'ഏറ്റവും ഇഷ്ടമുള്ള റക്‌സോണ സോപ്പും പിടിച്ച് നടക്കുന്ന നീയാണ് മനസിൽ, എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു'
കഴിഞ്ഞ മുപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ സജീവമായുള്ള നടനാണ് ഏവർക്കും പ്രിയപ്പെട്ട സിദ്ദിഖ്. മലയാള സിനിമയിൽ സ്വന്തമായൊരു മേൽ വിലാസമുണ്ടാക്കിയ നടനാണ് സിദ്ദിഖ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാള പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എതൊരു കഥാപാത്രവും അനായാസം അവതരിപ്പിക്കാൻ കഴിവുള്ള ചുരുക്കം ചില നടന്മാരുടെ പട്ടിക തയ്യാറാക്കിയാൽ അതിൽ സിദ്ദിഖുമുണ്ടാകും.
തുടക്ക കാലങ്ങളിൽ ചെറിയ വേഷങ്ങളും പിന്നീട് ഹാസ്യ കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ് പിന്നീട് ഒരിടവേളയ്ക്ക് ശേഷം വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. 2000തിന്റെ തുടക്ക കാലത്ത് അദ്ദേഹം സ്വഭാവ നടനായും ഹാസ്യ നടനായും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ കലാമൂല്യമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊക്കെ എത്രത്തോളം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നത് സംശയമാണ്.

ചെയ്യുന്ന വേഷം എത്ര ചെറുതായാൽ പോലും സിദ്ദിഖ് എന്ന നടൻ അത് അവിസ്മരണീയമാക്കുന്നതാണ് പതിവ്. അതിനൊരുദാഹരണമാണ് അടുത്ത കാലത്തായി താരം ചെയ്യുന്ന സിനിമകൾ. സിദ്ദിഖും കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. രണ്ട് ആൺമക്കളിൽ ഇളയവനായ ഷെഹീൻ സിദ്ദിഖ് പിതാവിന്റെ വഴിയെ സിനിമയിൽ എത്തി കഴിഞ്ഞു. സിനിമപോലെ തന്നെ കുടുംബത്തെ ചേർത്ത് നിർത്തുന്ന നടനാണ് സിദ്ദിഖ്.
അതുകൊണ്ട് തന്നെ താരത്തിന്റെ ഭാര്യയും മക്കളും മലയാളികൾക്ക് സുപരിചിതരാണ്. എന്നാൽ ഇപ്പോൾ വളരെ സങ്കടകരമായ ഒരു അവസ്ഥയിലൂടെയാണ് സിദ്ദിഖും കുടുംബവും കടന്നുപോകുന്നത് താരത്തിന്റെ മൂന്ന് മക്കളിൽ മൂത്തവനായ സാപ്പിയെന്ന് വിളിപ്പേരുള്ള റാഷിൻ ഇന്ന് രാവിലെ അന്തരിച്ചു. ഭിന്നശേഷിക്കാനായ സാപ്പിയെ എവിടെയും മാറ്റി നിർത്താതെ ഒപ്പം കൊണ്ടുനടക്കാറുണ്ട് സിദ്ദിഖും കുടുംബവും.
താരത്തിന്റെ രണ്ടാമത്തെ മകൻ ഷെഹീൻ എന്ത് സന്തോഷവും ആദ്യം പങ്കുവെക്കാൻ എത്തുന്നത് സാപ്പിയുമായാണ്. അടുത്തിടെ നടന്ന ഷെഹീന്റെ വിവാഹത്തിൽ ഏറെ തിളങ്ങിയതും മുപ്പത്തിയേഴുകാരനായ സാപ്പി തന്നെയായിരുന്നു. സാപ്പിയുടെ മരണ വാർത്തയറിഞ്ഞ് സിദ്ദിഖിന്റെ സഹപ്രവർത്തകരായ താരങ്ങളെല്ലാം സാപ്പിയെ അവസാനമായി കാണാൻ വസതിയിലേക്ക് ഒഴുകിയെത്തി.
ഇപ്പോഴിതാ സാപ്പിയെ കുറിച്ചുള്ള ഓർമകൾ നടി ബീന ആന്റണി പങ്കുവെച്ചതാണ് വൈറലാകുന്നത്. വളരെ വർഷമായി സിദ്ദിഖിന്റെ കുടുംബവുമായി അടുപ്പമുള്ളയാളാണ് ബീന ആന്റണി. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതൽ സാപ്പിയെ ബീന ആന്റണിക്ക് അറിയാം.
സാപ്പിയെ ആദ്യമായി കണ്ടത് മുതലുള്ള ഓര്‍മകള്‍ വേദനയോടെയാണ് ബീന ആന്റണി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഒരുപാട് വേദനയോടെ... കണ്ണീരോടെ വിട. മോനെ സാപ്പി... നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഞങ്ങള്‍ക്കെല്ലാം.

എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞായിരിക്കുമ്പോഴാണ് നിന്നെ ഞാന്‍ ആദ്യമായി കണ്ടത്. നിനക്കേറ്റവും ഇഷ്ടമുള്ള റക്‌സോണ സോപ്പും പിടിച്ച് നടക്കുന്നതാണ് ഇന്നും എന്റെ മനസിലുള്ളത്. എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്. മനസ് പിടയുന്ന വേദനയോടെ ഇക്കയുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ചേരുന്നു. അത് താങ്ങാനുള്ള കരുത്ത് ഇക്കയ്ക്കും കുടുംബത്തിനും കൊടുക്കണേ പടച്ചോനെ.
പ്രാര്‍ത്ഥനയോടെ... എന്നാണ് ബീന ആന്റണി കുറിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാഷിൻ ഇന്ന് രാവിലെയാണ് മരിച്ചത്. ഏറെ നാളായി രോഗബാധിതനായിരുന്നു. നടനും ഗായകനുമായ ഷഹീന്‍ സിദ്ദിഖിനെ കൂടാതെ ഫർഹീൻ സിദ്ദിഖ് എന്നൊരു സഹോദരി കൂടി സാപ്പിക്കുണ്ട്.
സാപ്പി എന്നുവിളിക്കുന്ന റാഷിന്റെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സിദ്ദിഖ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.
ഭിന്നശേഷിക്കാരനായ റാഷിന് പ്രത്യേകം പരിചരണമാണ് കുടുംബം നൽകിയിരുന്നത്. റാഷിന്റെ മാതാവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം പടമുകൾ ജുമാ മസ്ജിദിൽ നടന്നു.


Click it and Unblock the Notifications