച്ചത്. ഹിന്ദിയിലും അറിയപ്പെടുന്ന താരമായെങ്കിലും തെന്നിന്ത്യയിലെ അതേ വിജയം നടിക്ക് ലഭിച്ചില്ല. നല്ല കഥാപാത്രങ്ങൾക്കായി കാത്തിരുന്ന നടിയുടെ കരിയറിൽ ഇടവേളകളും വന്നു.

ബിസിനസ്കാരനായ രാഹുൽ ശർമ്മയെ ആണ് അസിൻ വിവാഹം കഴിച്ചത്

2016 ൽ അഭിനയ രംഗത്ത് നിന്നും പൂർണമായും വിട്ടു നിൽക്കുകയാണെന്ന് പ്രഖ്യാപിച്ച അസിനെ ഇന്ന് ലൈം ലൈറ്റിൽ കാണാനേ ഇല്ല. ബിസിനസ്കാരനായ രാഹുൽ ശർമ്മയെ ആണ് അസിൻ വിവാഹം കഴിച്ചത്. ഇവർക്ക് അരിൻ എന്ന ഒരു മകളുമുണ്ട്.

സിനിമാ തിരക്കുകൾ ഒഴിവാക്കി കുടുംബ ജീവിതത്തിന് ശ്രദ്ധ നൽകാനാണ് അസിൻ വിവാഹ ശേഷം തീരുമാനിച്ചത്. ചെറിയ പ്രായത്തിലേ അഭിനയിച്ച് തുടങ്ങിയതാണെന്നും വ്യക്തി പരമായ ജീവിതത്തിന് പ്രാധാന്യം നൽകാനാണ് തീരുമാനമെന്നുമാണ് അസിൻ അന്ന് വ്യക്തമാക്കിയത്.

മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ എല്ലാ വർഷവും അസിൻ മുടങ്ങാതെ പങ്കുവെക്കുന്നു

ബോളിവുഡിലെ മിക്ക താരങ്ങൾക്ക് പിറകെയും പാപ്പരാസികൾ ഉണ്ടാവാറുണ്ടെങ്കിലും പാപ്പാരാസി ക്യാമറകളിൽ പോലും അസിനെ കാണുന്നില്ലെന്നത് കൗതുകമാണ്. സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ തന്റെ ചിത്രങ്ങൾ അസിൻ പങ്കുവെക്കാറില്ല.

അതേസമയം മകൾ അരിന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ എല്ലാ വർഷവും അസിൻ മുടങ്ങാതെ പങ്കുവെക്കുന്നു. അടുത്തിടെ ആണ് അരിന്റെ അഞ്ചാം പിറന്നാൾ നടിയും കുടുംബവും ആഘോഷിച്ചത്.

സ്വദേശമായ കേരളത്തിൽ അസിൻ ഇടയ്ക്കിടെ വരാറുണ്ടെങ്കിലും

ഇപ്പോഴിതാ അസിൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കു വെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കൊച്ചി ഹിൽ പാലസ് സന്ദർശിച്ച മകളുടെ ചിത്രങ്ങളാണ് പങ്കുച്ചിരിക്കുന്നത്. സ്വദേശമായ കേരളത്തിൽ അസിൻ ഇടയ്ക്കിടെ വരാറുണ്ടെങ്കിലും ഇവിടത്തെ മാധ്യമങ്ങളുടെ കണ്ണിലും അസിൻ പെടാറില്ല. സിനിമാ ലോകം വിട്ട ശേഷം തന്റെ സ്വകാര്യതയ്ക്ക് പ്രഥമ പരി​ഗണന ആണ് അസിൻ നൽകുന്നത്. അസിന്റെ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.

More from Filmibeat

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X