കൂളിംഗ് ഗ്ലാസ് ഇല്ലാത്ത ഒരു കാര്യവുമില്ല, അസിന്റെ മകളുടെ ആ സ്വഭാവം വിചിത്രം!
തെന്നിന്ത്യൻ ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയ താരമാണ് അസിൻ. മലയാളത്തിലൂടെയാണ് താരം ചുവട് വെച്ചതെങ്കിലും പിന്നീട് ഇന്ത്യൻ സിനിമ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വളരെ കുറച്ച് കാലം മാത്രമാണ് സിനിമയിൽ തിളങ്ങി നിന്നതെങ്കിലും ഈ ചെറിയ കാലയളവ് കൊണ്ട് തന്നെ താരം ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു അസിൻ വിവാഹിതയാകുന്നത്. പിന്നീട് അഭിനയത്തിൽ നിന്ന് വിട പറയുകയായിരുന്നു.

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ വൈറലാകുന്നത് അസിന്റെ മകളുടെ ചിത്രങ്ങളാണ്. താരം തന്നെയാണ് ബേബി അസിന്റെ ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ വൈറലാവുകയാണ്. തന്റെ വിശേഷങ്ങളെക്കാളും അസിൻ മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുമുണ്ട്.
Recommended Video
മകളുടെ സൺ ഗ്ലാസ് ഭ്രമത്തെ കുറിച്ചാണ് അസിൻ പറയുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മകൾക്ക് സൺ ഗ്ലാസിനോടുള്ള താൽപര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മകളുടെ ഇഷ്ടത്തെ കുറിച്ചും താരം പറയുന്നു. മകൾ തന്നെയാണ് അവളുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും പ്രത്യേകിച്ച് സൺ ഗ്ലാസ്.... . കുട്ടി സൺ ഗ്ലാസ് വെച്ച് നിൽക്കുന്ന സ്റ്റൈലൻ ചിത്രത്തിനോടൊപ്പമാണ് അസിൻ ഇങ്ങനെ കുറിച്ചത്. ഒപ്പം മകളുടെ അതിമനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
2016 ജനുവരിയിലാണ് രാഹുൽ ശർമയും അസിനും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. ഹൗസ്ഫുൾ ടുവിന്റെ പ്രെമോഷനിടെയാണ് ഇരുവരും ആദ്യമായി കാണുന്നത്. ആദ്യം സൗഹൃദത്തിൽ തുടങ്ങുകയും പിന്നീട് ഇത് പ്രണയമാകുകയുമായിരുന്നു. 2017 ഓക്ടോബറിലാണ് ഇവർക്ക് മകൾ ജനിക്കുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ സിനിമയിൽ എത്തിയത്. പിന്നീട് തെലുങ്കിൽ എത്തിയ താരം ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരം നേടുകയും ചെയ്തു. പിന്നീട് തമിഴിലും ബോളിവുഡിലും താരം സജീവമാകുകയായിരുന്ന. ഒരുപാട് ശ്രദ്ധിക്കപ്പെട്ട അസിൻ ചിത്രമായിരുന്നം ഗജിനി. സൂര്യ നായകനായി എത്തിയ ചിത്രം താരത്തിന്റെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു . ഈ ചിത്രത്തിന് ഫിലിം ഫെയർ പുരസ്കരം ലഭിച്ചിരുന്നു. ഗജിനിയുടെ ബോളിവുഡ് പതിപ്പിലും അസിനായിരുന്നു നായിക. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രവും ഗജിനിയാണ്.


Click it and Unblock the Notifications