ദിലീപിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ കാവ്യ! വൈരാഗ്യം കൂടിയപ്പോള്‍ ഭീഷണി! കൂടെയുള്ളവരും ചൂടായി
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിധി വന്നതോടെയാണ് നിര്‍ണായകമായ പല മൊഴികളും പുറത്തുവന്നത്. വിധിന്യായത്തില്‍ വിശദമായി തന്നെ അതിജീവിതയുടെയും, സാക്ഷികളുടെയുമൊക്കെ മൊഴി രേഖപ്പെടുത്തിയിരുന്നു. യുഎസ് ഷോയ്ക്കിടയിലെ സംഭവങ്ങളാണ് അതിജീവിതയോട് ദിലീപിന് വൈരാഗ്യം തോന്നാന്‍ കാരണമെന്നായിരുന്നു കണ്ടെത്തല്‍. കാവ്യ മാധവനും, റിമി ടോമിയും, നാദിര്‍ഷയുമടക്കം നിരവധി പേരായിരുന്നു ഷോയില്‍ പങ്കെടുത്തത്. ദിലീപായിരുന്നു ഷോയ്ക്ക് നേതൃത്വം നല്‍കിയത്. സ്‌കിറ്റും ഡാന്‍സുകളുമൊക്കെയായി എല്ലാം പ്ലാന്‍ ചെയ്യുന്നതിനായി ഇടയ്ക്ക് ദിലീപേട്ടന്‍ മുറിയിലേക്ക് വരാറുണ്ടായിരുന്നു. എല്ലാവരുമുള്ള സമയത്ത് തന്നെയാണ് വരുന്നതെന്ന് കാവ്യ മാധവന്‍ മൊഴി നല്‍കിയിരുന്നു. ഇപ്പോഴിതാ അതിജീവിതയുടെ മൊഴിയിലെ നിര്‍ണായകമായ കാര്യങ്ങളാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
ദിലീപിന് നടിയോട് വൈരാഗ്യം തോന്നിയിരുന്നോ, അതിലേക്ക് നയിച്ച കാരണങ്ങള്‍ എന്തൊക്കെയാണെന്നും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. നടിക്കൊപ്പമായി സ്‌കിറ്റുകളും ഡാന്‍സുമൊക്കെ ചെയ്തിരുന്നു ദിലീപ്. കാവ്യ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജു വാര്യരെ അറിയിച്ചതാണ് നടിയോട് വൈരാഗ്യം തോന്നാന്‍ കാരണം. ഇരുവരും ഒന്നിച്ചിടപഴകുന്നതിനെക്കുറിച്ച് നടി മഞ്ജുവിനോട് പറഞ്ഞിരുന്നു. നടിയുടെ മെസേജുകള്‍ മഞ്ജു വാര്യര്‍ കണ്ടെന്നറിഞ്ഞതോടെയാണ് കാവ്യ മാധവന്‍ പൊട്ടിക്കരഞ്ഞത്. കാവ്യയുടെ കരച്ചിലിന് പിന്നിലെ കാരണത്തെക്കുറിച്ച് ഷോയിലെ സഹതാരങ്ങള്‍ ചോദിച്ചിരുന്നു. ദിലീപും, സിദ്ദിഖുമൊക്കെ അന്ന് ചൂടായിരുന്നു എന്ന് നടിയുടെ മൊഴിയില്‍ പറയുന്നുണ്ട്.

