For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റീച്ച് കിട്ടാൻ എല്ലാവർക്കും അഭിമുഖം കൊടുക്കും, ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ കുറ്റം അവതാരകയ്ക്ക്'; അശ്വതി

  |

  ഓൺലൈൻ മീഡിയയിലെ അവതാരകയോട് മോശമായി പെരുമാറിയതിന്റെ പേരിൽ നടൻ ശ്രീനാഥ് ഭാസി വലിയ രീതിയിൽ വിമർശമനം നേരിടുന്നുണ്ട്. ഈ വിഷയത്തിൽ വലിയ രീതിയിൽ ചർച്ചയും നടക്കുന്നുണ്ട് സോഷ്യൽമീഡിയയിൽ. ഇപ്പോഴിത ഈ വഷയത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സീരിയൽ താരം, അവതാരക, എഴുത്തുകാരി തുടങ്ങി വിവിധ മേഖലകളിൽ ശോഭിക്കുന്ന അശ്വതി ശ്രീകാന്ത്.

  'മൂവി പ്രമോഷൻസിനെ കുറിച്ചും ഓൺലൈൻ മീഡിയകളെ കുറിച്ചും മുമ്പൊരിക്കൽ‌ ഞാൻ‌ സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.'

  Also Read: കെട്ടിയോനെ കളഞ്ഞ് പണത്തിനും ഫാന്‍സിനും പിന്നാലെ പോവുന്നു; പരിഹസിക്കാന്‍ വന്നവന് ചുട്ടമറുപടിയുമായി നവ്യ നായര്‍

  'അന്ന് ഞാൻ അത് യുട്യൂബിൽ‌ പങ്കുവെച്ചിരുന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ അക്കാര്യങ്ങൾ ഒന്ന് സോഷ്യൽമീഡിയയിൽ കൂടി പങ്കുവെക്കുന്നത് വളരെ നല്ലതാണെന്ന് തോന്നി. ഓൺലൈൻ മീഡിയയിലെ അവതാരകയും നടൻ ശ്രീനാഥ് ഭാസിയും തമ്മിലുള്ള വിഷയം നടക്കുന്ന സാഹചര്യത്തിലാണ് അന്ന് പറഞ്ഞ വിഷയം ഒന്ന് കൂടി സംസാരിക്കമെന്ന് തോന്നിയത്.'

  'ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായം പലരും ചോ​ദിച്ചിരുന്നു. എല്ലാ കാര്യത്തിലും എല്ലാവരും പ്രതികരിക്കേണ്ട ആവശ്യമില്ല.'

  Also Read: പ്രായമുള്ള ആന്റിമാർ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്, ഇനി സഹിക്കാൻ വയ്യ; നിയമനടപടിക്കെന്ന് അഭിരാമി

  'ഈ ഒരു പ്ലാറ്റ് ഫോമിലും മൂവി പ്രമോഷന്റെ ഭാ​ഗമായും ചേർന്ന് പ്രവർ‌ത്തിച്ചിട്ടുള്ള വ്യക്തി എന്ന നിലയിലാണ് എനിക്ക് ചില കാര്യങ്ങൾ പറയണമെന്ന് തോന്നി. ഒരു സിനിമ ഇറങ്ങമ്പോൾ മലയാളത്തിൽ എന്നല്ല എല്ലാ ഭാ​ഷകളിലും അതുമായി ബന്ധപ്പെട്ട പ്രമോഷനുകൾ നടക്കാറുണ്ട്. ആ സിനിമയുടെ പ്രൊഡക്ഷന്റെ ഭാ​ഗത്തുനിന്ന് അപ്പോൾ ആർട്ടിസ്റ്റുകൾ‌ക്ക് നല്ല പ്രഷർ ഉണ്ടാകും. അതിനാൽ തന്നെ ആർട്ടിസ്റ്റുകൾ എല്ലാം മാറ്റിവെച്ച് സിനിമയുടെ പ്രമോഷൻ ചെയ്യാറുണ്ട്. അഭിമുഖങ്ങൾ കൊടുക്കാറുണ്ട്. ചിലപ്പോൾ രണ്ട് ദിവസം ഇതിന് വേണ്ടി പ്രവർത്തിക്കുകയായിരിക്കും ആർട്ടിസ്റ്റുകൾ.'

