'എന്റെ അമ്മയാ'; വയസാകുമ്പോൾ എല്ലാം മാറും, ലവളുമാരെ ഡിപെൻഡ് ചെയ്യാതെ ജീവിക്കാൻ ഇൻവെസ്റ്റ് ചെയ്യണമെന്ന് അശ്വതി!

അവതാരകയായി കഴിവ് തെളിയിച്ച അശ്വതി ശ്രീകാന്ത് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത് വരുന്ന ചക്കപ്പഴം സിറ്റ്കോമിൽ ആശയായി വേഷമിട്ടാണ് അഭിനയത്തിലേക്ക് ചുവടുവെച്ചത്. കൂടാതെ എഴുത്തുകാരി എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് അശ്വതി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിലേക്കുള്ള ചുവടുമാറ്റം. ആദ്യമായി ഒരു പരമ്പരയിലേക്ക് എത്തുന്നതിന്റെ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെ മലയാളിയുടെ പ്രിയപ്പെട്ട നടിയായി മാറാനും താരത്തിന് കുറച്ച് കാലമെ വേണ്ടി വന്നുള്ളു.

എന്നാല്‍ കുറച്ച് നാളുകൾക്കുശേഷം രണ്ടാമത്തെ പ്രസവവും മറ്റുമായി അശ്വതി പരമ്പരയില്‍ നിന്നും മാറി നിന്നു. പ്രസവാവധിക്ക് ശേഷം പിന്നീട് താരം ചക്കപ്പഴത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. രണ്ട് പെൺകുഞ്ഞുങ്ങളാണ് അശ്വതിക്കുള്ളത്. പത്മ, കമല എന്നിങ്ങനെയാണ് മക്കൾക്ക് അശ്വതി നൽകിയിരിക്കുന്ന പേരുകൾ.

Aswathy Sreekanth

താരത്തിന്റെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. നടി, അവതാരക, എഴുത്തുകാരി എന്നതിലുപരി ഒരു യുട്യൂബർ കൂടിയാണ് അശ്വതി. മോട്ടവേഷൻ, ബോധവത്കരണം, പാരന്റിങ് അടക്കം നിരവധി വിഷയങ്ങൾ ആസ്പദമാക്കിയുള്ള ഇൻഫോർമേറ്റീവ് വീഡിയോകളാണ് യുട്യൂബിലൂടെ അശ്വതി ഏറെയും പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ പങ്കുവെച്ച അശ്വതിയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

മക്കളായ പത്മയും കമലയും ഇത് എന്റെ അമ്മയാണെന്ന് പറഞ്ഞ് വഴക്ക് കൂടുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ചേച്ചി പത്മ അനിയത്തി കമലയെ ദേഷ്യം പിടിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അതിന് അനുസരിച്ച് ക്ഷമ നശിച്ച് കമല ദേഷ്യപ്പെടുന്നതും എന്റെ അമ്മയാണെന്ന് തറപ്പിച്ച് പറയുന്നതും വീഡിയോയിൽ കാണാം.

കുട്ടികളുടെ കുസൃതി നിറഞ്ഞ വീഡിയോ രസകരമായ കുറിപ്പിനൊപ്പമാണ് അശ്വതി പങ്കുവെച്ചത്. 'ദിവസം രണ്ട് നേരം (എന്റെ അമ്മയാ...) എന്ന് പറഞ്ഞ് അലമ്പുണ്ടാക്കിയില്ലെങ്കിൽ രണ്ടിനും ഒരു സുഖമുണ്ടാവില്ല. പത്മയ്ക്ക് ഇതൊരു കളിയാണെങ്കിലും ചെറിയവൾ ചിലപ്പോ സീരിയസാവും കണ്ണീർ പുഴയൊക്കെ ഒഴുകും. എന്റെ 'മാത്തറം' അമ്മ എന്ന് പറയും.'

'പക്ഷെ നമ്മക്ക് വയസാകുമ്പോ സംഭവം മാറും... നിന്റെം കൂടെ അമ്മ അല്ലേ... നീ നോക്ക് എന്നായേക്കും. ആ പ്രായത്തിൽ എങ്ങനെ ലവളുമാരെ ഡിപെൻഡ് ചെയ്യാതെ ജീവിക്കാം എന്നതിൽ ഇപ്പോഴേ ഇൻവെസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി', എന്നാണ് അശ്വതി കുറിച്ചത്. നിരവധി പേരാണ് അശ്വതിയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

Aswathy Sreekanth

മാംപൂ കണ്ടും മക്കളേ കണ്ടും എന്ന് ആണല്ലോ...., കളിയും കാര്യവും ഒരുപോലെ പറഞ്ഞൊരു ക്യാപ്ഷൻ. ഇതാ ഞാൻ പറഞ്ഞത് നിങ്ങൾ വല്ലാത്ത ഇൻസ്പിരേഷാനാണെന്ന്... വളരെ നല്ല ക്യാപ്ഷൻ, ക്യാപ്ഷൻ എല്ലാരും സീരിയസായി എടുക്കണം,

അമ്മക്കും അച്ഛനും പ്രായമാകുമ്പോഴും ഇതുപോലെ തല്ല് കൂടട്ടെ മക്കൾ എന്നൊക്കെയാണ് അശ്വതിയുടെ പുതിയ വീഡിയോയ്ക്ക് വന്ന കമന്റുകൾ. കമലക്കിപ്പോൾ രണ്ടര വസയാണ് പ്രായം. അശ്വതിയുടെയും ശ്രീകാന്തിന്റെയും പ്രണയ വിവാഹ​മായിരുന്നു.

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X