അർ‌ധരാത്രി മകളേയും തോളത്തെടുത്ത് ഐഫൽ ടവറിന് താഴെ അസിനും രാഹുലും, അരിന്റെ പിറന്നാൾ ആഘോഷം പാരിസിൽ!

കുട്ടിത്തം നിറഞ്ഞ മുഖവുമായി എത്തി കുഞ്ചാക്കോ ബോബൻ സിനിമയിലൂടെയായിരുന്നു നടി അസിൻ തോട്ടുങ്കലിന്റെ അരങ്ങേറ്റം. നരേന്ദ്രൻ മകൻ ജയകാന്തൻ വകയായിരുന്നു അസിന്റെ ആദ്യ സിനിമ. കിട്ടിയ സീനുകൾ പുതുമുഖമായിരുന്നിട്ട് കൂടി അസിൻ വളരെ ഭംഗിയായി ചെയ്തു.
പിന്നീട് തമിഴിലും ബോളിവുഡിലുമായിരുന്നു അസിനെന്ന നായിക നിറഞ്ഞ് നിന്നത്. നരേന്ദ്രൻ മകൻ ജയകാന്തൻ വക തൊട്ട് അസിന്റെ കരിയർ ആരംഭിക്കുകയായിരുന്നു.

മലയാളത്തിൽ ആ ഒരു പടം മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും അസിൻ എപ്പോഴും മലയാളികൾക്കും പ്രിയങ്കരിയായിരുന്നു. തമിഴിൽ മിക്ക സൂപ്പർ സ്റ്റാറുകളുടെയും കൂടെ അസിന് ഹിറ്റ്‌ സിനിമകൾ ഉണ്ടായിരുന്നു. ലേഡി സൂപ്പർ സ്റ്റാറെന്ന വിശേഷണംപോലും ഇടക്കാലത്ത് അസിന് ലഭിച്ചിരുന്നു. വിവാഹശേഷം അസിനും മറ്റ് നടിമാരെ പോലെ സിനിമയിൽ നിന്നും മാറി നിന്നു.

Asin Thottumkal

വീണ്ടും തിരിച്ചുവരണമെന്ന് സിനിമാപ്രേമികൾ ആ​ഗ്രഹിക്കുന്ന നടിമാരിൽ ഒരാളാണ് അസിൻ. അസിൻ്റെ കരിയർ ​ഗ്രാഫ് വളരെ വലുത് തന്നെ ആയിരുന്നുവെന്നതാണ് അസിൻ എന്ന അഭിനേത്രിയുടെ വിടവ് സിനിമാപ്രേമികൾക്ക് തോന്നാൻ കാരണം. വിവാഹശേഷം അസിന്റെ വിശേഷങ്ങൾ താരത്തിന്റെ സോഷ്യൽമീഡിയ പേജുവഴി മാത്രമാണ് ആരാധകർ അറിയുന്നത്.

മകളുടെയും ഭർത്താവിന്റെയും വിശേഷങ്ങളെല്ലാം അസിൻ പങ്കിടാറുണ്ട്. അസിന്റെ മകൾ അരിൻ ജനിച്ച് വീണപ്പോൾ മുതൽ ഒരു കൊച്ചുസെലിബ്രിറ്റിയാണ്. സിനിമാതാരങ്ങളുടെ ഫങ്ഷനുകളിലൊന്നും അസിനും കുടുംബവും പ്രത്യക്ഷപ്പെടാറില്ല.

അതുകൊണ്ട് തന്നെ അസിൻ പങ്കുവെക്കുമ്പോൾ മാത്രമെ താരത്തിന്റെ പുത്രി അരിന്റെ ഫോട്ടോയും വിശേഷവും ആരാധകർക്ക് അറിയാൻ സാധിക്കുന്നു. അരിന് ഇന്ന് ആറ് വയസായി. എല്ലാ പിറന്നാളിനും ​ഗംഭീര ആ​ഘോഷങ്ങൾ അസിനും രാഹുലും ചേർന്ന് ഒരുക്കാറുണ്ട്. ഇത്തവണയും ആഘോഷത്തിന് കുറവില്ല. പാരിസിലായിരുന്നു അരിന്റെ പിറന്നാൾ ആഘോഷം.

അർധരാത്രി ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ഐഫൽ ടവറിന് സമീപം നിൽക്കുന്ന മകളുടെയും ഭർത്താവിന്റെയും വീഡിയോ അസിൻ പങ്കുവെച്ചിട്ടുണ്ട്. രാഹുലിന്റെ തോളിൽ ചാഞ്ഞ് കിടക്കുന്ന മകളെ നോക്കി പിറന്നാൾ ആശംസിക്കുന്നുണ്ട് അസിൻ.

Asin Thottumkal

മകൾ പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രങ്ങളും അസിൻ പങ്കുവെച്ചിട്ടുണ്ട്. വാഫിലിൽ മെഴുകുതിരി കത്തിച്ച് വെച്ചാതായിരുന്നു അരിന്റെ ആറാം പിറന്നാളിന് വേണ്ടി ഒരുക്കിയ കേക്ക്. അച്ഛൻ രാഹുലിന്റെ മടിയിലിരുന്നാണ് അരിൻ കേക്ക് മുറിച്ചത്. അർധരാത്രി മുതൽ അസിന്റെ ഫാൻ പേജുകളിൽ അരിന് പിറന്നാൾ ആശംസിച്ചുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

അരിന്റെ എല്ലാം പിറന്നാളിനും എന്തെങ്കിലുമൊക്കെ തീമിലാണ് അസിൻ ആഘോഷം നടത്താറുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ ആ​ഘോഷം താര കുടുംബം വിദേശത്താക്കി. ഒന്നാം പിറന്നാളിന് പിങ്ക് തീമിൽ ബലൂണുകളും കേക്കുമെല്ലാം ഒരുക്കി ​ഗാർഡണും പിങ്ക് നിറത്തിൽ അസിൻ അലങ്കരിച്ചാണ് ആഘോഷിച്ചത്. നാലാം പിറന്നാളിന് സൂപ്പർ ഹീറോസിനെ മകൾക്കായി ഒരുക്കിയിരുന്നു അസിൻ.

രാഹുലും സൂപ്പർ ഹീറോ വേഷം ധരിച്ചാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അസിന്റെ വിവാഹം. 2016ലായിരുന്നു മൈക്രോമാക്സ് മാനേജിങ് ഡയറക്ടർ രാഹുൽ ശർമയെ താരം വിവാഹം ചെയ്തത്. അടുത്തിടെ ഭർത്താവ് രാഹുൽ ശർമ്മക്കൊപ്പമുള്ള ഫോട്ടോകളെല്ലാം താരം ഡിലീറ്റ് ചെയ്തപ്പോൾ അസിൻ വിവാഹമോചിതയാകുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

ഹൗസ്ഫുൾ ടു എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2017 ഒക്ടോബറിലാണ് അസിന് മകൾ പിറന്നത്. വിവാഹശേഷം ഭർത്താവിനോടൊപ്പം അസിൻ ഡൽഹിയിലാണ് താമസം.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X