For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷം ഞാനും മനുവും കൂടി എടുത്ത തീരുമാനമാണ്; വിശേഷ ദിവസങ്ങളെ കുറിച്ച് പറഞ്ഞ് ബീന ആന്റണി

  |

  നടി ബീന ആന്റണിയും ഭര്‍ത്താവും നടനുമായ മനോജ് കുമാറും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ്. വര്‍ഷങ്ങളായി സിനിമയിലും ഇപ്പോള്‍ മിനിസ്‌ക്രീനിലും നിറഞ്ഞ് നില്‍ക്കുയാണ് ബീന. മനോജിനൊപ്പവും നിരവധി പരിപാടികളില്‍ ബീന പങ്കെടുത്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ച് അതിതീവ്ര അവസ്ഥയിലായിരുന്നു ബീന എങ്കിലും അതിവേഗം നടി ജീവിതത്തിലേക്ക് തിരിച്ച് വന്നു.

  സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  നിലവില്‍ ടെലിവിഷന്‍ പരിപാടികളുടെ ചിത്രീകരണ തിരക്കുകളിലായിരുന്നു. ഒപ്പം ഓണപരിപാടികള്‍ക്ക് വേണ്ടിയുള്ള ഷൂട്ടിങ്ങും മറ്റുമൊക്കെ നടത്തുന്നതിന്റെ വിശേഷങ്ങളാണ് ആരാധകരുമായി പങ്കുവെക്കുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഓണം വീട്ടില്‍ ഭര്‍ത്താവിനും മകനുമൊപ്പം ആഘോഷിക്കുന്നതിനെ കുറിച്ച് ബീന പറഞ്ഞത്. ഒപ്പം അമ്മച്ചിയെ പറ്റിയും നടി പറയുന്നുണ്ട്.

  സിനിമയിൽ അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി, സീരിയൽ കരിയറാക്കാനുളള കാരണം പറഞ്ഞ് ബീന

  beena-antony

  'കല്യാണം കഴിക്കുന്നത് വരെ ഓണവും ക്രിസ്തുമസും ഈസ്റ്ററുമൊക്കെ ഷൂട്ടിങ്ങ് സെറ്റുകളില്‍ ആയിരുന്നു. എപ്പോഴും അമ്മച്ചി എന്റെ കൂടെ ഉണ്ടാകും. വിവാഹശേഷം ഞാനും മനുവും കൂടി എടുത്ത തീരുമാനമാണ് എല്ലാ ഉത്സവങ്ങളും ഒരുമിച്ച് വീട്ടില്‍ തന്നെ ആഘോഷിക്കുമെന്ന്. ഓണം മനുവിന്റെ വീട്ടിലും ക്രിസ്തുമസ് എന്റെ വീട്ടിലും. വിവാഹശേഷമാണ് ഓണത്തിന്റെ ചടങ്ങുകളെ കുറിച്ച് കൂടുതല്‍ അറിയുന്നത്. കാരണം ഞാന്‍ ജനിച്ച് വളര്‍ന്നത് ക്രിസ്ത്യന്‍ കുടുംബപശ്ചാതലത്തില്‍ ആയിരുന്നതിനാല്‍ അത്തരം ചടങ്ങുകള്‍ വീട്ടിലുണ്ടാകാറില്ല.

  ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പ്രണയിക്കാമോ? പ്രേക്ഷകർ പോലും കാണാത്ത പ്രണയനിമിഷത്തെ കുറിച്ച് പേളിയും ശ്രീനിയും

  രണ്ടാം പിറവിയിലെ ആദ്യ ഓണമാണിത്. പതിവ് പോലെ പറവൂരിലെ മനുവിന്റെ വീട്ടിലായിരിക്കും ആഘോഷമെന്നും ബീന പറയുന്നു. ഇത് മാത്രമല്ല സ്വന്തം അമ്മച്ചിയെ കുറിച്ചുള്ള കാര്യങ്ങളും നടി വ്യക്തമാക്കിയിരുന്നു. ഞാന്‍ അഭിനയം തുടങ്ങിയ കലാം മുതല്‍ എപ്പോഴും അമ്മച്ചി കൂടെ ഉണ്ടായിരുന്നു. എനിക്ക് മകനുണ്ടായ ശേഷം കൂടെ വരാന്‍ ഒരു അസിസ്റ്റിന്റെ നിയമിച്ച് മകന്റെ എല്ലാ കാര്യങ്ങളും അമ്മച്ചി നോക്കി. അവന്റെ വളര്‍ച്ച ഞാനറിഞ്ഞിരുന്നില്ല. മൂന്ന് വര്‍ഷം മുന്‍പാണ് അമ്മച്ചി മരിക്കുന്നത്.

  അവസാന സമയത്തെ ശ്രീദേവിയുടെ സാമ്പാദ്യം; ഉയർന്ന പ്രതിഫലം വാങ്ങിയ നടിയുടെ സ്വത്ത് വിവരം ഇങ്ങനെ...

  beena-antony

  ലില്ലി എന്നായിരുന്നു അമ്മച്ചിയുടെ പേര്. ആ മരണം ശരിക്കും ഒരു ഞെട്ടലായി പോയി. അതുവരെ എന്റെയും മോന്റെയും എല്ലാ കാര്യങ്ങളും അമ്മയാണ് നോക്കിയിരുന്നത്. അമ്മച്ചിയില്ലാതെ ഇനി എങ്ങനെ ജീവിക്കും എന്ന് പോലും ചിന്തിച്ചു. മെല്ലെ മെല്ലെയാണ് അതില്‍ നിന്ന് പുറത്ത് വന്നത്. ഇപ്പോള്‍ മകന്‍ വളര്‍ന്ന് പത്താം ക്ലാസ് എത്തിയതിനാല്‍ വലിയ പേടി ഇല്ലെന്നും' നടി പറയുന്നു.

  പ്രണയവും സ്‌ന്തോഷവുമൊക്കെ ഇവിടെ അവസാനിക്കുകയാണോ? സാന്ത്വനം കുടുംബത്തിലേക്ക് പുതിയ പ്രശ്‌നങ്ങള്‍ കടന്ന് വരുന്നു

  മമ്മൂക്കയുടെ ലുക്ക് കണ്ട് പീഡിപ്പിക്കാൻ തോന്നുന്നുവെന്ന് പെൺകുട്ടി

  2003 ലായിരുന്നു ബീന ആൻ്റണിയും മനോജ് കുമാറും വിവാഹിതരാവുന്നത്. ഒരുമിച്ച് പരിപാടിയിൽ പങ്കെടുത്ത കാലത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. ഇൻ്റർകാസ്റ്റ് മ്യാരേജ് ആയതിനാൽ ചില പ്രശ്നങ്ങളുണ്ടായെങ്കിലും പിന്നീട് സന്തോഷത്തിലായിരുന്നു ജീവിതമെന്ന് ബീനയും മനോജും പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നതിനിടയിലാണ് ബീനയ്ക്ക് കൊവിഡ് വരുന്നതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. കൊവിഡിന് പിന്നാലെ ന്യൂമോണിയ കൂടി ബാധിച്ചതോടെ സ്ഥിതി വഷളായി. എല്ലാവരുടെയും പ്രാർഥനകൾക്കൊടുവിലാണ് ആശുപത്രിയിൽ നിന്നും നടി തിരികെ എത്തുന്നത്.

  Read more about: serial
  English summary
  Actress Beena Antony Opens Up About Her Onam Celebration With Hubby Manoj Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X