'എനിക്ക് പ്രോമിസ് തന്നിരുന്നു, അത് വിശ്വസിച്ച് അവനെ ദുബായിൽ കൊണ്ടുപോയി... പക്ഷെ!'; മകനെ കുറിച്ച് ബീന ആന്റണി!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ബീന ആന്റണി. സിനിമയില്‍ തനിക്ക് മികച്ച കഥാപാത്രങ്ങളൊന്നും ലഭിക്കാതിരുന്നതില്‍ വിഷമമുണ്ടെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു. താരമിപ്പോൾ‌ സീരിയൽ മാത്രമാണ് ചെയ്യുന്നത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ സഹനടിയായി നിരവധി കഥാപാത്രങ്ങൾ അഭിനയിക്കാൻ താരത്തിന് സാധിച്ചിരുന്നു. ബീന ആന്റണിയും മകൻ ആരോമലും ഭർത്താവും നടനുമായ മനോജുമെല്ലാം സോഷ്യൽ‌മീഡിയയിലും സജീവമാണ്. ബി​ഗ് ​ബോസ് ഷോയുടെ റിവ്യൂവർ എന്ന നിലയിൽ മനോജിന് നിരവധി ആരാധകരുണ്ട്.

അച്ഛന്റെയും അമ്മയുടെയും സോഷ്യൽമീഡിയ പേജുകളെല്ലാം ആരോമലാണ് ഹാൻഡിൽ ചെയ്യുന്നത്. തനിക്ക് ഇൻസ്റ്റ​ഗ്രാമിനെ കുറിച്ചൊന്നും വലിയ അറിവില്ലെന്നും എല്ലാത്തിനും മകൻ സഹായിക്കാറുണ്ടെന്നും ബീന ആന്റണി മുമ്പ് പറഞ്ഞിട്ടുണ്ട്. മകനൊപ്പം വളരെ വിരളമായി മാത്രമാണ് ബീന ആന്റണി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

Beena Antony

ഇപ്പോഴിതാ ആദ്യമായി അമ്മയും മകനും മാത്രമായി ഒരു അഭിമുഖത്തിൽ പങ്കെടുത്തിരിക്കുകയാണ്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിൽ ഇരുവരും ഒരുമിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവെക്കുന്നത് കാണുമ്പോൾ രണ്ട് സുഹൃത്തുക്കൾ ഇരുന്ന് സംസാരിക്കുന്നത് പോലെയാണ് തോന്നുന്നതെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്തത്.

മകന്റെ പത്താം ക്ലാസിലെ മാർക്കിനെ കുറിച്ചെല്ലാം ബീന ആന്റണി വളരെ രസകരമായാണ് അഭിമുഖത്തിൽ സംസാരിച്ചത്. ഫുൾ എ പ്ലസ് മകന് പ്രതീക്ഷിച്ചിരുന്നുവെന്നും പക്ഷെ റിസൽട്ട് വന്നപ്പോൾ എൺപത്തിയഞ്ച് ശതമാനം മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും അത് തനിക്ക് ഇപ്പോഴും ഓർക്കുമ്പോൾ മൂഡ്ഓഫ് തരുന്ന ഒന്നാണെന്നും ബീന ആന്റണി പറയുന്നു.

ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഷോയിൽ പങ്കെടുക്കാൻ എത്തിയത്. മകന് ഒരേ ‍ഡ്രസ് കോഡിൽ വരുന്നതിനോട് താൽപര്യമില്ലായിരുന്നുവെന്നും താൻ നിർബന്ധിച്ചിട്ടാണ് ഇട്ടതെന്നും ബീന ആന്റണി പറയുന്നു. പിന്നീട് ആരോമൽ എന്ന പേര് മകന് വേണ്ടി കണ്ടെത്തിയതിനെ കുറിച്ചാണ് ബീന ആന്റണി സംസാരിച്ചത്. മകന് ആ പേരിനോട് തീരെ താൽപര്യമില്ലെന്നും ബീന ആന്റണി പറയുന്നു.

'എനിക്ക് ഇത്രയും ദേഷ്യമുള്ള വേറൊരു പേരില്ല. ഞാൻ വലുതായി കുഞ്ഞുങ്ങളെ അച്ഛനൊക്കെയായാൽ ആരോമൽ അച്ഛനെന്ന് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും. ഇതുവരെ സ്കൂളിൽ റോൾ നമ്പർ മൂന്നിൽ നിന്നും താഴേക്ക് പോയിട്ടില്ല. ഒന്നിനും മൂന്നിനും ഇടയിലായിരിക്കും റോൾ നമ്പർ. കുട്ടിത്തം നിറഞ്ഞ പേരാണ് ആരോമലെന്നും അതുകൊണ്ട് തനിക്ക് തീരെ ഇഷ്ടമില്ലെന്നും', ആരോമൽ പറയുന്നു.

beena antony

അടുത്തിടെയായി പേര് മാറ്റണമെന്ന് പറഞ്ഞ് മകൻ വാശിപിടിക്കുന്നുണ്ടെന്നും പക്ഷെ ഭർത്താവ് മനോജ് കണ്ടുപിടിച്ച പേരാണെന്നും ആദ്യം ചന്തുവെന്ന് ഇടാനായിരുന്നു പ്ലാനെന്നും ബീന ആന്റണി പറയുന്നു. ശേഷം പത്താം ക്ലാസ് മാർക്കിനെ കുറിച്ച് അവതാരക ആരോമലിനോട് ചോദിച്ചപ്പോൾ തനിക്ക് ആ വിഷയത്തോട് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ബീന ആന്റണി മുഖം തിരിച്ച് ഇരുന്നു.

'ഞാൻ‌ ആരോമൽ ഫുൾ എ പ്ലസ് വാങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. കാരണം അവൻ എനിക്ക പ്രോമിസ് ചെയ്തിരുന്നു. നല്ല ബുദ്ധി‌യുള്ള കുട്ടിയാണ്. പക്ഷെ ഭയങ്കര ഉഴപ്പാണ്. ഇവൻ നന്നായി പരീക്ഷയെഴുതി എന്ന് ഞാൻ വിചാരിച്ചു. അതുകൊണ്ട് ഇവനെ ഞാൻ ദുബായിൽ കറങ്ങാൻ കൊണ്ടുപോയി.'

'പക്ഷെ തിരിച്ച് വന്ന് റിസൽട്ട് നോക്കിയപ്പോൾ എൺപത്തിയഞ്ച് ശതമാനമെ ഉണ്ടായിരുന്നുള്ളു മാക്സിമമെന്നും ഇതേ കുറിച്ച് പറയുമ്പോൾ താൻ മൂഡ്ഓഫാകുമെന്നും', ബീന ആന്റണി പറയുന്നു. ദേഷ്യം വരുമ്പോൾ മകനെ പിച്ചുമെന്നും താനാണ് മകന്റെ മുന്നിൽ കൂടുതൽ സ്ട്രിക്ടെന്നും ബീന ആന്റണി പറയുന്നു. ഭർത്താവ് സ്ട്രിക്ടല്ലാത്തതുകൊണ്ട് മകൻ എല്ലാം മുതലെടുക്കുമെന്നും ബീന ആന്റണി പറയുന്നു.

Read more about: Beena Antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X