അവള്‍ എന്നെ വെറുക്കുന്നത് കൊണ്ടാണ് അമ്മ, പെണ്‍മക്കള്‍ തമ്മിലുള്ള വഴക്ക് പരിഹരിച്ചതിനെ പറ്റി അശ്വതി ശ്രീകാന്ത്

നടിയും അവതാരകയും എന്നതിലുപരി നല്ലൊരു കുടുംബിനിയാണ് അശ്വതി ശ്രീകാന്ത്. മക്കളുടെ ജനനത്തെ പറ്റി പറഞ്ഞു കൊണ്ടാണ് അശ്വതി ശ്രദ്ധേയാവുന്നത്. ഇപ്പോള്‍ രണ്ട് പെണ്‍മക്കളുടെ അമ്മ എന്ന നിലയില്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാവാന്‍ നടിയ്ക്ക് സാധിക്കാറുണ്ട്. സ്വന്തം മക്കള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവരിലേക്കും എത്തിക്കാനും നടി ശ്രമിച്ചിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ സഹോദരിമാര്‍ തമ്മിലുള്ള വഴക്കിനെ പറ്റി പറഞ്ഞാണ് അശ്വതി എത്തിയിരിക്കുന്നത്. ചേച്ചിയെ പലവിധത്തില്‍ ശല്യപ്പെടുത്തുകയാണ് ഇളയമകള്‍ കമല. നിരന്തരം വഴക്ക് കൂടിയപ്പോള്‍ അതിന് പിന്നിലെ കാരണം കണ്ടെത്താന്‍ ശ്രമിച്ചു. ഒടുവില്‍ തനിക്ക് അത് കണ്ടെത്താന്‍ സാധിച്ചുവെന്നും പ്രശനത്തിന് പരിഹാരം നടത്തി വിജയിച്ചുവെന്നുമാണ് അശ്വതി പറയുന്നത്. വിശദമായി വായിക്കാം..

kids-aswathy

'പെണ്‍കുട്ടികള്‍ അല്ലേ, നല്ല പ്രായ വ്യത്യാസം ഇല്ലേ, അതുകൊണ്ട് തല്ലും വഴക്കും കാണില്ല എന്നാണ് നാട്ടുകാരുടെ വിചാരം. വെറും തോന്നലാണ്! എങ്ങനെ ചേച്ചിയെ ഉപദ്രവിക്കാമെന്നും പ്രൊവോക് ചെയ്യാമെന്നുമാണ് മിസ് കമല ഈയിടെയായി ഗവേഷണം ചെയുന്നത്.

പത്മയുടെ അലമാര ഒന്ന് തുറന്നു കിട്ടിയാല്‍ ചെറിയോള്‍ക്ക് ഡിസ്‌നി ലാന്‍ഡില്‍ ചെന്ന സന്തോഷമാണ്. അവള്‍ക്ക് നിഷിദ്ധമായ അനേകായിരം വസ്തുക്കള്‍ അതിലിങ്ങനെ നിറഞ്ഞിരിപ്പുണ്ടാവും. കളര്‍ പേനകള്‍, മുത്തുകള്‍, വര്‍ണ കടലാസുകള്‍, സ്ലിം, ക്ലേ, ഗില്‍റ്റേഴ്‌സ്, ഗം, നെയില്‍ പോളിഷ്, ഹെയര്‍ ക്ലിപ്‌സ് തുടങ്ങി സ്മാര്‍ട്ട് വാച്ചും ഐപാഡും വരെ അതിലുണ്ട്.

കണ്ണ് തെറ്റിയാല്‍ അലമാര തുറന്ന് ആന കരിമ്പിന്‍ കാട്ടിലെന്ന വണ്ണം ആക്രമിക്കലാണ് കമലയുടെ സ്ട്രാറ്റജി. പത്മ എവിടെ നിന്നെങ്കിലും നിലവിളിച്ച് പാഞ്ഞു വരും. പിടിക്കപ്പെട്ടു എന്നുറപ്പായാല്‍ കൈയിലിരിക്കണ സാധനം എടുത്തെറിഞ്ഞ് പൊട്ടിച്ച് ചേച്ചിയെ ഇമോഷണലി തകര്‍ത്തിട്ട് കമലയുടെ ഒരു നില്‍പ്പുണ്ട്.

