'കുട്ടിക്ക് മലയാളം അറിയാം, അമ്മയെപ്പോലെ മകളും'; ആറ് ഭാഷകൾ ഉൾപ്പെടുത്തി അമ്മയ്ക്ക് കത്തെഴുതി അസിന്റെ മകൾ!

സത്യൻ അന്തിക്കാടിന്റെ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് അസിൻ തോട്ടുങ്കൽ. മോഡലിങ് രംഗത്ത് നിന്നും വന്ന താരത്തെ പിന്നീട് അധികം മലയാള ചലച്ചിത്രങ്ങളിൽ കാണുവാൻ സാധിച്ചിരുന്നില്ല. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ അസിന് തിരക്കേറി. അന്യ ഭാഷകളിൽ സജീവമായിരുന്നപ്പോഴും അസിന് തന്റേതായ നിബന്ധനകളുണ്ടായിരുന്നു. ​ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കില്ലെന്ന തീരുമാനമാണ് ഇതിലൊന്ന്.

ബില്ല ഉൾപ്പെടെയുള്ള സിനിമകൾ അസിൻ വേണ്ടെന്ന് വെച്ചതും ഇക്കാരണത്താലാണ്. ഇന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. 2016ൽ മൈക്രോമാക്സ് മാനേജിങ് ഡയറക്ടർ രാഹുൽ ശർമയുമായി താരം വിവാഹിതയാകുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

Asin Thottumkal

വിവാഹത്തോടെ അഭിനയത്തിൽ നിന്നും സെലിബ്രിറ്റി ലൈഫിൽ നിന്നും വിട്ടുനിൽക്കുന്ന അസിൻ സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. മകളുടെയും ഭർത്താവിന്റെയും വിശേഷങ്ങൾ‌ ആരാധകരിലേക്ക് എത്തിക്കാനാണ് പ്രധാനമായും തന്റെ സോഷ്യൽമീഡിയ പേജ് അസിൻ ഉപയോ​ഗിക്കാറുള്ളത്. ഇപ്പോഴിതാ മകൾ തനിക്ക് എഴുതിയ ഒരു കത്തിന്റെ ഫോട്ടോ പങ്കിട്ട് എത്തിയിരിക്കുകയാണ് അസിൻ.

ആറ് ഭാഷകളിൽ അമ്മയോടുള്ള സ്നേഹം കത്തിൽ ആറ് വയസുകാരി മകൾ അരിൻ നിറച്ചിട്ടുണ്ട്. ഡിയര്‍ മമ്മ, ഐ ലവ് യു, യു ആര്‍ ദി ബെസ്റ്റ്, യു ആര്‍ കൈന്‍ഡ്, സ്വീറ്റ് ആന്‍ഡ് ലവിംഗ് ആന്‍ഡ് ആള്‍സോ വെരി ഫണ്ണി, ഐ ആം ഹാവിങ് എ ഗ്രേറ്റ് വെക്കേഷന്‍, താങ്ക് യു മമ്മ, ചക്കര ഉമ്മ, ചക്കര മമ്മ' എന്നാണ് ഈ കത്തിൽ അരിൻ കുറിച്ചത്.

അവസാനത്തെ വരിയില്‍ ചക്കര ഉമ്മ, ചക്കര മമ്മ എന്ന് കൂടെ കണ്ടതോടെയാണ് അരിനോട് മലയാളികൾക്കുള്ള സ്നേഹം കൂടിയത്. മകളെ അസിൻ മലയാളവും പഠിപ്പിച്ചിട്ടുണ്ടെന്നത് കത്തിൽ വ്യക്തമാണ്. ഇതിലെത്ര ഭാഷയുണ്ട് എന്ന് പറയാമോ എന്ന് ചോദിച്ച് അസിന്‍ പങ്കുവെച്ച പോസ്റ്റ് കൗതുകമുണർത്തുന്നതായിരുന്നു. റഷ്യന്‍, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകള്‍ക്കൊപ്പം മലയാളവും ചേര്‍ത്ത് ആറ് ഭാഷകളിലായാണ് അരിൻ കത്തെഴുതിയിരുന്നത്.

അമ്മയെപ്പോലെ തന്നെ മകളും മിടുക്കിയാണെന്നാണ് ആരാധകരുടെ കമന്റുകൾ. അസിനും മലയാളത്തിന് പുറമെ വിവിധ ഭാഷകൾ അസലായി കൈകാര്യം ചെയ്യും. കൊച്ചിക്കാരിയായ അസിൻ ബോളിവുഡിൽ വരെ തിരക്കുള്ള നടിയായി മാറിയപ്പോഴും മലയാളം ചാനലുകൾക്ക് അഭിമുഖങ്ങൾ നൽകുമ്പോൾ മലയാളത്തിൽ ഒഴുക്കോടെ സംസാരിക്കുമായിരുന്നു.

Asin Thottumkal

പൊതുവെ മലയാളിയാണെങ്കിൽ കൂടിയും മറ്റ് ഭാഷകളിലെ സിനിമാ മേഖലയിലേക്ക് ചേക്കേറി കഴിഞ്ഞാൽ ഇം​​​ഗ്ലീഷ് കലർത്തിയുള്ള മലയാളത്തിലാണ് ഒട്ടുമിക്ക താരങ്ങളും സംസാരിക്കാറുള്ളത്. ഇതെല്ലാം കൊണ്ട് തന്നെയാണ് അസിന്റെ ഒഴുക്കുള്ള മലയാളത്തെ സിനിമാപ്രേമികൾ ഇഷ്ടപ്പെട്ടതും.

പോക്കിരി, ദശാവതാരം തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ അസിന് തമിഴകത്ത് ലഭിച്ചതോടെയാണ് തെന്നിന്ത്യയിൽ അസിൻ ചുവടുറപ്പിച്ചത്. മലയാളത്തിൽ നിന്നും സിനിമകൾ വന്നെങ്കിലും തിരക്കുകൾ കാരണം നടിക്ക് ചെയ്യാൻ സാധിച്ചില്ല.

വെട്ടം, പ്രേമം ഉൾപ്പെടെയുള്ള മലയാള സിനിമകളിലേക്ക് ആദ്യം പരി​ഗണിച്ചത് അസിനെയാണ്. ബോളിവുഡിലേക്ക് കടന്നപ്പോൾ താരറാണിയായി അസിൻ വളരുമെന്ന് ഏവരും കരുതി. ഹിന്ദിയിൽ തുടരെ ഹിറ്റ് സിനിമകളും താരത്തിന് ലഭിച്ചു. സിനിമാ രം​ഗം വിട്ടശേഷം അസിന്റെ ഫോട്ടോ സോഷ്യൽമീഡിയയിലെവിടെയും കാണാനും കഴിഞ്ഞിട്ടില്ല.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X