'ഒന്നര വർഷത്തിന് ശേഷമുള്ള തിരിച്ചുവരവാണ്... ആ ത്രിൽ എനിക്കുണ്ട്, അപ്പുവിനെ അമ്മയാണ് നോക്കുന്നത്'; ആതിര മാധവ്!

മലയാളികള്‍ സ്വീകരിച്ച സീരിയലാണ് കുടുംബവിളക്ക്. അതിലെ പല കഥാപാത്രങ്ങളെയും സ്വന്തം വീട്ടിലുള്ളവരെ എന്നത് പോലെ പ്രേക്ഷകര്‍ക്ക് അറിയാം. പല സാഹചര്യങ്ങളിലും സീരിയലില്‍ നിന്ന് പലരും പിന്മാറിയിട്ടുണ്ട്. അതിലൊരാളാണ് ആതിര മാധവ്. ഗര്‍ഭിണിയായപ്പോഴാണ് ആതിര സീരിയലില്‍ നിന്നും മാറി നിന്നത്.

എന്നിരുന്നാലും തന്റെ വിശേഷങ്ങള്‍ എല്ലാം ആതിര സോഷ്യല്‍ മീഡിയയിലൂടെയും യുട്യൂബിലൂടെയും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നിറവയറിൽ ഷൂട്ടിങ് സ്ഥലത്തേക്കുള്ള യാത്രകളും മറ്റും ബുദ്ധിമുട്ടുള്ളതായി മാറിയതോടെയാണ് ആതിര മാധവ് അഭിനയം നിർത്തിയത്.

കുടുംബവിളക്കിലെ കേന്ദ്രകഥാപാത്രം സുമിത്രയുടെ മൂത്തമകൻ അനിരുദ്ധിന്റെ ഭാര്യയായ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര മാധവ് ചെയ്തിരുന്നത്. ഇന്നും പ്രേക്ഷകർക്ക് ആതിര മാധവ് എന്ന പേരിനെക്കാൾ സുപരിചിതം അനന്യ എന്ന പേരാണ്.

ആൺകുഞ്ഞാണ് ആതിര മാധവിന് പിറന്നത്. കുഞ്ഞിന് ഇപ്പോൾ ഒരു വയസ് പിന്നിട്ടു. ആ​ഗ്രഹിച്ച് മോഹിച്ച് അഭിനയത്തിലേക്ക് എത്തിയ ആതിര ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയൽ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

Athira Madhav

പക്ഷെ കുടുംബവിളക്ക് സീരിയലിലൂടെയല്ല. ഏഷ്യാനെറ്റിലെ തന്നെ ​ഗീതാ​ഗോവിന്ദം എന്ന സീരിയലിലൂടെയാണ് തിരിച്ചുവരവ്. ആതിരയുടെ ഉറ്റ ചങ്ങാതി അമൃത നായരും ​ഗീതാ​ഗോവിന്ദത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു മുഴുനീള വേഷമൊന്നുമല്ല ആതിര ചെയ്യുന്നത് ഒരു ഗസ്റ്റ് റോളാണ്. എന്നാലും വലിയൊരു ഗ്യാപിന് ശേഷം ഒരു സീരിയൽ സെറ്റിൽ തിരിച്ചെത്തുന്ന സന്തോഷത്തിലാണ് നടി വീഡിയോയിലൂടെ വിശേഷങ്ങൾ പങ്കുവെച്ചത്.

ആതിരയുടെ തിരിച്ചുവരവ് തനിക്കും സന്തോഷം പകരുന്നുവെന്നാണ് നടി അമൃത നായർ പറഞ്ഞത്. അമൃത ​ഗീതാ​​ഗോവിന്ദത്തിന്റെ ഭാ​ഗമായതുകൊണ്ട് തന്നെ സെറ്റിൽ എത്തിയപ്പോൾ ഒറ്റപ്പെട്ട തോന്നലുണ്ടായില്ലെന്നും സന്തോഷത്തോടെ എല്ലാവരോടും ഇടപഴകാൻ സാധിച്ചുവെന്നും ആതിര പറഞ്ഞു.