നോക്ക്, എത്ര പവര്‍ഫുള്‍ ആണ് ഞാന്‍ എന്നൊരു പറയാതെ പറച്ചിലുണ്ട് അതില്‍. ഇനി ചേച്ചി സാധനം തിരിച്ച് മേടിക്കുന്നതില്‍ വിജയിച്ചാല്‍ 'ഞാന്‍ തൊട്ടത് കൊണ്ട് ഇത് എന്റെയാകുന്നു' എന്ന ടോള്‍ഡര്‍സ് റൂള്‍ വച്ച് കമല വിങ്ങിപ്പൊട്ടി കരയും. നമ്മളാണ് സത്യത്തില്‍ ഇവിടെ പെട്ട് പോവുക. അവള് കുഞ്ഞായത് കൊണ്ട് നീ അങ്ങ് ക്ഷമിക്കൂ എന്ന് പത്മയോട് പറയുന്നത് നീതിയാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.

പണ്ട് അനിയന്റെ വാശിയ്ക്കു മുന്നില്‍ 'ചേച്ചിമാര് വേണ്ടേ വിട്ടു കൊടുക്കാന്‍' എന്ന് അമ്മയോ അച്ഛനോ പറഞ്ഞപ്പോഴൊക്കെ എനിക്ക് കടുത്ത നീതികേടായാണ് അത് അനുഭവപ്പെട്ടിട്ടുള്ളത്. ഇഷ്ടം കൊണ്ടുള്ള വിട്ടു കൊടുക്കല്‍ പോലെ അല്ല മറ്റൊരാള്‍ അത് നിര്‍ബന്ധപൂര്‍വം ചെയ്യിക്കുന്നത്.

kids-aswathy

ഇത്തരം വഴക്കുകള്‍ക്ക് ഒടുവില്‍ പത്മയുടെ ഒരു മെല്‍റ്റ്ഡൗണ്‍ ഉണ്ട്. 'എന്റെ എല്ലാം ഈ കൊച്ച് നശിപ്പിക്കും, ഷീ ഹേറ്റ്‌സ് മീ, അവളിത് മനഃപൂര്‍വം ചെയ്യുന്നതാ, ലോകത്ത് ആര്‍ക്കും കാണില്ല ഇങ്ങനൊരു സിസ്റ്റര്‍' എന്നൊക്കെ എണ്ണിപ്പെറുക്കി കരയും. എന്തിനാ പപ്പന്‍ കരയണേ എന്നൊരു ഇന്നസെന്റ് ചോദ്യവുമായി അനിയത്തി ചുറ്റി പറ്റി നില്‍ക്കും. ഈ കരച്ചില്‍ തീര്‍ന്നിട്ട് വേണോല്ലോ അടുത്തതിന് തിരി കൊടുക്കാന്‍.

അങ്ങനെയാണ് കമലയുടെ ഈ ആക്രമണത്തിന്റെ മൂല കാരണം കണ്ടു പിടിക്കാന്‍ ഞാന്‍ കളത്തില്‍ ഇറങ്ങിയത് - അഥവാ പിള്ളേര് തള്ളിയിട്ടത്. പത്മയ്ക്ക് ഫ്‌ലാറ്റില്‍ നിറയെ കൂട്ടുകാരുണ്ട്. അവരൊക്ക സമ പ്രായക്കാര്‍ ആയതു കൊണ്ട് അവരുടെ കളികളില്‍ കമലയ്ക്ക് എന്‍ട്രി ഇല്ല. ലവളുമാര് ചെറുതിനെ പുറത്താക്കി മുറി അടയ്ക്കും. അല്ലെങ്കില്‍ അവളെ കൂട്ടാതെ പുറത്തു കളിക്കാന്‍ പോകും. പത്മയെ കമലയ്ക്ക് തീരെ കിട്ടുന്നില്ല.

