പറഞ്ഞത് നുണ, ചായ കപ്പ് പോലും എടുത്തുവെക്കില്ല; പരസ്യമായി നാണം കെടുത്തി, അവരുടെ മനസിലുണ്ടാകും; വിമർശനം!
മുപ്പത് വർഷത്തിലേറെയായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി മലയാളികൾ കാണുന്ന മുഖമാണ് നടി ബീന ആന്റണിയുടേത്. ഭർത്താവും നടനുമായ മനോജ് കുമാറും ഇവരുടെ ഏക മകൻ ആരോമലുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതമാണ്. കുടുംബസമേതമുള്ള റീലുകളിലൂടെയും ഇടയ്ക്കിടെ മൂവരും വൈറലാകാറുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് മകൻ ആരോമലിനൊപ്പം ബീന ആന്റണി നൽകിയൊരു അഭിമുഖമാണ് വീണ്ടും ചർച്ചയാകുന്നത്.
മകൻ അനുസരണ കുറവ്, ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ എന്നിവയെ കുറിച്ചെല്ലാമാണ് മകനെ മുന്നിലിരുത്തികൊണ്ട് തന്നെ നടി പറയുന്നത്. പത്ത് മണിക്കുള്ളിൽ വരണമെന്ന് പറഞ്ഞാൽ അവൻ വൈകീട്ട് അഞ്ച് മണിക്ക് വരും. അതാണ് അവന്റെ സ്വഭാവം. അപ്പോൾ എനിക്ക് ദേഷ്യം വരും ബീന ആന്റണി പറഞ്ഞു.

കറക്ട് സമയത്ത് വരാറില്ലെങ്കിലും ഒന്നോ രണ്ടോ മണിക്കൂർ മാത്രമെ അങ്ങോട്ടോ ഇങ്ങോട്ടോ മാറാറുള്ളു എന്നായിരുന്നു അമ്മയുടെ വെളിപ്പെടുത്തൽ കേട്ട് ആരോമലിന്റെ മറുപടി. എന്നെങ്കിലും നീ പറഞ്ഞ സമയത്ത് വന്നിട്ടുണ്ടോ? എന്നായി അതോടെ ബീന ആന്റണി. നേരത്തെ വരില്ല. പക്ഷെ വൈകി വരും. അതുകൊണ്ട് തന്നെ എനിക്ക് ദേഷ്യം വരും. എല്ലാത്തിനും നമ്മൾ പെർമിഷൻ കൊടുക്കുന്നതാണല്ലോ. അപ്പോൾ കുറച്ചെങ്കിലും സമയം പാലിക്കണ്ടേ?.
എപ്പോൾ നോക്കിയാലും ഇത്തരം കാര്യങ്ങളിൽ എന്നെ ഇവൻ ഇറിറ്റേറ്റ് ചെയ്യും. ഒന്നാമതേ എനിക്ക് ഇപ്പോൾ ദേഷ്യം അൽപം കൂടുതലാണ്. കുറച്ച് ദേഷ്യം കൂടി നിൽക്കുന്ന സമയമാണ്. അപ്പോൾ മോൻ എന്നെ ഒന്നുകൂടി ഭ്രാന്താക്കും. എന്നിരുന്നാലും ദേഷ്യവും പിണക്കവും പെട്ടന്ന് മാറും. പിന്നെ ഞങ്ങൾ ഒരുമിച്ച് റീൽസ് എടുക്കും.
വഴക്ക് മാറ്റുക എന്നതല്ലാതെ അവന് വേറെ വഴിയില്ല. അവന് ഞാൻ തിന്നാൻ ഉണ്ടാക്കി കൊടുക്കണമല്ലോ. ഫുഡ് അടിക്കണമല്ലോ. അതിന് വേറെ ആരുമില്ലല്ലോ. ആരോമലിന് വാശിയൊന്നുമില്ല. കുറച്ചുനേരം കരയും പിന്നെ നിർത്തും ബീന ആന്റണി പറഞ്ഞു. ജോലികളിൽ മകൻ സഹായിക്കാറുണ്ടോയെന്ന ആങ്കറുടെ ചോദ്യത്തിന് പാത്രം കഴുകാറുണ്ട് എന്നായിരുന്നു ആരോമലിന്റെ മറുപടി. എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്.
നീ എന്നാണ് പാത്രം കഴുകിയിട്ടുള്ളത്?. ചായ കുടിച്ച ഗ്ലാസ് കഴുകും എന്നതൊക്കെ നുണയാണ്. ഇന്ന് കൂടി ഇതിന്റെ പേരിൽ ഞാൻ ഇവനെ ചീത്ത പറഞ്ഞതേയുള്ളു. ചായ കുടിച്ച ഗ്ലാസ് ടേബിളിലേക്ക് പോലും അവൻ എടുത്ത് വെയ്ക്കില്ല. മനു പിന്നേയും അതൊക്കെ ചെയ്യും. പറഞ്ഞാൽ ചെയ്ത് തരാതിരിക്കില്ല. എന്റെ കൈ മുറിഞ്ഞിരുന്നു.

കുക്ക് ചെയ്ത് വെച്ചശേഷം ക്ലീൻ ചെയ്യാൻ ഞാൻ മനുവിന്റെ സഹായം ചോദിച്ചു. എനിക്ക് അത് ചെയ്ത് തരികയും ചെയ്തു. പുള്ളി പിന്നെ സൗകര്യത്തിനെ വരികയുള്ളു. എന്നിരുന്നാലും പറഞ്ഞാൽ ജോലികൾ ചെയ്ത് തരും. അല്ലെങ്കിൽ രണ്ടെണ്ണവും ഒരു രക്ഷയുമില്ല. ഇന്നേവരെ കണ്ണൻ പാത്രം കഴുകുന്നത് ഞാൻ കണ്ടിട്ടില്ല എന്നാണ് മകന്റെ ഉത്തരം കേട്ട് ബീന ആന്റണി പറഞ്ഞത്. അമ്മയുടേയും മകന്റേയും ഇന്റർവ്യൂ വൈറലായപ്പോൾ വിമർശനം വന്നത് അമ്മ ബീനയ്ക്കാണ്.
പരസ്യമായി മകനെ ബീന നാണം കെടുത്തി എന്നായിരുന്നു ഏറെയും പേർ കുറിച്ചത്. അമ്മമാർ ഇങ്ങനെ മക്കളെ ഇരുത്തി കുറ്റം പറയരുത്. എല്ലാത്തിനും കൊച്ചാക്കി സംസാരിക്കരുത്. അതൊരു പാവമല്ലേ. നെഗറ്റീവ് പറയുന്നതെല്ലാം മക്കൾ മനസിൽ സൂക്ഷിക്കും. മോന്‍ പറയുന്നത് സത്യമാണ്. അവന്റെ മുഖം കണ്ടാല്‍ അറിയാം.
എന്തിന് കുട്ടിയെ മറ്റുള്ളവരുടെ മുന്നിൽ താഴ്ത്തി കെട്ടുന്നു. അവൻ നല്ല കുട്ടിയാണ്, അമ്മ ഷൂട്ടിങ്ങിൽ അല്ലേ എപ്പോഴും ആ സമയത്ത് മോൻ കഴുകിയിട്ടുണ്ടാവും, കുഞ്ഞ് പറഞ്ഞത് സത്യമാണ് പറയുന്നത് കേൾക്കുമ്പോൾ അറിയാം അമ്മ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്നായിരുന്നു ബീനയെ വിമർശിച്ച് ആളുകൾ കുറിച്ചത്.


Click it and Unblock the Notifications


