വയസ് ഒന്ന് കൂടിയപ്പോള്‍ നര കൂടി വന്നു! സ്വയം കുറ്റപ്പെടുത്തി സമയം കളയരുത്, പിറന്നാളിനെ പറ്റി അശ്വതി

അവതാരകയായി കരിയര്‍ തുടങ്ങി മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് അശ്വതി ശ്രീകാന്ത്. പിന്നീടിങ്ങോട്ട് അഭിനേത്രിയും എഴുത്തുകാരിയുമൊക്കെയായി വളര്‍ന്ന അശ്വതി ചക്കപ്പഴം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. ഇതിന് പുറമേ മറ്റ് പരിപാടികളുമൊക്കെയായി സജീവമായി നില്‍ക്കുകയാണ്.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം അശ്വതിയുടെ ജന്മദിനമായിരുന്നു. നടിയെ അറിയിക്കാതെ ചക്കപ്പഴത്തിലെ താരങ്ങളെല്ലാവരും ഒരുമിച്ച് കൂടി പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ തന്റെ പിറന്നാളിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് അശ്വതിയിപ്പോള്‍. ഒരു വയസ് കൂടിയപ്പോള്‍ വന്ന മാറ്റത്തെ കുറിച്ചും പിറന്നാള്‍ ആഘോഷിച്ചതിനെ പറ്റിയുമൊക്കെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നടി പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരിക്കുകയാണ്.

aswathy-sreekanth

'അപ്പൊ വയസ്സ് ഒന്ന് കൂടി. രണ്ടു മൂന്ന് നര അവിടിവിടെയായി വരവ് അറിയിച്ചിട്ടുണ്ട്. സന്തോഷം. പിറന്നാള്‍ ആശംസകള്‍ക്ക്, സമ്മാനങ്ങള്‍ക്ക്, സ്‌നേഹത്തിന് നന്ദി! പിന്നേ...പണ്ടത്തെ എന്നെ കണ്ടാല്‍ ഇന്നത്തെ ഞാന്‍ എന്ത് പറയുമെന്നോ?

അച്ഛനും അമ്മയും ഉള്‍പ്പെടെ സകലരുടെയും അഭിപ്രായങ്ങളും ഇഷ്ടങ്ങളും നാളെ മാറും. അവനവന്റെ ബോധ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചു കൂടി വേണം തീരുമാനങ്ങള്‍ എടുക്കാന്‍.

സമയമെന്ന് പറയുന്നത് ആയുസ്സാണ്. ആ ബോധത്തോടെ വേണം അതൊരാള്‍ക്ക് കൊടുക്കാനും തിരിച്ചു വാങ്ങാനും എവിടെയും ചിലവാക്കാനും. എല്ലാവരെയും സന്തോഷിപ്പിച്ചിട്ട്, എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിച്ചിട്ട് ജീവിക്കാമെന്ന് കരുതണ്ട, നടക്കില്ല!

കണ്ണടച്ച് തുറക്കുമ്പോള്‍ ലോകം മാറും, മനുഷ്യര് മാറും, ശരിയും തെറ്റും മാറും, നമുക്കും മാറാന്‍ പറ്റണം. മാറ്റത്തിലാണ് ജീവിതത്തിന്റെ സൗന്ദര്യം. ഇന്ന് ഏറ്റവും വിലയുള്ളതെന്ന് തോന്നുന്ന പലതും അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത് തീര്‍ത്തും അപ്രസക്തമാവാന്‍ ഇടയുണ്ട്. വ്യക്തികള്‍ പോലും.

നമ്മുടെ ഒരു സമയത്തെ അറിവും ബോദ്ധ്യവും അനുഭവ സമ്പത്തും വച്ചെടുക്കുന്ന ഒരു തീരുമാനം പിന്നീട് ഒരു സമയത്ത് തെറ്റായെന്ന് വരാം. എന്ന് വച്ച് സ്വയം കുറ്റപ്പെടുത്തി സമയം കളയരുത്. മറ്റുള്ളവരോട് എന്ന പോലെ അവനവനോടും ക്ഷമിക്കാന്‍ പഠിക്കണം.

aswathy-sreekanth

നാളെ കരയേണ്ടി വന്നാലോ എന്ന് പേടിച്ച് ഇന്ന് ചിരിക്കാതെ ഇരിക്കരുത്. സ്വയം സന്തോഷിക്കാതെ വേറെ ആരെയും സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. സന്തോഷമുള്ള മനുഷ്യര്‍ക്കേ അത് പങ്കു വയ്ക്കാന്‍ കഴിയു.

(അശ്വതി ശ്രീകാന്തിന്റെ മൊഴിമുത്തുകള്‍ ഒന്നുമല്ല, പലരും അനുഭവിച്ചതും തിരിച്ചറിഞ്ഞതും എഴുതി വച്ചതും പറഞ്ഞതുമായ കാര്യങ്ങളില്‍ എനിക്ക് ഏറ്റവും റിലേറ്റ് ചെയ്യാന്‍ പറ്റിയ കാര്യങ്ങള്‍ മാത്രമാണ്) അപ്പൊ എല്ലാം പറഞ്ഞ പോലെ, എല്ലാരോടു സ്‌നേഹം..' എന്നും പറഞ്ഞാണ് അശ്വതി എഴുത്ത് അവസാനിപ്പിക്കുന്നത്.

ഇതിന് താഴെ അശ്വതി ശ്രീകാന്തിന് ജന്മദിന സന്ദേശങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. അതേ സമയം നര ഉള്ളത് കൊണ്ടാണോ മുടി കളര്‍ ചെയ്‌തേ.. എന്നും ചോദിക്കുന്നുണ്ട്. അശ്വതിയെ ഒരുപാട് ഇഷ്ടമാണ്. കുറച്ച് കൂടുതല്‍ ഇഷ്ടം ആശ ചേടത്തിയോടാണെന്നാണ് കൂടുതല്‍ പേരും പറയുന്നത്. അശ്വതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരമ്പര ചക്കപ്പഴത്തിലെ കഥാപാത്രമാണ് ആശ. അശ്വതിയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്ത കഥാപാത്രമായിരുന്നു ഇത്.

ഇതിനിടെ അശ്വതി എഴുതിയ കാളി എന്ന പുസ്തകവും പുറത്തിറങ്ങിയിരിക്കുകയാണ്. സ്ത്രീ കഥകള്‍ കോര്‍ത്തിണക്കി നടി എഴുതിയ പുസ്തകമാണ് കാളി. ഇതിനും ആരാധകരുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് കിട്ടിയിരിക്കുന്നത്.

More from Filmibeat

Read more about: aswathy sreekanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X