For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്ത്രീകൾക്ക് പേമെന്റ് കിട്ടിയെന്ന് പറഞ്ഞുള്ള വഷളൻ ചിരിയും ധ്വനിയുമാണ് വിഷമിപ്പിച്ചത്'; ബാലയെ കുറിച്ച് ആത്മിയ

  |

  ജോസഫിലെ നായികാ വേഷം ചെയ്ത് മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി ആത്മിയ രാജന്റേത്. വെള്ളത്തൂവൽ, മനം കൊത്തി പറൈവ, കാവിയൻ തുടങ്ങിയവ സിനിമകളിലൂടെയാണ് ആത്മിയ തെന്നിന്ത്യയിൽ സജീവമായി തുടങ്ങിയത്. ആത്മിയയുടെ ഏറ്റവും പുതിയ റിലീസ് ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷമാണ്.

  ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ​ദിവസങ്ങളിലുണ്ടായ ചില വെളിപ്പെടുത്തലുകളിൽ നടൻ ബാല പറഞ്ഞ ഒരു കാര്യം തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യാ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ ആത്മിയ രാജൻ.

  Also Read: 'പത്ത് വർഷം നീണ്ട ബന്ധം, പിരിയുന്നതായിരുന്നു നല്ലത്'; ലിയോണയുടെ തീരുമാനത്തിൽ വേദന തോന്നിയെന്ന് പിതാവും

  സ്ത്രീകൾക്ക് പേമെന്റ് കിട്ടിയെന്ന് പറഞ്ഞുള്ള ബാലയുടെ വഷളൻ ചിരിയും ധ്വനിയുമാണ് തന്നെ വിഷമിപ്പിച്ചതെന്നും ഷെഫീക്കിന്റെ സന്തോഷത്തിൽ അഭിനയിച്ച സ്ത്രീകൾ ഇത്തരം കാര്യങ്ങൾ കേൾക്കേണ്ടവരല്ലെന്നും ആത്മിയ പറഞ്ഞു. ‌

  'എനിക്ക് സിനിമാ സ്വപ്നം ചെറുപ്പം മുതലുണ്ടെന്ന് അച്ഛനറിയാം. അച്ഛനും പണ്ട് സിനിമയ്ക്ക് പിന്നാലെ നടന്നയാളാണ്. അച്ഛനാണ് സിനിമ എന്നിലേക്ക് ഇഞ്ചക്ട് ചെയ്തത്. വെള്ളത്തൂവലിലൂടെയാണ് സിനിമയിലേ​ക്ക് എത്തിയത്.'

  'ശിവകാർത്തികേയന്റെ കൂടെയാണ് തമിഴ് സിനിമ ചെയ്ത് തുടങ്ങിയത്. റോസ് ​ഗിറ്റാറിനാൽ ആയിരുന്നു ആദ്യ മലയാള സിനിമ. ഞാൻ തമിഴ് സിനിമ ചെയ്ത് വന്നശേഷം എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. നിന്നെ തമിഴി‌ൽ അഭിനയിക്കാൻ വിളിക്കും മലയാളത്തിലേക്കൊന്നും വിളിക്കില്ല.'

  'അവിടെ നന്നായി അഭിനയിക്കാൻ അറിയാവുന്നവരെയെ എടുക്കൂ എന്നൊക്കെ. അത് കേട്ടശേഷം മലയാള സിനിമയിൽ അഭിനയിക്കാൻ വിളിക്കണേയെന്ന് പ്രാർഥിക്കുമായിരുന്നു. ​ഗ്ലാമറസ് വേഷമൊക്കെ ചെയ്യാൻ എനിക്ക് തുടക്കത്തിൽ വലിയ ബുദ്ധിമുട്ടായിരുന്നു.'

  'ഞാൻ ഒരു ഒഴുക്കിൽ പോവുകയാണ്. ജോസഫിലെ കഥാപാത്രത്തിന് പ്രായം കൂടുതലായിരുന്നുവെന്നത് എനിക്ക് പ്രശ്നമായിരുന്നില്ല. സ്ക്രീൻ സ്പേസ് കുറവാണെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞിട്ടാണ് വിളിച്ചത്. മലയാളം സിനിമ ചെയ്യാൻ എനിക്ക് ഭയമായിരുന്നു.'

