ഇനി മഞ്ജുവും ദിലീപും തമ്മിലുള്ള യുദ്ധം?; ഒതുക്കിയാൽ ഒതുങ്ങുന്നയാളല്ല, സ്ത്രീകളിൽ 10 ശതമാനം മതി കേരളം നശിക്കാൻ'
നടിയെ ആക്രമിച്ച കേസിൽ കേരള ജനത ഉറ്റുനോക്കിയിരുന്ന വിധി വന്നത് ഇന്നലെയാണ്. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. നടന്റെ പേരിൽ ആരോപിക്കപ്പെട്ട ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ പോയതിനാലാണ് ദിലീപ് കേസിൽ നിന്നും കുറ്റവിമുക്തനാക്കാൻ കാരണം. നടനെ കോടതി വെറുതെ വിട്ടതോടെ രണ്ട് ഭാഗങ്ങളായി തിരിഞ്ഞ് കേരള ജനത അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്.
ഇരയ്ക്ക് നീതി കിട്ടിയില്ലെന്നും കാശെറിഞ്ഞ് ദിലീപ് നിയമം വിലയ്ക്ക് വാങ്ങിയെന്നും അഭിപ്രായപ്പെടുന്നവരാണ് അവരിൽ ഭൂരിഭാഗവും. ഇപ്പോഴിതാ ദിലീപ് കേസിൽ വന്ന കോടതി വിധിയെ കുറിച്ച് തനിക്കുള്ള അഭിപ്രായം പങ്കുവെക്കുകയാണ് പോപ്പിൻസിന് നൽകിയ അഭിമുഖത്തിൽ നടി പ്രിയങ്ക. ഒതുക്കിയാൽ ഒതുങ്ങുന്നയാളല്ല ദിലീപെന്നും നടൻ അമ്മയിലേക്ക് തിരിച്ച് വന്നേക്കുമെന്നും പ്രിയങ്ക പറഞ്ഞു.

ഞാൻ എന്തിന് ദിലീപ് കേസിലെ കോടതി വിധിയിൽ പ്രതിഷേധിക്കണം. സംഭവത്തിൽ ഏറ്റവും കൂടുതൽ തെറ്റ് ചെയ്തയാളെ കോടതി ശിക്ഷിച്ചില്ലേ. ആദ്യത്തെ ആറ് പ്രതികളേയും ശിക്ഷിച്ചില്ലേ. അത് പറയാതെ ദിലീപിനെ വെറുതെ വിട്ടുവെന്ന് മാത്രം എല്ലാവരും പറയുന്നത് എന്തിനാണ്. കോടതി വിധി മറിച്ചായിരുന്നുവെങ്കിൽ ഇവർ കോടതിയെ വിശ്വസിക്കുമായിരുന്നില്ലേ?. എട്ട് വർഷത്തോളമായ കേസല്ലേ.
തെളിവ് അടക്കം അന്വേഷിച്ചിട്ടാകുമല്ലോ കോടതി വിധി പറഞ്ഞത്. വെറുതെ വിധി പറയില്ലല്ലോ. പണ്ട് എന്റെ പേരിലുള്ള കേസിന്റെ വിധി വന്നപ്പോഴും പറയുന്നത് കേട്ടു അവർ കൈയ്യും കാലും പിടിച്ച് രക്ഷപ്പെട്ടതാണെന്ന്. കയ്യും കാലും പിടിച്ചാൽ വിധി മാറ്റി പറയാൻ മജിസ്ട്രേറ്റ് എന്റെ ബന്ധുവാണോ?. അവനവന് അനുകൂലമായ വിധി വന്നാൽ മാത്രമെ കോടതി നല്ലതാവുകയുള്ളോ?.
ആ നടി എന്റെ അനിയത്തിക്കുട്ടി തന്നെയാണ്. അവൾക്കൊപ്പവുമാണ് ഞാൻ. അവളോട് ഏറ്റവും മോശം പ്രവൃത്തി ചെയ്തയാളെ കോടതി കണ്ടുപിടിച്ച് ശിക്ഷിച്ചില്ലേ?. അതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷെ കുറ്റം ചെയ്യാത്തയാളെ ടാർഗറ്റ് ചെയ്യരുത്. ആ കുടുംബത്തിലെ സ്ത്രീകൾ കൂടി മരിച്ച് ജീവിക്കുന്നതിന് തുല്യമാകും. ഓരോ നിമിഷവും അവർ അനുഭവിക്കുന്ന വേദനയും നമ്മൾ കാണണ്ടേ?.
അമ്മയിൽ നിന്ന് ദിലീപ് സ്വമേധയ രാജി വെച്ച് പോയതാണ്. കുറ്റം ചെയ്തവരെ ശിക്ഷിച്ചല്ലോ. തങ്ങൾ പ്രതീക്ഷിച്ചയാളെ ശിക്ഷിച്ചില്ലെന്ന് പറഞ്ഞാൽ ശരിയാകുമോ?. സ്ത്രീകളിൽ പത്ത് ശതമാനം മതി കേരളം നശിപ്പിക്കാൻ. അതാണല്ലോ ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. അതിജീവിതയും ദിലീപും തമ്മിൽ പ്രണയമുണ്ടോയെന്നതൊന്നും എനിക്ക് അറിയില്ല.

