മകളെ എന്തിന് ചെന്നെെയിൽ പഠിപ്പിച്ചു? ഇന്ന് പുറത്ത് കിടന്ന് കറങ്ങുന്ന പലരും അന്ന് അകത്താകും: സജി നന്ത്യാട്ട്
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായ ശേഷം വീണ്ടും പിന്തുണയറിയിച്ച് സജി നന്ത്യാട്ട്. ദിലീപിനെ കേസിൽ പലരും പെടുത്തിയതാണെന്ന് സജി നന്ത്യാട്ട് പറയുന്നു. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. എന്റെ അറിവ് അനുസരിച്ച് മാർട്ടിൻ പെട്ട് പോയതാണ്. എട്ടര വർഷം ദിലീപ് അനുഭവിച്ചു. കാവ്യ മാധവൻ മക്കളെ മദ്രാസിൽ കൊണ്ട് പോയതിന് കാരണമെന്താണ്. ദിലീപ് മകളെ എംബിബിഎസിന് മദ്രാസിൽ പഠിപ്പിക്കുന്ന കാര്യം അന്വേഷിച്ചിരുന്നോ. എന്തുകൊണ്ടാണ്. ആ കുഞ്ഞുങ്ങളെ കൂടെ പഠിക്കുന്നവർ കളിയാക്കരുത് എന്നോർത്താണ്.
നാട് വിട്ട് അവർക്ക് പോകേണ്ടി വന്നെന്ന് സജി നന്ത്യാട്ട് വാദിക്കുന്നു. അതിജീവിതയുടെ വിഷമം മനസിലാക്കുന്നു. പക്ഷെ അവരെ വെച്ച് ദിലീപിനെതിരെ ചിലർ നീങ്ങുന്നന്നും സജി നന്ത്യാട്ട് പറയുന്നു. ദിലീപ് ഇതിൽ സിബിഐ അന്വേഷണം ആവശ്യപ്പെടും. അപ്പോൾ ഇന്ന് പുറത്ത് കിടന്ന് കറങ്ങുന്ന പലരും അന്ന് അകത്ത് കിടന്ന് കറങ്ങുമെന്നും സജി നന്ത്യാട്ട് പറയുന്നു.

കോടതിയെ സ്വാധീനിച്ചെന്ന് പറയുന്നത് മണ്ടത്തരമാണ്. ചാനലുകളിൽ വരുന്ന നുണകൾ പലരും വിശ്വസിക്കുന്നു. ഈ അപസർപ്പക കഥകൾ ജനം വിശ്വസിച്ചു. കമന്റ് ബോക്സിൽ ആളുകൾ പറയുന്നത് ദിലീപത് ചെയ്യുമെന്നാണ്. കേസിലെ യാഥാർത്ഥ്യം പലർക്കും അറിയില്ല. ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തതാണ് അടിസ്ഥാന കാരണമെന്നും സജി നന്ത്യാട്ട് പറയുന്നു. സിനിമയിലുള്ള ചില സംവിധായകർ ഇതിന് പിന്നിലുണ്ട്. വെറുതെ പറഞ്ഞതല്ല. അതിജീവിതയെ ഇവർ ഉപയോഗിക്കുകയാണ് ചെയ്തതെന്നും സജി നന്ത്യാട്ട് വാദിച്ചു.
മുൻ ഭാര്യ നടി മഞ്ജു വാര്യരെ ഉന്നം വെച്ചായിരുന്നു വിധി വന്ന ശേഷം ദിലീപിന്റെ ആദ്യ പ്രതികരണം. സത്യം ജയിച്ചു. ഈ കേസിൽ ക്രിമിനൽ ഗൂഡാലോചന ഉണ്ട് എന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഡാലോചന കേസ് ആരംഭിച്ചത്. അന്നത്തെ ഉയർന്ന മേലുദ്യോഗസ്ഥനും അവർ തെരഞ്ഞെടുത്ത ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്.
മുഖ്യപ്രതിയെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ട് പിടിച്ച് അത് പ്രചരിപ്പിച്ചു. ഈ കേസിൽ യഥാർത്ഥ ഗൂഡാലോചന എന്നെ പ്രതിയാക്കാനാണ്. സമൂഹത്തിൽ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. എന്റെ കൂടെ നിന്നവരോടെല്ലാം നന്ദി പറയുന്നു. എനിക്ക് വേണ്ടി ആത്മാർത്ഥമായി ഡിഫൻസ് ചെയ്ത അഭിഭാഷകരോടുള്ള ആത്മാർത്ഥമായ നന്ദി പറയുന്നു എന്നാണ് ദിലീപ് പറഞ്ഞത്.


Click it and Unblock the Notifications