  'അതുകൊണ്ട് തന്നെ ഷൂട്ടിന് രണ്ട് ദിവസം മുമ്പ് ജോജു ചേട്ടനെ വിളിച്ച് അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. അദ്ദേഹമാണ് പ്രോത്സാഹിപ്പിച്ച് സെറ്റിലേക്ക് വരാൻ നിർബന്ധിച്ചത്.'

  Also Read: 'മമ്മൂട്ടിയുടെ കഴുത്തിലെ ചുളിവ് മാറ്റാൻ ആറ് ലക്ഷം രൂപയുടെ ​ഗ്രാഫിക്സ്; തലയിൽ പാച്ച്; ആർക്കാണ് അറിയാത്തത്?'

  'ഷെഫീക്കിന്റെ സന്തോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാ​ദത്തിൽ സ്ത്രീകൾക്ക് പേമെന്റ് കിട്ടിയെന്നത് ചർച്ച ചെയ്യേണ്ട കാര്യമല്ല. എല്ലാവരേയും പോലെ സ്ത്രീകളും വർക്ക് ചെയ്തതാണ്. അതുകൊണ്ട് അവർക്ക് പ്രതിഫലം കിട്ടും.'

  'പക്ഷെ സ്ത്രീകൾക്ക് പേമെന്റ് കിട്ടിയെന്ന് കോട്ട് ചെയ്ത് പറഞ്ഞ ശേഷമുള്ള ചിരിയും ധ്വനിയുമാണ് എനിക്ക് പ്രശ്നമായത്. എല്ലാവർക്കും അറിയേണ്ടത് പ്രതിഫലം കിട്ടിയോ ഇല്ലയോ എന്നതാണ്. അതൊരാളുടെ വളരെ പേഴ്സണലായിട്ടുള്ള ഒരു കാര്യമാണ്.'

  അത് പുറത്ത് പറയണോ വേണ്ടയോ എന്നത് പോലും ഒരാളുടെ ചോയ്സാണ്. എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ഒരു ചാനൽ ചർച്ചയിൽ ഇതിനെ കുറിച്ച് സംസാരിക്കേണ്ടി വന്നിരുന്നു. ചാനൽ ചർച്ചയിൽ പങ്കെടുത്ത് എനിക്ക് പരിചയമില്ല.'

  'എന്നിട്ടും ഞാൻ പങ്കെടുത്ത് സംസാരിച്ചത് ഷെഫീക്കിന്റെ സന്തോഷത്തിൽ പ്രവർത്തിച്ച സ്ത്രീകൾ ആരും ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഉൾപ്പെടേണ്ടവരല്ല. അതുകൊണ്ട് തന്നെ ഈ വിഷയം ഇനി മുന്നോട്ട് പോകുന്നത് തടയണമെന്ന് മാത്രമെ ഞാൻ ചിന്തിച്ചിരുന്നുള്ളു.'

  'ഒരു ഫാമിലി പോലെയാണ് ഞങ്ങൾ വർക്ക് ചെയ്തത്. പക്ഷെ അതിനിടയിൽ അവരുടെ വ്യക്തപരമായ കാര്യങ്ങളുടെ പേരിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് എരിവ് കൂട്ടാൻ ‍ഞങ്ങളെ പിടിച്ചിട്ടത് പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന ഒന്നല്ല. ഞാൻ ആരേയും സപ്പോർട്ട് ചെയ്ത് പറയുന്നില്ല.'

  'ഉണ്ണിയും ബാലചേട്ടനും എനിക്ക് ഒരുപോലെയാണ്. എന്റെ അച്ഛന് വയ്യാതെയായി ഞാൻ വിഷമിച്ചിരുന്നപ്പോൾ എന്റെ അടുത്ത് ആദ്യം ഓടി വന്ന രണ്ടുപേർ ബാല ചേട്ടനും ഉണ്ണിയുമാണ്' ആത്മിയ രാജൻ പറഞ്ഞു.

  Read more about: bala
  English summary
  Actress Athmiya Rajan Reacted To Shefeekkinte Santhosham Related Controversy-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X