അവരുമായി എനിക്ക് അത്രത്തോളം അടുപ്പമില്ല. അറിയാത്ത കാര്യം പറയാൻ ഞാൻ ആളല്ല. കാവ്യയുമായി സൗഹൃദം എനിക്കുണ്ട്. ഇടയ്ക്ക് കാണാറുണ്ട്. വീട്ടിൽ പോകാറുണ്ട്. ഒരാൾ എന്താണെന്ന് അറിയാതെ മാറ്റി നിർത്തേണ്ട കാര്യമില്ലല്ലോ. ഒരു പെൺകുട്ടിയെ തട്ടികൊണ്ടുപോയി ആക്രമിച്ചിട്ടുണ്ടെങ്കിൽ അത് ക്രിമിനൽ ഗൂഢാലോചന തന്നെയാണ്. അതിന് സിനിമ മേഖലയുടെ സപ്പോർട്ട് ഉണ്ടെന്ന് പറയാൻ കഴിയുമോ?. മഞ്ജു പറഞ്ഞതിൽ എന്താണ് തെറ്റ്.
ആറ് പേരെ ശിക്ഷിച്ചില്ലേ?. നമ്മളും ന്യൂസിൽ കാണുന്നത് വെച്ചല്ലേ മനസിലാക്കുന്നത്. ദിലീപിന് ഇനി എന്തിനാണ് കംപാക്ക്. പുള്ളി ജനങ്ങളുടെ ഇടയിലുണ്ടല്ലോ. ഒരു പുരുഷൻ തെറ്റുകാരനാണെന്ന് കണ്ടെത്തുന്നത് വരെ അവരെ വേദനിപ്പിക്കരുത്. അതുപോലെ ഒതുക്കാമെന്ന് കരുതി ഒതുക്കാൻ ശ്രമിച്ചാൽ ഒതുങ്ങുന്നയാളല്ല ദിലീപ്. അമ്മ സംഘടനയിലേക്ക് ദിലീപേട്ടൻ തിരിച്ച് വരണമല്ലോ.
എന്നെ പ്രതി ഒരു പ്രശ്നം വേണ്ടെന്ന് പറഞ്ഞ് അദ്ദേഹം സ്വയം രാജിവെച്ച് പോയതാണ്. അമ്മ സംഘടനയുടെ തീരുമാനത്തിന് അനുസരിച്ചാണ് ഞങ്ങളും എന്നാണ് പ്രിയങ്ക പറഞ്ഞത്. ഇനി അങ്ങോട്ട് മഞ്ജുവും ദിലീപും തമ്മിലുള്ള യുദ്ധമായിരിക്കുമെന്നാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന പ്രതികരണങ്ങൾ.


Click it and Unblock the Notifications











