മഞ്ജുവിന് കാവ്യയുടെ അമ്മയുടെ കോൾ, അവരും മഞ്ജുവിനെ വേദനിപ്പിച്ചു; ആദ്യമായി അറിഞ്ഞതന്ന്: ഭാ​ഗ്യലക്ഷ്മി പറഞ്ഞത്

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മലയാളികൾ ഒന്നടങ്കം കേസിനെക്കുറിച്ചുള്ള ചർച്ചയിലാണ്. കോടതി വിധി എന്തായിരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് ജനം. എട്ടര വർഷമായി കോടതിയിലുള്ള കേസാണിത്. എട്ടാം പ്രതി ദിലീപിന് കോടതി വിധി നിർണായകമാണ്. അതിജീവിതയെ ഭീഷണിപ്പെ‌ടുത്തി ദൃശ്യങ്ങളെടുക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപാണെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. ദിലീപും ആദ്യ ഭാര്യ മഞ്ജു വാര്യരും പിരിയാൻ കാരണം കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധത്തെക്കുറിച്ച് മഞ്ജുവിനോട് അതിജീവിത വിവരങ്ങൾ കെെമാറിയതാണെന്നും ഈ വൈരാ​ഗ്യത്തിന്റെ പുറത്താണ് ദിലീപ് ക്വട്ടേഷൻ നൽകിയതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നുണ്ട്.

ഒരിക്കൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി റിപ്പോർട്ടർ ചാനലിൽ കാവ്യ-ദിലീപ് ബന്ധത്തെക്കുറിച്ച് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. അതിജീവിത പറയുന്നതിന് മുമ്പേ മഞ്ജുവിന് ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് ഭാ​ഗ്യലക്ഷ്മി അന്ന് പറഞ്ഞത്. കാവ്യയുടെ അമ്മയ്ക്കെതിരെ വലിയ ആരോപണവും ഉന്നയിച്ചു.

Bhagyalakshmi

"മഞ്ജുവും കാവ്യയും തമ്മിൽ ബന്ധമുണ്ടെന്ന് കുറേ നാളുകളായി ഇൻഡസ്ട്രിയിൽ പലർക്കുമറിയാം. മഞ്ജു ഇറങ്ങി വന്ന ശേഷം ഒരിക്കൽ ഞാൻ ചോദിച്ചിരുന്നു. ചേച്ചീ, ഒരുമിച്ച് അഭിനയിക്കുമ്പോൾ പലരെക്കുറിച്ചും പല ​ഗോസിപ്പുകളും വരും. ഞാനതൊന്നും വിശ്വസിക്കാറില്ലായിരുന്നു, പലരും എന്നോട് പറഞ്ഞിരുന്നു, പക്ഷെ ഒരിക്കലും വിശ്വസിച്ചില്ലെന്നാണ് മഞ്ജു എന്നോട് പറഞ്ഞത്. പക്ഷെ ആദ്യമായി മഞ്ജുവിനെ വിളിച്ച് അറിയിച്ചത് കാവ്യയുടെ അമ്മയാണ്. അതിന് ശേഷമാണ് അതിജീവിതയുമായി ഇങ്ങനെയൊരു സംഭാഷണം നടക്കുന്നത്. അത് ഉറപ്പിക്കുകയായിരുന്നു," ഭാ​ഗ്യലക്ഷ്മി പറഞ്ഞതിങ്ങനെ.

ഭാ​ഗ്യലക്ഷ്മിയുടെ പരാമർശത്തിൽ വ്യക്തത വരുത്താൻ ചർച്ച നടത്തിയിരുന്ന മാധ്യമപ്രവർത്തകൻ നികേഷ് കുമാർ ശ്രമിച്ചു. കാവ്യ മാധവന്റെ ജീവിതം ഏതെങ്കിലും തരത്തിൽ തെറ്റായ വഴിക്ക് പോകേണ്ടെന്ന് കരുതിയായിരിക്കും കാവ്യയുടെ അമ്മ മഞ്ജു വാര്യരെന്ന് വിളിച്ചത്, ബന്ധം നിർത്തിക്കണം എന്നായിരിക്കും പറഞ്ഞതെന്ന് നികേഷ് കുമാർ പറഞ്ഞപ്പോൾ ഭാ​ഗ്യലക്ഷ്മി ഇത് തിരുത്തി.

Kavya Madhavan  Manju Warrier

"ബന്ധം നിർത്തിക്കണം എന്നൊന്നുമല്ല പറഞ്ഞത്. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അതിൽ കുറച്ച് കൂടെ ഒരു മാന്യത ഉണ്ടാകുമായിരുന്നു. എന്താണ് പറഞ്ഞതെന്ന് പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്," ഭാ​ഗ്യലക്ഷ്മി പറഞ്ഞു. അപ്പോൾ ലക്ഷ്യം വേറെയാണെന്ന് നികേഷ് കുമാർ ചോദിച്ചപ്പോൾ അതെയെന്ന് ഭാ​ഗ്യലക്ഷ്മി മറുപടി നൽകി. ആദ്യം കാവ്യയുടെ അമ്മ വിളിച്ച് പറഞ്ഞു. പിന്നീട് അവർ തമ്മിലുള്ള മൊബെെൽ സന്ദേശം മഞ്ജു നേരിട്ട് പിടിച്ചു. അതിന്റെ പേരിൽ വീട്ടിനുള്ളിൽ ചർച്ചയുണ്ടായി. ഇതെല്ലാം കഴിഞ്ഞാണ് അതിജീവിതയുമായി ചർച്ചയുണ്ടാകുന്നത്. അല്ലാതെ ആദ്യം അതിജീവിത വഴിയില്ല ബന്ധത്തെക്കുറിച്ച് അറിയുന്നത്.

കാവ്യയുടെ അമ്മയാണ് നേരിട്ട് മഞ്ജുവിനെ വിളിച്ച് പറഞ്ഞത്. സാധാരണ അമ്മമാരെ പോലെ ആശങ്ക കൊണ്ടൊന്നുമല്ല. അവർ പോലും മഞ്ജുവിനെ വല്ലാതെ ഹർട്ട് ചെയ്യുന്ന രീതിയിലാണ് അന്ന് സംസാരിച്ചത്. എല്ലാ ഭാ​ഗങ്ങളിൽ നിന്നും പലരും അവളെ മാനസികമായി ടോർച്ചർ ചെയ്യുന്നുണ്ടായിരുന്നെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

കേസിൽ ബാലചന്ദ്രകുമാർ ചില ശബ്ദരേഖകൾ പുറത്ത് വിട്ടതിന് പിന്നാലെയുണ്ടായ വിവാദത്തിനിടെയാണ് ഭാ​ഗ്യലക്ഷ്മി ഇക്കാര്യങ്ങൾ പറഞ്ഞത്. മഞ്ജു വാര്യരെ മോശക്കാരിയാക്കാൻ ശ്രമം നടക്കുന്നെന്നും ഇത് കൊണ്ടാണ് തനിക്ക് ഇക്കാര്യങ്ങൾ തുറന്ന് പറയേണ്ടി വന്നതെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞിരുന്നു.

More from Filmibeat

Read more about: kavya madhavan manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X