ഏഴ് പ്രതികൾക്ക് ജീവപര്യന്തത്തിന് വരെ സാധ്യത; ദിലീപിന്റെ കാര്യത്തിൽ...; കോടതിയെ സമ്മതിച്ചേ പറ്റൂ: ജോർജ് ജോസഫ്

നടി ആക്രമിക്കപ്പെ‌ട്ട കേസിൽ വിധി ഡിസംബർ എട്ടിന് കോടതി പ്രഖ്യാപിക്കും. ഏഴ് വർഷവും എട്ട് മാസവും നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് വിധി വരുന്നത്. എട്ടാം പ്രതി ന‌ടൻ ദിലീപിന് വിധി നിർണായകമാണ്. താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറയുന്നത്. ​​നടിയെ ആക്രമിക്കാൻ ​ഗൂഢാലോചന നടത്തിയത് ദിലീപാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. ഇപ്പോഴിതാ വിധിക്ക് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ റിട്ട. പൊലീസ് ഉദ്യോ​ഗസ്ഥൻ ജോർജ് തോമസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ന്യൂസ് 18 മലയാളത്തിന്റെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

കോടതി ഇപ്പോൾ ശ്രമകരമായി ജഡ‍്ഡ്മെന്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. എന്തായാലും എട്ടാം തിയതി വിധി പ്രസ്താവിക്കും. ദിലീപിനെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്തോട്ടെ. അതിൽ നമുക്ക് വലിയ കാര്യമില്ല. പൾസർ സുനി ഉൾ‌പ്പെടെയുള്ള ഏഴ് പ്രതികൾ കുറ്റം ചെയ്തില്ല എന്ന് ആരും പറയുന്നില്ല. കാരണം നടി തന്നെ കോടതിയിൽ വെളിപ്പെടുത്തിയി‌ട്ടുണ്ട്. പൾസർ സുനിയെ ഐഡന്റിഫെെ ചെയ്തിട്ടുണ്ട്. അവർ അഞ്ച് പേർ കാറിനകത്ത് കയറി ദൃശ്യം ഷൂട്ട് ചെയ്തി‌ട്ടുണ്ട്.

Dileep Case

അങ്ങനെ ഷൂട്ട് ചെയ്തതിന്റെ ഉദ്ദേശ്യം നടിയെ ബ്ലാക്ക്മെയിൽ ചെയ്യുക ആയിരുന്നെങ്കിൽ ദൃശ്യം കയ്യിലുള്ളയാൾ ഉടനെ നടിയെയോ അടുപ്പക്കാരെയോ വിളിക്കണമായിരുന്നു. പെെസ ചോദിക്കണമായിരുന്നു. അതിന് ഇതുവരെ തെളിവില്ല. ആർക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് പ്രശ്നം. എന്റെ കാഴ്ചപ്പാടനുസരിച്ച് ഈ കേസിനകത്തുള്ള ​ദൃശ്യം അന്നേരം തന്നെ ദിലീപിന് കെെമാറി എന്ന പരോക്ഷ തെളിവ് കോടതിക്കകത്തുണ്ട്. പക്ഷെ അതിൽ കൂടുതൽ തെളിവുകൾ ബാലചന്ദ്രകുമാർ വന്നപ്പോൾ ലഭിച്ചു. കേസിന്റെ ​ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലിരുന്ന് കാണുന്നതിൽ ഇയാളും പങ്കെടുത്തിരുന്നു. 120 ബിക്കകത്തുള്ള ​ഗൂഡാലോചനയുടെ ഭാ​ഗം തന്നെയാണ്.

അത് കോടതി പ്രൂവ് ചെയ്യും. മരണത്തിന് തൊട്ട് മുമ്പും സത്യം മാത്രം വിളിച്ച് പറഞ്ഞ മനുഷ്യനാണ് ബാലചന്ദ്രകുമാർ. ഏഴ് പ്രതികളെ ശിക്ഷിക്കുമെന്ന് ഉറപ്പാണ്. എട്ടാം പ്രതി ദിലീപ് ഈ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല. അതേസമയം ദിലീപിന് വേണ്ടിയാണ് ചെയ്തതെന്ന് കോടതിയിൽ തെളിവുണ്ടെന്നാണ് കരുതുന്നത്. ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികൾക്ക് ജീവപരന്ത്യം, അല്ലെങ്കിൽ 20 വർഷം തടവ് ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്.

Dileep Case

ദിലീപിന്റെ കാര്യത്തിലേക്ക് വരുമ്പോൾ 120 ബിയിലാണ് ഈ കേസിലെ എല്ലാ സെക്ഷനും അട്രാക്റ്റ് ചെയ്യുന്നത്. കോടതി വളരെ ശ്രമകരമായ കാര്യമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഏകദേശം 1700 ഡോക്യുമെന്റ് മുഴുവൻ കോടതി നോക്കണം. 261 സാക്ഷികളുടെ മാെഴി ഉണ്ട്. ഫെബ്രുവരിയിൽ ഏകദേശം കേസ് തീർന്നതാണ്. പക്ഷെ ജഡ്ജ്മെന്റ് എഴുതാൻ ഇത്രയും താമസിച്ചു. കാരണം അതുപോലെയുള്ള ഡോക്യുമെന്റുകളാണ്. അവരെ സമ്മതിച്ച് കൊടുത്തേ പറ്റൂയെന്നും ജോർജ് ജോസഫ് പറഞ്ഞു.

More from Filmibeat

Read more about: dileep actress attack
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X