ശരിക്കും കുറ്റകൃത്യത്തിന് പിന്നിൽ മാഡമുണ്ടോ? ദിലീപിനെ കോടതി വെറുതെ വിട്ടാൽ സംഭവിക്കുക: ജോർജ് ജോസഫ്
നടി ആക്രമിക്കപ്പെട്ട കേസിൽ കേരളം കാത്തിരിക്കുന്ന കോടതി വിധി തിങ്കാളാഴ്ച വരും. അതിജീവിതയ്ക്ക് നീതി കിട്ടുമെന്നാണ് ഏവരുടെയും പ്രതീക്ഷ. എട്ടര വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിധി വരുന്നത്. കേസിനെക്കുറിച്ച് ജോർജ് ജോസഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എട്ടാം പ്രതി ദിലീപിനെതിരെ തെളിവുണ്ടെന്ന് ജോർജ് ജോസഫ് പറയുന്നു. ദ പ്രെെം വിറ്റ്നെസിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ഒരു പക്ഷെ ദിലീപിനെ കോടതി ശിക്ഷിച്ചാലും നാളെ (തിങ്കളാഴ്ച) അറസ്റ്റ് ചെയ്യുകയേയുള്ളൂ. എട്ട് പ്രതികളിൽ ഒരാൾ മാപ്പ് സാക്ഷിയായാലും ബാക്കി ഏഴുപേർ നാളെ ഹാജരാകണം. ശിക്ഷിച്ചാൽ അവിടെ നിന്ന് റിമാൻഡ് ചെയ്യും. വെളിയിലോട്ട് പോകാൻ പറ്റില്ല. കേസിൽ കൂറുമാറിയവർ ഉണ്ട്. അവരെല്ലാം ദിലീപുമായി ആത്മബന്ധം ഉള്ളവരാണ്. അവരൊക്കെ കൂറ് മാറി അവർക്കറിയില്ല എന്ന് പറഞ്ഞ് രക്ഷപ്പെട്ട് പോയി.

പക്ഷെ ഇങ്ങനെ ഒരു സംഭവം നടന്നതാണെന്ന് സിനിമാ വൃത്തങ്ങളിൽ എല്ലാവർക്കും അറിയാം. പക്ഷെ കോടതിയിൽ തെളിവ് കൊടുക്കാൻ ദിലീപിന്റെ സുഹൃത്തുക്കളായവർ തയ്യാറായില്ല. ഈ കേസിൽ ഏറ്റവും കടുത്ത ശിക്ഷ പൾസർ സുനിക്ക് മാത്രമായിരിക്കില്ല. എല്ലാവർക്കും ഒരുപോലെയേ ശിക്ഷ കിട്ടു. പൾസർ സുനി മുതൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേരും തീർച്ചയായും ശിക്ഷ അനുഭവിക്കും. ദിലീപിനെതിരെയുള്ള തെളിവ് കോടതി വിശ്വസിച്ചാൽ എല്ലാവർക്കും ഒരേ ശിക്ഷ ലഭിക്കും.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിൽ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്ന് ദിലീപ് ആരോപിച്ചിരുന്നു. യഥാർത്ഥത്തിൽ അങ്ങനെയൊരു സ്ത്രീയില്ല. അത് അവരുടെ ഡിഫൻസ് ആണ്. കാവ്യ മാധവൻ കേസിലെ പ്രതിയല്ല. പക്ഷെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രതിയാക്കേണ്ടതായിരുന്നു എന്നാണ് നമ്മളൊക്കെ അന്ന് പറഞ്ഞിരുന്നത്. അവർക്കൊരു റോൾ ഇതിലുണ്ട്. പക്ഷെ പൊലീസ് അത് ചെയ്തില്ല. തെളിവ് കുറവാണ് എന്നാണ് പൊലീസിൽ നിന്ന് വന്ന വാദം.

കേസിന് പിന്നിൽ ഒരു മാഡമുണ്ടെന്ന് പൾസർ സുനിയാണ് ആദ്യം പറഞ്ഞത്. സിനിമാ രംഗത്തുള്ള ഒരു നടി കൊടുത്ത ക്വട്ടേഷനാണിതെന്ന് കാണിക്കാൻ പ്രതിഭാഗം ഒരു ഘട്ടത്തിൽ ശ്രമിച്ചതാണ്. കേസിൽ ദിലീപിനെ കോടതി വെറുതെ വിട്ടാൽ തീർച്ചയായും പ്രോസിക്യൂഷൻ അപ്പീലിന് പോകും. ഹെെക്കോടതിക്ക് ഇത് പരിശോധിച്ച് ദിലീപിനെ വിടാൻ കഴിയില്ല. കാരണം തെളിവുകൾ അങ്ങനെയാണ്. അവർ നോക്കുന്നത് ദിലീപിന്റെ മുഖമോ വാദിയെയോ പ്രതിയെയോ അല്ല. തെളിവുകളാണെന്നും ജോർജ് ജോസഫ് പറയുന്നു.


Click it and Unblock the Notifications