  Also Read: 'അർജുനെ പോലൊരു കുട്ടി എല്ലാവരുടെയും സൗഭാഗ്യമാണ്', മരുമകനെ കുറിച്ച് താര കല്യാൺ; പിറന്നാൾ ആഘോഷം വൈറൽ

  'അഭിമുഖത്തിന് അനുസരിച്ച് ഡ്രസ് മാറ്റി മാറ്റി ധരിച്ചെല്ലാമാണ് അവർ പ്രമോഷന് വേണ്ടി ഇരിക്കുന്നത്. സമയം നൽ‌കിയിരിക്കുന്നത് അനുസരിച്ചായിരിക്കും ഓൺലൈൻ മാധ്യമങ്ങൾ അഭിമുഖങ്ങൾ എടുക്കുക. ആവർത്തിച്ച് അഭിമുഖം കൊടുത്ത് ആർട്ടിസ്റ്റുകളും മടുക്കും. അതുപോലെ തന്നെ അഭിമുഖം എടുക്കാൻ വന്നിരിക്കുന്ന അവതാരകരും അവരുടെ ടീമും ഇതുപോലെ ഊഴത്തിന് കാത്ത് നിന്നും മറ്റും വലഞ്ഞിട്ടുണ്ടാകും. ആർട്ടിസ്റ്റുകളുടെ മൂഡ് സ്വിങ്സിനെ കുറിച്ച് കഥകൾ ഒരുപാട് കേൾക്കുന്നതുകൊണ്ട് തന്നെ അവതാരകർ വളരെ ഭയത്തോടെയാണ് ചിലപ്പോഴൊക്കെ ഇവരോട് ചോദ്യം ചോദിക്കാനായി പോയി ഇരിക്കുന്നത്.'

  Also Read: ഡയറക്ടർ രാത്രി റൂമിലേക്ക് വിളിച്ചു; പിന്നീട് സംഭവിച്ചത്..!; കാസ്റ്റിങ് കൗച്ച് നേരിട്ടതിനെ കുറിച്ച് സൂര്യ

  'മിക്കപ്പോഴും പറ്റുന്നവരെ പിടിച്ച് അവതാരകരാക്കി അവർക്ക് കുറച്ച് വൈറലാകാൻ സാധ്യതയുള്ള ചോദ്യങ്ങളും എഴുതി കൊടുത്ത് ഇൻർവ്യു എടുക്കുന്ന രീതിയുമുണ്ട്. വളരെ പ്രിപ്പയർ ചെയ്ത് വരുന്നവരും ഉണ്ട്. ആരും ചോദിക്കാത്ത ചോദ്യങ്ങൾ ചോദിക്കണം. അതിൽ വൈറൽ കണ്ടന്റുണ്ടാകണം എന്നുള്ള പ്രഷറും അവതാരകർ‌ക്കുണ്ട്. ഇക്കാര്യങ്ങളിൽ എന്തെങ്കിലും ചെയ്യാൻ പറ്റുക ആർട്ടിസ്റ്റുകൾക്കാണ്. ചോദ്യങ്ങൾ എങ്ങനെയായിരിക്കണമെന്ന് അഭിമുഖം തുടങ്ങുന്നതിന് മുമ്പ് ആർട്ടിസ്റ്റുകൾക്ക് അവതാരകർക്ക് ഒരു ബ്രീഫ് കൊടുക്കാം. അല്ലെങ്കിൽ താൻ തിരഞ്ഞെടുക്കുന്ന കുറച്ച് പേർക്ക് മാത്രമെ അഭിമുഖം കൊടുക്കുവെന്ന് തീരുമാനിക്കാം.'

  Also Read: ചേച്ചിയുടെ മുൻഭർത്താവ് വേറെ വിവാഹം കഴിച്ചു; അവര്‍ പ്രണയിക്കട്ടെ, വിവാഹം കഴിക്കട്ടെ, നിങ്ങള്‍ക്കെന്താ?, അഭിരാമി

  'അങ്ങനെ ആർട്ടിസ്റ്റുകൾക്ക് അവസരങ്ങളുണ്ട്. അവതാരകർക്ക് അതില്ല. ആർട്ടിസ്റ്റുകൾ പലപ്പോഴും അത് ചെയ്യാറില്ല. വരുന്നവർക്ക് എല്ലാം അഭിമുഖം കൊടുക്കും. എന്നിട്ട് ചോദ്യം ചോദിക്കുമ്പോൾ ദേഷ്യപ്പെടുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല. മാസായി റീച്ച് കിട്ടാൻ എല്ലാവർക്കും അഭിമുഖം കൊടുക്കും. അവസാനം ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ കുറ്റം അവതാരകയുടെ തലയിൽ ഇടും. മൂവി പ്രമോഷൻസ് ചെയ്യാൻ താൽപര്യമില്ലെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാവരേയും മനസിലാക്കി പെരുമാറാൻ ആർക്കും സാധിക്കില്ല. നമ്മുടെ ഫ്രസ്ട്രേഷൻ കാരണൺ നമ്മൾ ചെയ്യുന്നത് മറ്റെയാൾ സഹിക്കണമെന്ന് പറയാൻ പറ്റില്ല. അത് നമ്മുടെ മാത്രം പ്രശ്നമാണ്. മനുഷ്യർ മനുഷ്യരോടല്ലെ ഇടപെടുന്നത് എന്ന ചിന്തയോട് കൂടി പെരുമാറിയാൽ‌ പ്രശ്നങ്ങൾ‌ തീരും,' അശ്വതി ശ്രീകാന്ത് പറഞ്ഞു.

  Read more about: aswathy sreekanth
  English summary
  actress Aswathy Sreekanth reacted to sreenath bhasi issue, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X