കാവ്യ കരഞ്ഞതോടെയായിരുന്നു ദിലീപ് ചൂടായത്. മഞ്ജുവിനോട് പറഞ്ഞത് മാറ്റിപ്പറയാനും ആവശ്യപ്പെട്ടിരുന്നു. തന്നോട് എതിര്‍ക്ക് നിന്നവരാരും മലയാള സിനിമയില്‍ നിലനിന്നിട്ടില്ല എന്ന് പറഞ്ഞായിരുന്നു ഭീഷണി. ഷോയ്ക്ക് പോവുന്നതിനിടെ ബസില്‍ വെച്ച് വാക്ക് തര്‍ക്കങ്ങളുണ്ടായിരുന്നു. അമ്മയുടെ മുന്നില്‍ വെച്ച് വരെ ചൂടായി സംസാരിച്ചിരുന്നു എന്നാണ് നടി പറഞ്ഞത്. ദിലീപ് ഭീഷണിപ്പെടുത്തിയില്ലെന്നായിരുന്നു നാദിര്‍ഷയും റിമി ടോമിയും പറഞ്ഞത്. യൂറോപ്യന്‍ ഷോയിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് നടി ആദ്യം പറഞ്ഞിരുന്നു. നേരത്തെ ഏറ്റുപോയിരുന്നതിനാല്‍ പോവാതെയിരിക്കാന്‍ പറ്റില്ലായിരുന്നു. ഷോയില്‍ പ്രധാനികളിലൊരാളായിരുന്നു നടി. നടിയുടെ അസാന്നിധ്യം ഷോയെ ബാധിക്കുന്ന അവസ്ഥയായിരുന്നു.
താരസംഘടനയായ അമ്മ നടത്തിയ ഷോയുടെ സമയത്തും ദിലീപ് ഭീഷണിപ്പെടുത്തിയിരുന്നതായി നടി വ്യക്തമാക്കിയിട്ടുണ്ട്. കാവ്യ മാധവനുമായുള്ള ബന്ധം ഗോസിപ്പുകളായി പ്രചരിക്കുന്നുണ്ടായിരുന്നു. അന്നത് വലിയ ചര്‍ച്ചയായിരുന്നു. അമ്മ അംഗങ്ങളില്‍ ചിലര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഇതോടെയാണ് പൊട്ടിക്കരഞ്ഞ് കാവ്യ ഷോയില്‍ നിന്നും മാറി നിന്നത്. ഈ സംഭവം ദിലീപിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.
നടിയാണ് എല്ലാം മഞ്ജുവിനെ അറിയിച്ചതും, മറ്റുള്ളവരോട് പറയുന്നത് എന്നും ദിലീപ് മനസിലാക്കിയിരുന്നു. നടിയോട് ചൂടായ ദിലീപിനെ സമാധാനിപ്പിച്ചത് സിദ്ദിഖായിരുന്നു. അദ്ദേഹവും തന്നോട് ദേഷ്യത്തോടെയാണ് സംസാരിച്ചതെന്നും നടി പറയുന്നു. ബിന്ദു പണിക്കരും, കല്‍പ്പനയും, ഭാമയുമൊക്കെ പ്രശ്‌നങ്ങളെക്കുറിച്ച് തന്നോട് ചോദിച്ചിരുന്നതായും നടി കോടതിയില്‍ പറഞ്ഞിരുന്നു.കാവ്യ അയച്ച മെസേജുകള്‍ മഞ്ജു കണ്ടതും, അതിന് ശേഷമുള്ള സംഭവങ്ങളുമൊക്കെയായിരുന്നു ദിലീപിന്റെ ദേഷ്യം കൂട്ടിയത്. ദിലീപുമായി സൗഹൃദത്തിനും അപ്പുറത്തുള്ള ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നാണ് കാവ്യ മാധവന്‍ പറഞ്ഞത്. മഞ്ജുവും ദിലീപും പിരിഞ്ഞതിന് കാരണം ഞാന്‍ അല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട ആളെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു എന്നായിരുന്നു വിവാഹ ദിവസം ദിലീപ് പറഞ്ഞത്. അവസാനനിമിഷമായിരുന്നു വിവാഹ വാര്‍ത്ത പരസ്യമാക്കിയത്. വിവാഹ ശേഷമായിരുന്നു ദിലീപിന്റെ അറസ്റ്റും, ജയില്‍വാസവുമൊക്കെ.


Click it and Unblock the Notifications