'നീളൻ മുടിയിൽ നിറയെ മുല്ലപ്പൂ...'; പട്ടുപാവാട അണിഞ്ഞ് അച്ഛനൊപ്പം പൂക്കളമിട്ട് അരിൻ, മകളുടെ ചിത്രവുമായി അസിൻ!

ലോകത്ത്‌ എവിടെപ്പോയാലും മലയാളി കൂടെക്കൂട്ടുന്ന ഏക സങ്കൽപ്പം ഓണസ്‌മൃതികളാണ്‌. ഏത് പ്രതിസന്ധിയുടെ പാതാളവും മുറിച്ചുകടന്ന്‌ ഉയിർത്തെഴുന്നേൽപ്പിന്റെ നവലോകത്തേക്ക്‌ കുതിക്കാൻ മലയാളിക്ക്‌ ഊർജമേകുന്നതിന് പിന്നിൽ ഓണക്കിനാവുകളും ആ പ്രതീക്ഷകളുമുണ്ട്‌.

കാലവും ലോകവും എത്ര മാറിമറിഞ്ഞാലും കേരളീയന്റെ ഞരമ്പിലോടുന്ന ഒറ്റ വികാരമാണ്‌ ഓണം. അത്‌ ഒരുമയുടെ പൂക്കാലമാണ്‌. ഒരാളിൽ മനുഷ്യനെ... മലയാളിയെ മാത്രം കാണാൻ കഴിയുന്ന ഓണോത്സവത്തിന്റെ ചാരുതയെക്കുറിച്ച്‌ ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന്‌ മലയാളികൾ വാചാലരാകാറുണ്ട്.

കേരളത്തിലല്ല താമസമെങ്കിലും മലയാള മണ്ണിനെയോ അവിടുത്തെ സംസ്കാരങ്ങളോ ആഘോഷങ്ങളോ നടി അസിൻ മറന്നിട്ടില്ല. അതുകൊണ്ട് തന്നെയാവണം തന്റെ മകളിലേക്കും തിരുവോണത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ താരം എത്തിച്ചതും മകളെ കൂടി ഉൾപ്പെടുത്തി പൂക്കളം തീർത്തതും ഓണം ആഘോഷിച്ചതും.

Asin

മകൾ ഓണമാഘോഷിക്കുന്ന ചിത്രങ്ങൾ അസിൻ സോഷ്യൽമീഡിയയിൽ‌ പങ്കുവെച്ചു. അസിൻ ഭർത്താവിനൊപ്പം ഇരുന്ന് പൂക്കളമിടുന്ന മകൾ അരിന്റെ ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് വൈറലായത്. രാഹുൽ പിങ്ക് നിറത്തിലുള്ള ഷർട്ടും കസവ് മുണ്ടും ധരിച്ചപ്പോൾ പിങ്കും ​ഗോൾഡും ​കലർന്ന പട്ടുപാവാടയായിരുന്നു അരിന്റെ വേഷം ഒപ്പം തലനിറയെ മുല്ലപ്പൂവും വസ്ത്രത്തിന് ചേരുന്ന പൊട്ടും അണിഞ്ഞിട്ടുണ്ടായിരുന്നു.

എന്നാൽ ചിത്രങ്ങളിൽ എവിടെയും അസിനെ കാണാനില്ല. ഫോട്ടോയിലെ പ്രധാന ആകർഷണം അരിന്റെ ഇടതൂർന്ന നീളൻ മുടിയാണ്. മകളുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാൻ വേണ്ടി മാത്രമാണ് അസിൻ സോഷ്യൽമീഡിയ ഉപയോ​ഗിക്കാറുള്ളത്.

കുഞ്ഞിന്റെ പിറന്നാൾ ദിന ആഘോഷങ്ങളുടെ ചിത്രങ്ങൾ മുടങ്ങാതെ ആരാധകർക്ക് വേണ്ടി അസിൻ പങ്കുവെക്കാറുണ്ട്. കുട്ടി അസിനാണ് അരിൻ എന്നാണ് താരപുത്രിയുടെ ചിത്രം കാണുമ്പോഴെല്ലാം ആരാധകർ പറയാറുള്ളത്. 2016ലാണ് മൈക്രോ മാക്സ് മൊബൈൽ ഫോൺ കമ്പനി സഹസ്ഥാപകൻ രാഹുലിനെ അസിൻ വിവാഹം ചെയ്തത്.

ശേഷം അസിൻ സിനിമയിൽ അഭിനയിച്ചിട്ടില്ല. അടുത്തിടെ അസിൻ രാഹുലുമായുള്ള ബന്ധം വേർപെടുത്തുകയാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അസിന്റെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്ന് രാഹുലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കൂട്ടത്തോടെ അപ്രത്യക്ഷമായതാണ് വേർപിരിയൽ അഭ്യൂഹം ശക്തമാവാൻ കാരണം.

asin

വാർത്ത പരന്നതോടെ വിശദീകരണവുമായി അസിൻ തന്നെ രം​ഗത്തെത്തി. താൻ കുടുംബവുമൊത്ത് ഒരു അവധിക്കാലയാത്രയിലാണെന്നാണ് അസിൻ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ എഴുതിയത്. പ്രചരിക്കുന്ന വാർത്തകളെല്ലാം അടിസ്ഥാന​രഹിതമാണ്. ഈ വാർത്ത നശിപ്പിച്ചുകളഞ്ഞ അഞ്ച് മിനിറ്റ് ഒഴിച്ചുനിർത്തിയാൽ അവധിയാഘോഷം ​ഗംഭീരമായിരുന്നെന്നും അസിൻ ​ഗോസിപ്പിന് മറുപടിയെന്നോണം കുറിച്ചു.

വിജയ്, അജിത്, വിക്രം, ഉലകനായകൻ കമലഹാസൻ എന്നിവർക്കൊപ്പമെല്ലാം വിജയ ചരിത്രങ്ങൾ കുറിച്ച അസിൻ ചുരുങ്ങിയ കാലം കൊണ്ടാണ് ദക്ഷിണേന്ത്യൻ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയായി മാറിയത്.

പിന്നീട് ബോളിവുഡിലേയ്ക്ക് ചുവടുവെച്ചതോടെ അസിൻ എന്നാൽ നൂറു കോടി ക്ലബ് സിനിമകളുടെ നായിക എന്നൊരു പരിവേഷവും ലഭിച്ചു. മൂന്ന് കോടി മുതൽ മൂന്നര കോടി രൂപ വരെയാണ് ഒരുകാലത്ത് അസിൻ കൈപ്പറ്റിയിരുന്ന പ്രതിഫലം. അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണെങ്കിലും പൊതുപരിപാടികളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അസിൻ സജീവമാണ്.

അസിനെ വിവാഹം കഴിക്കുന്ന വേളയിൽ ആറ് കോടി രൂപ വിലമതിക്കുന്ന വിവാഹമോതിരമാണ് രാഹുൽ താരത്തിന് സമ്മാനമായി നൽകിയത്. അസിൻ എന്ന ഭാഗ്യനായിക രാഹുലിന്റെ ജീവിതത്തിലും ഭാഗ്യത്തുടർച്ചയേകി എന്ന് തോന്നിക്കും വിധം അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങളുടെ എണ്ണവും വർധിച്ചു. 2023ലെ കണക്കുകൾ പ്രകാരം ആയിരത്തി മുന്നൂറ് കോടി രൂപയാണ് രാഹുൽ ശർമ്മയുടെ ആസ്തിയായി കണക്കാക്കപ്പെടുന്നത്.

More from Filmibeat

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X