'മകൾക്ക് വേണ്ടി സൂപ്പർ ഹീറോവരെയാകും', ഭർത്താവിന്റേയും മകളുടേയും വിശേഷങ്ങളുമായി അസിൻ

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അസിൻ. കേരളത്തിൽ ജനിച്ച അസിൻ മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. 2001ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുമ്പോൾ അസിന്റെ പ്രായം വെറും 17 വയസായിരുന്നു. അസിന്റെ ആദ്യ സിനിമയായിരുന്നു അത്. പിന്നീട് തമിഴിലും തെലുങ്കിലുമായി അസിൻ തിളങ്ങി.

അസിൻ തോട്ടുങ്കൽ എന്നാണ് താരത്തിന്റെ ആദ്യ പേര്. അസിൻ മേരി എന്ന പേര് കൂടി താരത്തിനുണ്ട്. മുത്തശ്ശിയുടെ ഓർമക്കായി അസിന്റെ പിതാവാണ് മേരി എന്ന് കൂടി ചേർത്ത് വിളിച്ച് തുടങ്ങിയത്. എന്നാൽ പിന്നീട് അസിൻ എന്ന് തന്നെ എല്ലാവരും വിളിക്കാൻ തുടങ്ങിയതോടെ മേരി എന്ന പേര് മറന്നു. കലർപ്പില്ലാത്തത്, പരിശുദ്ധമായത് എന്നൊക്കെയാണ് അസിൻ എന്ന പേരിന് അർഥം. ഭരതനാട്യം, കഥകളി എന്നിവയിൽ പരിശീലനം തേടിയ താരമാണ് അസിൻ. മോഡലിങ് രംഗത്തുനിന്നാണ് അസിൻ സിനിമയിലെത്തിയത്.

മലയാളികളുടെ സ്വന്തം അസിൻ

മലയാള സിനിമയിൽ അരങ്ങേറിയ ശേഷം അസിൻ നേരെ പോയത് തെലുങ്കിലേക്കാണ്. പിന്നീട് എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന സിനിമയിലൂടെ തമിഴിലേക്ക് അരങ്ങേറി. ജയംരവിയും നാദിയ മൊയ്തുവും കേന്ദ്രകഥാപാത്രങ്ങളായ സിനിമയിലെ അസിന്റെ നായിക വേഷവും പിന്നീട് ശ്രദ്ധനേടി. ഇതോടെ തമിഴിൽ നിരവധി അവസരങ്ങൾ അസിനെ തേടി എത്തി. ​ഗജിനിയായിരുന്നു പിന്നീട് റിലീസായ അസിന്റെ മര്റൊരു തമിഴ് സിനിമ. ​ഗജിനിയെ കുറിച്ച് സിനിമാപ്രേമികളോട് പറയേണ്ടതില്ലല്ലോ... അന്നും ഇന്നും അസിൻ എന്ന നടിയെ കുറിച്ച് പറയുമ്പോൾ എല്ലാവരും ആദ്യം പറയുന്നത് താരത്തിന്റെ ​ഗജിനിയിലെ കൽപ്പന എന്ന കഥാപാത്രത്തെ കുറിച്ചാണ്. സൂര്യയായിരുന്നു ചിത്രത്തിൽ നായകനായത്.

​ഗജിനിയിലൂടെ പ്രശസ്തിയിലേക്ക്

ഗജിനിയുടെ ഹിന്ദി റീമേക്കിൽ അഭിനയിച്ച് കൊണ്ടാണ് അസിൻ ബോളിവുഡിലേക്ക് കാലെടുത്ത് വെച്ചത്. ആമിർഖാനൊപ്പം ​ഗജിനി ചെയ്ത അസിന് ബോളിവുഡിൽ പിന്നീടുള്ള കാലം ചാകരയായിരുന്നു. തുടരെ തുടരെ നിരവധി ബോളിവുഡ് സിനിമകളിൽ അസിൻ നായികയായി. വിവാഹം കഴിഞ്ഞതോടെ കരിയർ മാറ്റിവെച്ച് കുടുംബത്തിന്റെ സന്തോഷത്തിലേക്ക് മാറിയിരിക്കുകയാണ് അസിൻ. വിവാഹ ശേഷം മീഡിയയ്ക്ക് മുമ്പിലൊന്നും അധികം അസിൻ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ അസിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് വഴിയാണ്. പ്രമുഖ വ്യവസായി രാഹുൽ ശർമയാണ് അസിൻറെ ഭർത്താവ്. 2016 ജനുവരിലാണ് ഇവർ വിവാഹിതരായത്. ഹൗസ്ഫുൾ ടു എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

Recommended Video

സ്റ്റാർ മാജിക്ക് ഷോ ഡയറക്ടറുടെ കുടുംബം...', അനൂപിന്റേയും അഞ്ജുവിന്റേയും വിവാഹ വീഡിയോ
രാഹുൽ ശർമയുമായുള്ള വിവാഹം

ഇരുവർക്കും അരിൻ എന്നൊരു മകളുണ്ട്. മകൾ അരിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയ വഴി അസിൻ പങ്കുവെയ്ക്കാറുണ്ട്. മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് അസിൻ. 2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. അമ്മയായ വിവരം അസിൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. മകളുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ചിത്രങ്ങളാണ് അസിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. സ്നോ മാന്‌ തീമിലുള്ള കേക്കാണ് മകൾക്ക് വേണ്ടി അസിനും രാഹുലും ചേർന്ന് ഒരുക്കിയിരുന്നത്. മകളുടെ സന്തോഷത്തിന് വേണ്ടി സൂപ്പർ ഹീറോ വേഷം വരെ കെട്ടാൻ തയ്യാറാണ് രാഹുൽ. മകളുടെ നാലാം പിറന്നാ‌ൾ ദിനത്തിൽ ​രാഹുൽ ബാറ്റ്മാന്റെ വേഷം ധരിച്ചാണ് എത്തിയത്. കൂടാതെ ക്രിസ്മസിന് സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയാണ് രാഹുൽ മകൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചത്. എല്ലാവരും തിരികെ സിനിമയിലേക്ക് വരണമെന്ന് ആ​ഗ്രഹിക്കുന്ന ഒരു നടി കൂടിയാണ് അസിൻ തോട്ടുങ്കൽ.

More from Filmibeat

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X