മകനെ ആതിരയുടെ അമ്മയാണ് നോക്കുന്നത്. മുമ്പും മകനെ അമ്മയെ നോക്കാൻ ഏൽപ്പിച്ച് ആതിര ഷൂട്ടുകൾക്ക് പോയിരുന്നു. ​ഗീത​ഗോവിന്ദത്തിന്റെ ഷൂട്ട് തിരുവനന്തപുരത്താണ് നടക്കുന്നത് എന്നതുകൊണ്ട് തന്നെ ഒന്ന് വിളിച്ചാൽ ഓടി എത്താൻ പറ്റുമെന്ന സൗകര്യമുണ്ടെന്നും അതിൽ സന്തോഷവതിയാണെന്നും ആതിര പറഞ്ഞു.

നേരത്തെ സ്റ്റാർ മാജിക്കിൽ പങ്കെടുക്കാൻ പോയപ്പോൾ ആതിര മകനേയും ഒപ്പം കൊണ്ടുപോയിരുന്നു. ഗീതാ ഗോവിന്ദത്തിൽ ഒരു ദിവസത്തെ ഷൂട്ട് മാത്രമെ ആതിരയ്ക്കുണ്ടായിരുന്നുള്ളു. ഗീതാ ഗോവിന്ദത്തിൽ കുടുംബവിളക്ക് താരം നൂബിന്റെ ഭാര്യ ബിന്നിയാണ് നായിക. നൂബിൻ വഴി ബിന്നിയുമായി ആതിരയ്ക്ക് സൗഹൃദമുണ്ട്. നേരിട്ട് കണ്ടത് ഇപ്പോഴാണെങ്കിലും ബിന്നിയുമായി ആതിര ഫോണിൽ സംസാരിച്ചിട്ടുണ്ട്.

Athira Madhav

നൂബിന്റെയും ബിന്നിയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ തനിക്ക് സാധിച്ചിരുന്നില്ലെന്നും ആതിര പറയുന്നു. ആതിര വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നതിൽ ആരാധകരും സന്തോഷത്തിലാണ്. പ്രസവം കഴിഞ്ഞപ്പോഴും വെയ്റ്റ് ലോസ് ജേർണി വീഡിയോ നടി ചെയ്തപ്പോഴും അഭിനയത്തിലേക്ക് തിരികെ വരുന്നതെപ്പോഴാണെന്ന് ആരാധകർ ചോദിച്ചിരുന്നു.

ആതിരയെ കുടുംബവിളക്കിൽ മിസ് ചെയ്തിരുന്നുവെന്നും എന്തായാലും ഇപ്പോൾ ഹാപ്പിയായി എന്നും ഗീത ഗോവിന്ദം ഇനി കാണുമെന്നും ആരാധകർ കുറിച്ചു. കുടുംബവിളക്കിലേക്ക് തിരികെ വരാമായിരുന്നില്ലേയെന്ന ചോദ്യവും ആരാധകർ താരത്തോട് ചോദിക്കുന്നുണ്ട്.

പ്രസവശേഷം സോഷ്യൽമീഡിയ ബുള്ളിയിങ് നേരിട്ട കഥകൾ ആതിര അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ആതിരയ്ക്ക് വന്ന പരിഹാസം മിക്കതും ബോഡി ഷെയ്മിങുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. സ്ത്രീകളുടേതാണ് അവയിൽ കൂടുതലും എന്നതാണ് ഏറ്റവും കൗതുകം പകർന്നതെന്നും ആതിര പറഞ്ഞിരുന്നു.

'പ്രസവശേഷം എല്ലാ സ്ത്രീകളുടെയും ശരീരത്തിൽ സ്വാഭാവികമായുണ്ടാകുന്ന മാറ്റങ്ങളെ എന്നിലുണ്ടായിട്ടുള്ളൂ. ആവശ്യമുള്ളപ്പോൾ പഴയ പ്രകൃതത്തിലേക്ക് തിരികെവരാമെന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു എനിക്ക്. സമയമാകുമ്പോൾ എല്ലാം കൃത്യമായി സംഭവിച്ചോളും. അതിന്റെ പേരിൽ എന്തിനാണ് ആക്രമണമെന്ന് മനസിലായിലെന്നും', ആതിര പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X