'പല താരങ്ങളും അത് ചെയ്യാറില്ല മോഹൻലാൽ ചെയ്യും, ഞാൻ ചെയ്യാത്ത കാര്യമാണ് അവർ കാണിക്കുന്നത്'; ബാബു നമ്പൂതിരി!

ബാബു നമ്പൂതിരി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ഓർമ വരിക തൂവാനത്തുമ്പിയിലെ തങ്ങളെയാണ്. ആ കഥാപാത്രം അത്രമേൽ മലയാളിയുടെ മനസിൽ പതിഞ്ഞ് പോയതിന് പിന്നിൽ ബാബു നമ്പൂതിരി എന്ന കെ.എൻ നീലകണ്‌‌ഠൻ നമ്പൂതിരിയുടെ അഭിനയവഴക്കമാണെന്നതിൽ സംശയമില്ല.

തൂവാനത്തുമ്പികൾക്ക് ശേഷവും നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറസാന്നിധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. നാൽപ്പത് വർഷത്തെ സിനിമാ ജീവിതത്തിനുള്ളിൽ 215ഓളം സിനിമകൾ ബാബു നമ്പൂതിരി ചെയ്ത് കഴിഞ്ഞു.

റിട്ട. കെമിസ്ട്രി അധ്യാപകനായിരുന്നു ബാബു നമ്പൂതിരി. അടുത്തിടെയായി വളരെ വിരളമായി മാത്രമെ ബാബു നമ്പൂതിരി സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളു. പക്ഷെ മിമിക്രിക്കാരിലൂടെ എപ്പോഴും ബാബു നമ്പൂതിരി പ്രേക്ഷകർക്കിടയിൽ ലൈവായുണ്ട്. ബാബു നമ്പൂതിരി അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് മോഹൻലാലിനൊപ്പം ചെയ്തിട്ടുള്ള കഥാപാത്രങ്ങളാണ്.

Babu Namboothiri, mohanlal

ഇരുന്നൂറിന് മുകളിൽ സിനിമകൾ പല താരങ്ങൾക്കൊപ്പവും ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് അടുപ്പ കൂടുതൽ മോഹൻലാലിനോടാണെന്നത് ബാബു നമ്പൂതിരി പറയാറുണ്ട്. ഇപ്പോഴിതാ മിമിക്രിക്കാർ തന്നെ അനുകരിക്കുന്നതിനെ കുറിച്ചും മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങളും മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ബാബു നമ്പൂതിരി.

താൻ ചെയ്യാത്ത കാര്യമാണ് മിമിക്രിക്കാർ സ്റ്റേജിൽ അനുകരിച്ച് കാണിക്കുന്നതെന്നാണ് ബാബു നമ്പൂതിരി പറയുന്നത്. 'മിമിക്രിക്കാരുണ്ടായ ആക്ഷനാണ് കൈകൊണ്ടുള്ളത്. ഞാൻ ചെയ്തിട്ടില്ല. എന്നിട്ട് ആ അപരാതം മുഴുവൻ എന്റെ തലയിൽ കെട്ടിവെച്ചു. എനിക്ക് പക്ഷെ പരാതിയില്ല.'

'മിമിക്രിക്കാർ സ്റ്റേജിൽ എന്നെ അവതരിപ്പിക്കുന്നത് കൊണ്ടാണ് സിനിമ ചെയ്യാത്ത സമയത്ത് പോലും ആളുകൾ എന്നെ ഓർക്കുന്നത്. അമൃതം ഗമയയ്ക്ക് ശേഷം കിട്ടിയത് എല്ലാം ക്യാരക്ടർ റോളുകളായിരുന്നു. എല്ലാം കരയേണ്ട കഥാപാത്രങ്ങളായിരുന്നു. അത് തന്നെ ചെയ്ത് ഒരു ദുഖപുത്രനായി', എന്നാണ് ക്യാരക്ടർ റോളുകൾ മാത്രം ചെയ്തതിനെ കുറിച്ച് ചോദിച്ചാൽ ബാബു നമ്പൂതിരിയുടെ മറുപടി.

മധു സാറിനെ പലരും പെരുപ്പിച്ചാണ് കാണിക്കുന്നത്. കോട്ടയം നസീർ എന്റെ ശബ്ദം ചെയ്യുന്നത് പെർഫക്ടാണ്. അത് ഞാൻ നസീറിനോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേർത്തു. സഹതാരങ്ങളെയും അം​ഗീകരിക്കാനുള്ള മനസ് മോഹൻലാലിനുണ്ടെന്നും ബാബു നമ്പൂതിരി പറയുന്നു.

Babu Namboothiri, mohanlal

'അമൃതം​ഗമയ സിനിമയിൽ നിർണായകമായ ഒരു രം​ഗത്തിൽ ക്ലോസ് ഷോട്ട് എടുത്തപ്പോൾ‌ ഇമോഷൻ ശരിക്കും കിട്ടാൻ തന്നോട് സജഷനായി നിൽക്കാമോയെന്ന് ലാൽ ചോദിച്ചിരുന്നു. ഞാൻ നിൽ‌ക്കുകയും ചെയ്തു. പുള്ളി അത്രത്തോളം നമ്മളെ അം​ഗീകരിക്കുന്നുവെന്നാണ് അതിൽ നിന്നും മനസിലാകുന്നത്. ശേഷം ഞാൻ ലാലിനൊപ്പം അഭിനയിച്ച സിനിമളിൽ എല്ലാം ഞങ്ങൾക്കിടയിൽ നല്ലൊരു കെമിസ്ട്രിയുണ്ട്.'

'പരസ്പരം അം​ഗീകരിക്കുന്ന നടനാണ് മോഹൻലാൽ. സാധാരണ അഭിനേതാക്കൾക്ക് അങ്ങനൊരു പതിവില്ല. നന്നായി എന്ന് പോലും പലരും പറയാറില്ല. അശോകൻ അതുപോലെ ഒബ്സർവേഷൻ ഉള്ള നടനാണ്. അമൃതം​ഗമയയിലെ അഭിനയത്തിൽ ചില നാടകീയതയുണ്ടായിരുന്നു എനിക്ക്.'

'അത് ചിലർ എന്നോട് പറയുകയും ചെയ്തു. പഴയ നടന്മാർക്കെല്ലാം ഓവറാക്ഷൻ ഉണ്ടായിരുന്നു. സത്യൻ മാഷിന് മാത്രമാണ് അതില്ലാതിരുന്നത്. മോഹൻലാൽ നാച്വറൽ ആക്ടറാണ്. ഭയങ്കര സിദ്ധിയുള്ള നടനാണ്. മോഹൻലാലുമായാണ് എനിക്ക് പരിചയം കൂടുതൽ. ലാൽ സ്ക്രിപ്റ്റ് നന്നായി പഠിച്ചിട്ടാണ് അഭിനയിക്കാൻ വരുന്നതെന്നും', താരം കൂട്ടിച്ചേർത്തു.

ബാബു നമ്പൂതിരിയുടെ അഭിമുഖം വൈറലായപ്പോൾ താരം അസാധ്യ റേഞ്ച് ഉള്ള മഹാ നടനാണെന്നും അദ്ദേഹത്തിന്റെ കഴിവുകളിൽ പകുതി പോലും പല സംവിധായകരും ഉപയോഗിച്ചിട്ടില്ലെന്നത് ദുഖകരമായ സത്യമാണെന്നുമാണ് സിനിമാപ്രേമികൾ കുറിച്ചത്.

More from Filmibeat

Read more about: babu namboothiri mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X