ക്യൂട്ട് ലുക്കില്‍ കൊച്ചുന്ദരിയായി അരിന്‍; ഇത് ജൂനിയര്‍ അസിന്‍ തന്നെയാണല്ലോ എന്ന് ആരാധകര്‍

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷങ്ങളായെങ്കിലും പ്രേക്ഷകര്‍ ഇന്നും ഏറെ സ്‌നേഹത്തോടെ കാണുന്ന നടിയാണ് അസിന്‍. 14 വര്‍ഷം നീണ്ടു നിന്ന കരിയറില്‍ അസിന്‍ അവതരിപ്പിച്ച ഒരുപിടി നല്ല വേഷങ്ങളാണ് ഇതിനു കാരണം.

വ്യവസായിയായ രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹശേഷമാണ് അസിന്‍ സിനിമാജീവിതത്തില്‍ മാറിനിന്നത്. സിനിമയിലില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അസിന്‍ തന്റെ എല്ലാ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അസിന്‍ പങ്കുവച്ച മകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അസിന്റെ മകളുടെ ചിത്രങ്ങള്‍

അരിന്റെ ഓരോ പുതിയ ചിത്രങ്ങളും നടിയുടെ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. പുതിയ ചിത്രങ്ങളില്‍ അസിനും അരിനും തമ്മിലുള്ള രൂപസാദൃശ്യമാണ് പലരും കണ്ടെത്തിയിരിക്കുന്നത്.

ഇത് ജൂനിയര്‍ അസിന്‍ തന്നെയാണോ എന്നാണ് മിക്കവരും കമന്റിലൂടെ ചോദിക്കുന്നത്. കുഞ്ഞിന്റെ മനോഹരമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം അസിന്റെ സോഷ്യല്‍ മീഡിയ ഫാന്‍പേജുകളിലെല്ലാം വൈറല്‍ ആയിട്ടുണ്ട്.

ആരാധകര്‍ കുറവില്ല

മകളുടെ വ്യത്യസ്തമായ പേരിനെക്കുറിച്ച് അസിന്‍ മുന്‍പ് വിശദീകരിച്ചിരുന്നു അരിന്‍ റായിന്‍ എന്നാണ് മകളുടെ മുഴുവന്‍ പേര്. ഈ രണ്ട് വാക്കുകളും എന്റെയും രാഹുലിന്റെയും പേരുകളുടെ സംയോഗങ്ങളാണ്. ചെറുതും ലളിതവുമായ പേര്. ലിംഗ നിഷ്പക്ഷവും മതേതരവുമായ ഒരു പേര്. മതം, ജാതി, പുരുഷാധിപത്യം ഇവയില്‍ നിന്നൊക്കെ സ്വതന്ത്രമായ പേര്' എന്നായിരുന്നു അസിന്റെ വാക്കുകള്‍.

വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഇന്നും അസിന് ആരാധകരുടെ കാര്യത്തില്‍ ഒരു കുറവുമില്ല. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് അന്യഭാഷാ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ നടിയാണ് അസിന്‍.

ആരാധകര്‍ ഓര്‍ക്കുന്നു

സൂര്യ നായകനായെത്തിയ ഗജിനിയില്‍ അഭിനയിച്ചതാണ് അസിന്റെ കരിയറില്‍ വഴിത്തിരിവായത്. തമിഴില്‍ സൂപ്പര്‍ ഹിറ്റായിരുന്ന ഗജിനിയുടെ ഹിന്ദി റീമേക്കില്‍ അഭിനയിച്ചു കൊണ്ടാണ് അസിന്‍ ബോളിവുഡിലേക്ക് കാലെടുത്ത് വെച്ചത്. ആമിര്‍ഖാനൊപ്പം ഗജിനി ചെയ്ത അസിന് ബോളിവുഡില്‍ നിന്ന് പിന്നീട് കൈനിറയെ അവസരങ്ങള്‍ വന്നുചേരുകയായിരുന്നു.

ലണ്ടന്‍ ഡ്രീംസ്, റെഡി, ഹൗസ്ഫുള്‍ 2, ബോല്‍ ബച്ചന്‍, ഖിലാഡി 786, ഓള്‍ ഈസ് വെല്‍ എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം അസിന്‍ നായികയായി. എട്ട് ഭാഷകള്‍ സംസാരിക്കുന്ന അസിന്‍, അഭിനയിച്ച എല്ലാ ഭാഷകളിലെയും ചിത്രങ്ങളില്‍ സ്വന്തമായി ഡബ്ബ് ചെയ്യുകയായിരുന്നു.

Recommended Video

Arya Sister Wedding Reception: തകർപ്പൻ ലുക്കിൽ ആര്യയുടെ കുഞ്ഞനിയത്തി | *Celebrity
വിവാഹം

കരിയറിന്റെ മികച്ച സമയത്ത് നില്‍ക്കുമ്പോള്‍ പെട്ടെന്നൊരു ദിവസം അഭിനയം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് കടന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് അസിന്‍. മൈക്രോമാക്‌സ് ഉടമയും പ്രമുഖ വ്യവസായിയുമായ രാഹുല്‍ ശര്‍മ്മയാണ് അസിന്റെ ഭര്‍ത്താവ്.

2016-ലായിരുന്നു ഇരുവരും വിവാഹിതരായത്. ഹൗസ്ഫുള്‍ ടു എന്ന സിനിമയുടെ പ്രമോഷനിടെയാണ് രാഹുലും അസിനും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. നടന്‍ അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്താണ് രാഹുല്‍ ശര്‍മ്മ.

2017 ഒക്ടോബറിലാണ് അസിന് പെണ്‍കുഞ്ഞ് പിറന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം അസിന്‍ ദില്ലിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

More from Filmibeat

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X