'നടി ആക്രമിക്കപ്പെട്ട വിവരം കാവ്യയറിഞ്ഞപ്പോഴുള്ള പ്രതികരണം', ഒന്നുമറിയാതെ കാവ്യക്കൊപ്പം നിന്ന മഞ്ജു...?

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാനിരിക്കെ വാർത്താ മാധ്യമങ്ങളെല്ലാം വലിയ ചർച്ചകളിലാണ്. എട്ടര വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. എട്ടാം പ്രതി നടൻ ദിലീപിന് നടി കാവ്യ മാധവനുമായുണ്ടായ വിവാഹേതര ബന്ധം അന്നത്തെ ഭാര്യ മഞ്ജു വാര്യരെ അതിജീവിത അറിയിച്ചതാണ് കുറ്റകൃത്യത്തിന്റെ അടിസ്ഥാന കാരണമെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. ദിലീപ്, കാവ്യ മാധവൻ, അതിജീവിത, മഞ്ജു വാര്യർ എന്നിവരെ അടുത്തറിയുന്നവരിൽ നിന്നും നേരത്തെ മൊഴിയെടുത്തതാണ്. ഇതിലൊരാളാണ് ​ഗായിക റിമി ടോമി. 2017 ൽ ചാനലുകളിലൂടെ പുറത്ത് വന്ന മൊഴിയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

2002 ൽ മീശ മാധവൻ എന്ന സിനിമയുടെ ഭാ​ഗമായാണ് ഞാൻ ദിലീപിനെ പരിചയപ്പെടുന്നത്. ആ സിനിമ റിലീസ് ചെയ്യും മുമ്പ് ആ വർഷം തന്നെ ഞാനും ദിലീപേട്ടനും കാവ്യ മാധവനും യൂറോപ്പിൽ ഒരു ട്രിപ്പ് പോയിട്ടുണ്ട്. 2004 ൽ യുഎഇയിലെ ദുബായ് ഷോയിലും ഞാൻ പങ്കെടുത്തിരുന്നു. 2010 ൽ ദിലീപേട്ടൻ, കാവ്യ മാധവൻ, ആക്രമിക്കപ്പെട്ട നടി, നാദിർഷ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാൻ അമേരിക്കയിൽ പോയി. ആ സമയത്ത് കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്റ്റ് ആയതിനാൽ അവർക്ക് തമ്മിൽ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയിൽ താമസിച്ചയിടങ്ങളിൽ ഞങ്ങൾക്ക് ഓരോരുത്തർക്കും ഓരോ മുറികളായിരുന്നു.

Kavya And Dileep  Manju Warrier

‌ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യ മാധവൻ ആക്രമിക്കപ്പെട്ട നടിയുടെ കൂടെ സ്ലീപ് ഓവറിന് മാതാപിതാക്കളുടെ സമ്മതം വാങ്ങി വന്നു. ഞാനും അവി‌ടെ ഉണ്ടായിരുന്നു. രാത്രി ഏകദേശം ഒരു മണിയോടെ ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യ മാധവനും ​ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി. കുറച്ച് കഴിഞ്ഞാണ് തിരിച്ച് വന്നത്. 2012 ഫെബ്രുവരി 12 ന് മഞ്ജു ചേച്ചിയും
സംയുക്ത വർമയും ​ഗീതു മോഹൻദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയോട് സംസാരിച്ചതിനെക്കുറിച്ചും എനിക്കറിയാം. അമേരിക്കൻ ട്രിപ്പിൽ നടന്ന കാര്യങ്ങളെക്കുറിച്ച് നടി മഞ്ജു ചേച്ചിയോട് പറഞ്ഞു.

ഇതിന് ശേഷം ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാൻ ചില കാര്യങ്ങൾ പറഞ്ഞു. എന്ന് റിമി ടോമിയുടെ മാെഴിയിൽ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെ‌ട്ട വിവരം കാവ്യയെ വിളിച്ചറിയച്ചതിനെക്കുറിച്ചും റിമി ‌ടോമി സംസാരിക്കുന്നുണ്ട്.

Kavya And Dileep  Manju Warrier

നടി ആക്രമിക്കപ്പെട്ടത് ടിവി ചാനലുകളിലൂടെയാണ് ഞാനറിഞ്ഞത്. രാവിലെ 9 മണിയോട‌ടുപ്പിച്ച് ഞാൻ കാവ്യയെ വിളിച്ചു. വാർത്തയെക്കുറിച്ച് പറഞ്ഞു. എന്നാൽ ആദ്യമായി കേൾക്കുന്നതിന്റെ നടുക്കമോ ആകാംക്ഷയോ കാവ്യയുടെ പ്രതികരണത്തിൽ ഉണ്ടായിരുന്നില്ല. ഞാനതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തിരുന്നു എന്നാണ് റിമി നൽകിയ മാെഴിയിൽ പറയുന്നത്.

റിമി പറഞ്ഞത് പ്രകാരം 2010 ൽ ദിലീപും കാവ്യയും തമ്മിൽ അടുപ്പമുണ്ട്. ആ കാലഘട്ടത്തിലും മഞ്ജു കാവ്യക്ക് കരിയറിലുൾപ്പെടെ പിന്തുണ നൽകിയിരുന്നു. 2011 ലാണ് കാവ്യയുടെ ​ഗദ്ദാമ എന്ന സിനിമ റിലീസ് ചെയ്യുന്നത്. അന്ന് ഈ ചിത്രത്തിലെ കാവ്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് മഞ്ജുവും സംയുക്ത വർമയും സംസാരിച്ചിരുന്നു. ഇവർ ഈ സിനിമയെ പ്രൊമോട്ട് ചെയ്യുകയും കാവ്യയുടെ അഭിനയത്തെ അഭിനന്ദിക്കുകയും ചെയ്തു. വലിയ വഞ്ചനായാണ് മഞ്ജു വാര്യർ വിവാഹ ജീവിതത്തിൽ നേരിട്ടതെന്ന് നടിയുടെ ആരാധകർ ഉറപ്പിച്ച് പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X