നടി ആക്രമിക്കപ്പെട്ട കേസ്, ദിലീപിന് ശത്രുതയുണ്ടെന്ന് അതിജീവിത; കോടതിയിൽ പറഞ്ഞത്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ അതിജീവിത നൽകിയ മൊഴിയിലെ ഭാ​ഗങ്ങൾ ചർച്ചയാകുന്നു. കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം ആദ്യ ഭാര്യ മഞ്ജു വാര്യരെ അറിയിച്ചെന്ന വെെരാ​ഗ്യം ദിലീപിന് അതിജീവിതയോട് ഉണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഈ വാദത്തെ സാധൂകരിക്കുന്ന മാെഴിയാണ് അതിജീവിത നൽകിയത്.

സിനിമാ രം​ഗത്തെ തുടക്ക കാലത്തെ കാവ്യ മാധവനും ദിലീപും തമ്മിലുള്ള അറിയാമായിരുന്നു. എല്ലാവർക്കും അറിയാവുന്ന കാര്യമാണത്. 2010 ലെ സ്റ്റേജ് ഷോയിൽ പങ്കെടുത്ത പ്രധാന ആൾക്കാരിൽ കാവ്യ മാധവൻ, ദിലീപ്, റിമി ടോമി തുടങ്ങിയവരും അതിജീവിതയും ഉണ്ടായിരുന്നു. റിമിയും കാവ്യയുമെല്ലാമായി അക്കാലത്ത് അതിജീവിതയ്ക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. മൂവരും ഒരുമിച്ചുള്ളപ്പോൾ ദിലീപ് റൂമിലേക്ക് വരുമ്പോൾ ആദ്യം റിമി എഴുന്നേറ്റ് പോകും. അതിന് ശേഷം താനും എഴുന്നേറ്റ് പോകും. കാരണം അവർക്ക് സ്വകാര്യത വേണമായിരുന്നു എന്നാണ് അതിജീവിത കോടതിയിൽ പറഞ്ഞതെന്ന് ന്യൂസ് 18 മലയാളം റിപ്പോർട്ട് ചെയ്യുന്നു.

Dileep

ദിലീപാണ് തന്നോട് ശത്രുതയുള്ളയാളെന്ന് അതിജീവിത നൽകിയ മൊഴിയിലുണ്ട്. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജു വാര്യർ തന്നിൽ നിന്നും അറിഞ്ഞതിനെക്കുറിച്ച് പിന്നീട് ഒരു ഷോയുടെ യാത്രയ്ക്കിടെ ദിലീപ് ചോദിച്ചിരുന്നെന്നും അതിജീവിത മൊഴി നൽകി. എന്നാൽ കോടതിയിൽ ഈ മൊഴി ദിലീപിനെ കുറ്റക്കാരാക്കാൻ മാത്രം കെൽപ്പുള്ളതായിരുന്നില്ല. മഞ്ജു വാര്യരുടെ മാെഴിയും കോടതി ദിലീപിനെതിരെ തെളിവായി പരി​ഗണിച്ചില്ല.

2010 ലെ അമേരിക്കൻ ഷോയിൽ സംഭവിച്ചതിനെക്കുറിച്ച് റിമി ടോമിയും പൊലീസിന് മൊഴി നൽകിയിരുന്നു. ആ സമയത്ത് കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്റ്റ് ആയിരുന്നതിനാൽ കാവ്യക്കും ദിലീപിനും പരസ്പരം കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.

അമേരിക്കയിൽ താമസിച്ചിടങ്ങളിൽ ഞങ്ങൾക്ക് ഓരോരുത്തർക്കും ഓരോ മുറിയായിരുന്നു. ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യ മാധവൻ അതിജീവിതയുടെ കൂടെ സ്ലീപ് ഓവറിന് വന്നു. ഞാനും അവിടെ ഉണ്ടായിരുന്നു. ഇവിടേക്ക് ദിലീപ് വരികയും കാവ്യയും ദിലീപും ഒരുമിച്ച് കുറച്ച് സമയം മാറി നിന്നെന്നും റിമി ടോമി അന്ന് പറഞ്ഞു.

More from Filmibeat

Read more about: actress abduction case
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X