For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അരിൻ അമ്മയെപ്പോലെ തന്നെ സുന്ദരി'; മകളുടെ വിശേഷങ്ങൾ പങ്കുവെച്ച് അസിൻ, വൈറലായി താരപുത്രിയുടെ ചിത്രങ്ങൾ!

  |

  ഒരു കാലത്ത് വിവാഹം കഴിഞ്ഞാൽ പ്രൊഫഷണൽ ലൈഫ് ഉപേക്ഷിച്ച് വീട്ടമ്മയായി നടിമാർ മാറുന്നത് പതിവായിരുന്നു. ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഈ സ്ഥിതി മാറിയിട്ടുണ്ട്. വിവാഹം കഴിഞ്ഞാലും കുട്ടികൾ ഉണ്ടായാലും നടിമാർ വീണ്ടും അഭിനയവും മോ‍ഡലിങുമെല്ലാം ചെയ്യാറുണ്ട്.

  എന്നാൽ വിവാഹത്തോടെ കുടുംബത്തിലേക്ക് ഒതുങ്ങിപ്പോയ നടിമാർ ആരാധകർ ഏറെയും തിരിച്ച് വരവ് ആ​ഗ്രഹിക്കുന്ന താരസുന്ദരിയാണ് അസിൻ തോട്ടുങ്കൽ.

  Also Read: പഞ്ചാബി ഹൗസിന് രണ്ടാം ഭാഗം ആലോചിച്ചു, പക്ഷെ വേണ്ടെന്ന് വെച്ചു; കാരണമിതാണ്: മെക്കാർട്ടിൻ പറയുന്നു

  മലയാളിയായ അസിൻ വളരെ കുറച്ച് സിനിമകളിൽ അഭിനയിച്ചാണ് ഒരു കാലത്ത് ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായികയായി മാറിയത്. മോഡലിങ്ങിൽ നിന്നുമാണ് അസിൻ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയത്.

  പക്ഷെ മലയാള സിനിമയിൽ വളരെ കുറച്ച് സമയം മാത്രമെ പ്രവർത്തിച്ചിരുന്നുള്ളു. ബോളിവുഡ്, തമിഴ് എന്നീ ഭാഷകളിലായിരുന്നു അസിൻ ഏറെയും സിനിമകൾ ചെയ്തിരുന്നത്. 2001ലായിരുന്നു അസിന്റെ സിനിമാ പ്രവേശനം.

  Also Read: 'സുരേഷേട്ടാ... നിങ്ങൾ പിന്മാറണം... ചേട്ടനല്ല മേനകയെ കെട്ടേണ്ടത്, എല്ലാവരും സുരേഷേട്ടനെ ശപിച്ചു'; മേനക സുരേഷ്!

  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുമ്പോൾ അസിന്റെ പ്രായം വെറും 17 വയസായിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലുമായി അസിൻ തിളങ്ങി. അസിൻ മേരി എന്ന പേര് കൂടി താരത്തിനുണ്ട്.

  മുത്തശ്ശിയുടെ ഓർമക്കായി അസിന്റെ പിതാവാണ് മേരി എന്ന് കൂടി ചേർത്ത് വിളിച്ച് തുടങ്ങിയത്. എന്നാൽ പിന്നീട് അസിൻ എന്ന് തന്നെ എല്ലാവരും വിളിക്കാൻ തുടങ്ങിയതോടെ മേരി എന്ന പേര് മറന്നു. കലർപ്പില്ലാത്തത്, പരിശുദ്ധമായത് എന്നൊക്കെയാണ് അസിൻ എന്ന പേരിന് അർഥം.

  Also Read: ഭർത്താവായി അഭിനയിക്കരുതെന്ന് ജോത്സ്യൻ പറഞ്ഞിട്ടുണ്ട്; മുകേഷിന്റെ ആശങ്കയെക്കുറിച്ച് സംവിധായകൻ

  ഭരതനാട്യം, കഥകളി എന്നിവയിൽ പരിശീലനം തേടിയ താരമാണ് അസിൻ. അസിൻ തമിഴിൽ ചെയ്ത സിനിമകളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു. വളരെ നാളുകളായുള്ള പ്രണയത്തിന് ശേഷമാണ് പ്രമുഖ വ്യവസായി രാഹുൽ ശർമ അസിനെ വിവാഹം ചെയ്തത്. 2016 ജനുവരിലാണ് ഇവർ വിവാഹിതരായത്.

  ഹൗസ്ഫുൾ ടു എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

  വിവാഹത്തോടെ സിനിമാ ജീവിതവും സെലിബ്രിറ്റി ലൈഫും ഉപേക്ഷിച്ച അസിൻ വളരെ വിരളമായി മാത്രമാണ് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളത്. അസിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് താരത്തിന്റെ സോഷ്യൽമീഡിയ പേജുവഴിയാണ്.

  സോഷ്യൽമീഡിയയിലും ഏക മകൾ അരിന്റെ ചിത്രങ്ങളാണ് അസിൻ കൂടുതലായും പങ്കുവെക്കാറുള്ളത്. ഇപ്പോഴിത മകളുടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അസിൻ.

  പൂഴിയിൽ കളിക്കുന്ന മകൾ അരിന്റെ ചിത്രങ്ങളാണ് അസിൻ പങ്കുവെച്ചത്. ചിത്രം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. അമ്മയെപ്പോലെ മകളും ഒരു കൊച്ചു സുന്ദരിയാണെന്നാണ് ആരാധകർ കമന്റായി കുറിക്കുന്നത്.

  2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. അമ്മയായ വിവരം അസിൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. അരിന്റെ അഞ്ചാം പിറന്നാൾ കുടുംബം കഴിഞ്ഞ ദിവസം ആഘോഷമായി കൊണ്ടാടിയിരുന്നു. 'അവള്‍ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്.'

  'ഇന്ന് അവളുടെ പിറന്നാളാണ്. നിന്നെ ഞങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്നു', എന്നാണ് അസിന്‍ മകൾക്ക് പിറന്നാൾ ആശംസകൾ‌ നേർന്ന് കുറിച്ചത്. തമിഴിലെ അസിന്റെ ആദ്യ ചിത്രം എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മി ആയിരുന്നു.

  ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ഗജിനി എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ചില ഹിറ്റ് സിനിമകളാണ്.

  Read more about: asin
  English summary
  Actress Asin Shared Her Daughter Arin Latest Photos, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X