അറ്റെന്‍ഷന്‍ ചേച്ചിയുടെ അറ്റെന്‍ഷന്‍ തന്നെ ആവണം അനിയത്തിയുടെ ലക്ഷ്യം. പോസിറ്റീവ് അറ്റെന്‍ഷന്‍ സീക്കിങ് മെത്തേഡ് ഒന്നും അറിയാത്തതു കൊണ്ട് പാവം വേറെ റൂട്ട് പിടിച്ചതാണ്. അമ്മത്തലയില്‍ ബള്‍ബ് കത്തി. പത്മയോട് സംസാരിച്ചു നോക്കി. കമല ഹേറ്റ്‌സ് മീ അമ്മ, ദാസ്റ്റ്‌സ് വൈ.. എന്ന സ്റ്റേറ്റ്‌മെന്റില്‍ ആദ്യമൊക്കെ ഉറച്ച് നിന്നവളെ പതുക്കെ ട്രാക്കില്‍ കൊണ്ട് വന്നു.

അവസാനം ഞങ്ങള്‍ ഒരു ധാരണയില്‍ എത്തി. പത്മ, ഡെയിലി കമലയുടെ കൂടെ അര മണിക്കൂര്‍ എങ്കിലും കളിക്കണം. അതിനിടയില്‍ വല്യേച്ചി ആവരുത്, അനുസരണ പഠിപ്പിക്കാന്‍ നോക്കരുത്, ഒച്ചയിടരുത്. അവള്‍ എന്ത് മണ്ടന്‍ കളി പറഞ്ഞാലും അതിന് കൂടെ കൂടണം, ആ സമയത്ത് ടി വിയോ ഐപാഡോ ഒന്നും എടുക്കരുത്. എക്‌സ്‌ക്ല്യൂസീവ് ടൈം ഫോര്‍ സിസ്‌റ്റേഴ്‌സ്!

kids-aswathy

സംഗതി വര്‍ക്ക് ആയിത്തുടങ്ങിയെന്ന സന്തോഷം പറയാനാണ് ഈ പോസ്റ്റ്. കമല കഴിഞ്ഞ മൂന്നാലു ദിവസങ്ങളായി പത്മയെ ഞോണ്ടാന്‍ പോകുന്നില്ല. രണ്ടു പേരും ഒരുമിച്ചുള്ള പ്ലേ ടൈം രസമായി തുടങ്ങിയിട്ടുണ്ട്. അക്രമം കുറഞ്ഞപ്പോള്‍ കമലയെ ഒരുക്കാനും കളിപ്പിക്കാനും കുളിപ്പിക്കാനും ഒക്കെ പത്മയ്ക്കും ഉത്സാഹം വന്നു തുടങ്ങി.

ഇന്നലെ രാത്രി കിടക്കാന്‍ നേരം അമ്മയെ ആണോ പപ്പനെ ആണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ പപ്പനെ എന്ന് ചാടിപ്പറഞ്ഞു ചെറുത് (ചേച്ചി വിളിയൊന്നൂല്ല). സത്യത്തില്‍ പിള്ളേരുടെ എല്ലാ പ്രവര്‍ത്തിക്കും പിന്നില്‍ അവരു പറയാതെ പറയുന്ന ഒരു കാരണം ഉണ്ടാവും. അത് കണ്ടെത്തി അഡ്രസ്സ് ചെയ്താല്‍ പേരെന്റിങ്ങില്‍ നമ്മള്‍ പാതി ജയിച്ചു.

അടി, ബഹളം, ഭീഷണി, മാനിപുലേഷന് ഒക്കെ തല്‍കാലം നമ്മളെ ജയിപ്പിക്കുമെങ്കിലും ദൂര വ്യാപക ഫലങ്ങള്‍ നോക്കിയാല്‍ നമ്മള്‍ തോല്‍ക്കുക തന്നെയാണ്. സോ എല്ലാവര്‍ക്കും വേനലവധിയുടെ ആശംസകള്‍. ഹാപ്പി പാരന്റിംഗ്' എന്നും പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

റേഡിയോയില്‍ ആര്‍ജെ ആയി വര്‍ക്ക് ചെയ്യുന്ന കാലത്താണ് അശ്വതിയ്ക്ക് ആദ്യം മകള്‍ ജനിക്കുന്നത്. ശേഷം കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് ഇളയമകള്‍ക്ക് ജന്മം കൊടുത്തു. ഗര്‍ഭകാലത്തെ പറ്റിയും കുഞ്ഞുങ്ങളെ നോക്കുന്നതിനെ പറ്റിയുമൊക്കെ പലപ്പോഴും നടി പറയുന്നത് വളരെ പെട്ടെന്നാണ് വൈറലാവുന്നത്.

More from Filmibeat

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X