'കൃഷ്ണ വി​ഗ്രഹത്തോട് വരെ ദേഷ്യപ്പെടും, പലതവണ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി'; ബീനയും മനോജും പറയുന്നു

താരദമ്പതികളായ മനോജ് കുമാറും ബീന ആന്റണിയും പത്തൊമ്പത് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന താര ദമ്പതികളാണ്. കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി കുടുംബജീവിതം സന്തുഷ്ടമായി മുന്നോട്ട് പോകുന്നു. പ്രതിസന്ധികളിലും അപവാദ പ്രചാരണങ്ങളിലും തളരാതെ പരസ്പരം താങ്ങും തണലുമായി നേടിയെടുത്തതാണ് ഇരുവരും ഇന്ന് കാണുന്ന ജീവിതം. ചെറിയ പിണക്കത്തിലൂടെ തുടങ്ങി പിന്നീട് സൗഹൃദമായി മാറി പ്രണയമായി വളർന്ന് ഒടുവിൽ ജീവിതത്തിന്റെ നേർപാതിയായി ബീനയെ മനോജ് തെരഞ്ഞെടുക്കുകയായിരുന്നു.

Actress Beena Antony, Beena Antony films, Actress Beena Antony news, Beena Antony Manoj, Manoj kumar, നടി ബീന ആന്റണി, ബീന ആന്റണി ചിത്രങ്ങൾ, നടി ബീന ആന്റണി വാർത്തകൾ, ബീന ആന്റണി മനോജ്, മനോജ് കുമാർ

മനോജ് സീരിയൽ രം​ഗത്ത് സജീവമാകും മുമ്പ് തന്നെ ബീന ആന്റണി സിനിമയിലും സീരിയലിലും മിന്നുന്ന താരമായിരുന്നു. വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്നു ഇരുവരും. രജിസ്ട്രാർ ഓഫീസിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ഒരു മതാചാരപ്രകാരവും ബീനയും മനോജും വിവാഹിതരായിട്ടില്ല. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ഇരുവരുടേയും വീട്ടുകാർക്കും സമ്മതമായിരുന്നു. ഇപ്പോൾ മനോജിന്റെ സ്വഭാവത്തെ കുറിച്ച് ബീന ആന്റണി പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. കൈരളി ടിവിയിൽ ഭാ​ഗ്യലക്ഷ്മി അവതാരകയായ പരിപാടിയിൽ അതിഥികളായി എത്തിയതായിരുന്നു ഇരുവരും.

'മനോജ് പെട്ടന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാണ്. പ്രണയിക്കുന്ന സമയത്ത് തന്നെ മനോജിന്റെ സ്വഭാവം എനിക്ക് മനസിലായിരുന്നു. പെട്ടന്ന് ദേഷ്യപ്പെടുമെങ്കിലും അതേ വേ​ഗത്തിൽ തന്നെ തണുക്കുന്ന സ്വഭാവമാണ് മനോജിന്റേത്. ചിലപ്പോൾ ഭ​ഗവാൻ കൃഷ്ണനോട് വരെ മനോജ് പിണങ്ങും. എന്നിട്ട് വി​ഗ്രഹം അലമാരയിലോ മറ്റോ ഒളിപ്പിച്ച് വെക്കും. അങ്ങനെയൊക്കെയാണ് മനോജ് പെരുമാറുന്നത്. എന്നോട് ദേഷ്യപ്പെടുമ്പോൾ എനിക്ക് തോന്നും മനോജ് ഇപ്പോൾ എന്നെ തിന്നുമായിരിക്കും എന്ന് ആ ശബ്ദവും പെരുമാറ്റവും അങ്ങനെയാണ്. ദേഷ്യപ്പെട്ട് കഴിഞ്ഞ് ഇ​രിക്കുമ്പോൾ വെറുതെ പോയി മനൂവെന്ന് വിളിച്ചാൽ തന്നെ ആള് കൂളാകും.'

'പക്ഷെ സംഭവമെല്ലാം കണ്ട എഫക്ടിൽ ഇരിക്കുമ്പോൾ എനിക്ക് പോയി ആശ്വാസിപ്പിക്കാൻ തോന്നാറില്ല. ദേഷ്യപ്പെട്ട് മനോജ് ചിലപ്പോൾ ഇറങ്ങിപ്പോകും. ആദ്യം മനോജ് ഇറങ്ങിപ്പോയപ്പോൾ ഞാൻ ഹൃദയം തകർന്ന് ഇരുന്നു. പിന്നെ പിന്നെ എനിക്ക് ശീലമായി. ബൈക്കിലാണ് മനോജ് പുറപ്പെട്ട് പോകുന്നത്. ഇതുവരെ ഒരു അഞ്ഞൂറ് തവണയെങ്കിലും മനോജ് ഇറങ്ങിപ്പോയിട്ടുണ്ടാകും. പോയി കുറച്ച് സമയം കഴിയുമ്പോൾ ടൗണിലെല്ലാം കറ​ങ്ങി തിരികെ വരും' ബീന ആന്റണി പറഞ്ഞു.

Read more about: Beena Antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X