ലാലിന്റെ മകനെതിരെ പറയുന്നവർ അറിയേണ്ടത്, പൾസർ സുനി ആ ദൃശ്യങ്ങൾ വിൽക്കാൻ വരെ സാധ്യത: ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നതിന് ശേഷം കുറ്റക്കാരിൽ ഒരാളായ മാർട്ടിന്റെ വീഡിയോ പുറത്ത് വന്നത് വലിയ വിവാദമായിരുന്നും. അതിജീവിതയുടെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു മാർട്ടീൻ. പൊലീസ് സംഭവത്തിൽ നടപടിയെടുത്തു. ദിലീപിനെ കേസിൽ കുടുക്കിയതാണെന്ന് വാദിച്ച പലരും വിരൽ ചൂണ്ടിയത് നടൻ ലാലിനും ലാലിന്റെ മകൻ സംവിധായകൻ ജീൻ പോൾ ലാലിനും നേരെയാണ്. ലാലിന്റെ പ്രൊഡക്ഷൻ ഹൗസ് അയച്ച വണ്ടിയിൽ വെച്ചാണ് ആക്രമണം. ആ സിനിമയുടെ സംവിധായകൻ ജീൻ പോൾ ലാലും.
എന്നാൽ ജീൻ പോളിനെ ചോദ്യം ചെയ്തില്ലെന്നാണ് ദിലീപിനെ അനുകൂലിക്കുന്നവർ ഉന്നയിക്കുന്ന വാദം. ഇപ്പോഴിതാ ഇതേക്കുറിച്ച് അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സമകാലിക മലയാളത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

ലാലിന്റെ സ്റ്റുഡിയോയുടെ പങ്കാളി ആരാണെന്ന് അറിയാമോ. പൾസർ സുനിയും മാർട്ടിനും ലാൽ ക്രിയേഷൻസിന്റെ ഡ്രെെവർമാരാണെന്നല്ലേ നിങ്ങൾക്കറിയുന്നത്. അതിലെ പാർട്ണർ ആരാണെന്ന് അറിയാമോ. ദിലീപാണ്. അപ്പോൾ അവരെ അപ്പോയിന്റ് ചെയ്തത് ആരായിരിക്കും. ഇതൊന്നും കോടതിക്ക് വിഷയമല്ല. അന്വേഷിച്ചിട്ടുമില്ല. ഇപ്പോൾ ഇവരുണ്ടാക്കിയ കഥ ലാലിന്റെ മകനെ കുടുക്കാൻ വേണ്ടിയുണ്ടാക്കിയതാണ്. അങ്ങനെയൊരു കേസൊന്നും നിൽക്കില്ല.
കേസിൽ സുനിയുടെ കൺഫഷൻ ഉണ്ട്. കൺഫഷൻ തെളിവായി എടുക്കാൻ പറ്റില്ല. വേണമെന്നുണ്ടെങ്കിൽ കോടതിക്ക് കേൾക്കാം. ആ കൺഫഷൻ കേട്ടാൽ അറിയാൻ പറ്റും. ദിലീപിന്റെ കൺഫഷനുമുണ്ട്. അതും കേട്ടാൽ കോടതിക്ക് മനസിലാകും ആരാണ് ഇത് ചെയ്തതെന്ന്. മുകളിലെ കോടതി അത് ചെയ്യും. ദിലീപിന് കേസിൽ പങ്കുണ്ടെന്ന് താനിപ്പോഴും പറയുന്നെന്നും ടിബി മിനി വ്യക്തമാക്കി.
ഈ കേസിൽ അസിസ്റ്റ് ചെയ്തത് ഞാനാണ്. ഈ കേസിൽ എല്ലാ കാര്യങ്ങളും തീരുമാനിച്ചത് പ്രോസിക്യൂട്ടറാണ്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ഈ കേസ് പോയത്. പക്ഷെ എനിക്കൊരു സ്വാതന്ത്രം ഉണ്ടായിരുന്നു. സാറിനോട് എന്റെ അഭിപ്രായങ്ങളും സംശയങ്ങളും പറയാൻ. രാത്രി രണ്ട് മണിക്കാണ് ഞാൻ വീട്ടിലെത്തുക. എന്നെ പൊലീസുകാരാണ് വീട്ടിലാക്കി തന്നിരുന്നത്.
ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് പൾസർ സുനിയുടെ കയ്യിലുണ്ടെങ്കിൽ അവനത് എത്രയോ കോപ്പി ചെയ്യാൻ പറ്റും. എത്രയോ ആളുകൾക്ക് വിൽക്കാൻ പറ്റും. ഈ കേസിന്റെ ഗൗരവം അതാണ്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറണമെങ്കിൽ അത് ഓപ്പൺ ചെയ്യാൻ ശ്രമിക്കണം. ഓപ്പൺ ചെയ്യാതെ കോപ്പി ചെയ്താൽ ഹാഷ് വാല്യു മാറില്ല. കോപ്പി ചെയ്യാതെ തുറക്കാൻ ശ്രമിച്ചാൽ ഹാഷ് വാല്യു മാറും.
ഇത് പതിനായിരക്കണക്കിന് ആൾക്കാർ കോപ്പി എടുത്ത് പോയിട്ടുണ്ടെങ്കിൽ കോടതിക്ക് എന്താണ് ഉത്തരം. ഈ ജുഡീഷ്യൽ സിസ്റ്റത്തോട് തനിക്കുള്ള ഏക അഭിപ്രായ വ്യത്യാസം അതാണെന്നും അഡ്വ. ടിബി മിനി പറയുന്നു. പൾസർ സുനിയുടെ കയ്യിൽ ദൃശ്യങ്ങളുണ്ടെങ്കിൽ അത് തിരിച്ചെടുക്കണമെന്നുള്ള നിർദ്ദേശം ജഡ്ജ്മെന്റിലുണ്ടോയെന്നും ടിബി മിനി ചോദിക്കുന്നു.


Click it and Unblock the Notifications











