എന്നെ കണ്ടതും അദ്ദേഹം വിതുമ്പി, അന്നേരം കെട്ടിപ്പിടിച്ചത് എങ്ങനെയെന്ന് നോക്കിയില്ല! വൈറല്‍ വീഡിയോയെ പറ്റി ബീന

നടന്‍ സിദ്ദിഖിനെതിരെ ആരോപണവുമായി ഒരു നടി രംഗത്ത് വന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വെക്കുകയും ചെയ്തു. പിന്നാലെ നടി ബീന ആന്റണി സിദ്ദിഖിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നു എന്ന തരത്തിലൊരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

ബീന ആശ്വസിപ്പിക്കുമ്പോള്‍ സിദ്ദിഖ് വിതുമ്പി കരയുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ഇത് നടനെതിരെ പരാതി ഉന്നയിച്ചതിന് ശേഷമുള്ള വീഡിയോ അല്ലെന്നും അതിന് പിന്നിലെ കഥയെന്താണെന്നും നടി തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തിലൂടെ വൈറലായ വീഡിയോയെ കുറിച്ച് സംസാരിക്കുകയാണ് ബീന ആന്റണി.

siddique

ഞാന്‍ സിദ്ദിഖ് ഇക്കയെ ആശ്വസിപ്പിക്കുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. മില്യണ്‍ കണക്കിന് വ്യൂസും അതിനുണ്ടായിരുന്നു. ട്രോളുകളൊക്കെ ഞാനും എന്‍ജോയ് ചെയ്യുകയാണ് പതിവ്. ഇതുപോലെ എപ്പോഴും വരുന്നതല്ലേ എന്ന് വിചാരിച്ച് ഞാനത് മൈന്‍ഡ് ചെയ്തിരുന്നില്ല. എനിക്കാരെയും ഓടി പോയി കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന ശീലമില്ല. അതെന്റെ സോഷ്യല്‍ മീഡിയ പേജ് എടുത്ത് നോക്കിയാലും മനസിലാകും. എല്ലാവരോടും മാറി നിന്നിട്ടേ കുറച്ച് സംസാരിക്കാറുള്ളു.

പക്ഷേ അമ്മയുടെ ജനറല്‍ ബോഡി സമയത്ത് സിദ്ദിഖ് ഇക്കയുടെ മകന്‍ മരിച്ചിട്ട് മൂന്ന് ദിവസം ആയതേയുള്ളു. മകന്‍ മരിച്ചതിന്റെ ചടങ്ങ് കഴിഞ്ഞിട്ടാണ് പുള്ളി അവിടേക്ക് വരുന്നത്. എനിക്കന്ന് പനി പിടിച്ച് കിടക്കുന്നത് കൊണ്ട് മരണവിവരം അറിഞ്ഞപ്പോള്‍ പോകാനും സാധിച്ചിരുന്നില്ല. പുള്ളി അവിടെ നിന്നും സംസാരിച്ചിട്ട് കണ്ഡമിടറുന്നത് കണ്ടു. ശേഷം ഇറങ്ങി വരുമ്പോള്‍ എന്നെ കണ്ടതും വിതുമ്പി പോയി. അത് കണ്ടപ്പോള്‍ ഞാന്‍ പോയി കെട്ടിപ്പിടിച്ചു.

ആ സമയത്ത് ഞാനെങ്ങനെയാണ് കെട്ടിപ്പിടിച്ചതെന്ന് ഒന്നും നോക്കിയിരുന്നില്ല. അവിടെ ക്യാമറയൊക്കെ ചുറ്റിനുമുണ്ടെന്നോ ഒന്നും ഞാന്‍ ശ്രദ്ധിച്ചില്ല. കാരണം ഒരു മകന്റെ മരണം കഴിഞ്ഞ് നില്‍ക്കുന്ന അച്ഛനാണ്. എനിക്കപ്പോള്‍ അത് മാത്രമേ മനസിലുണ്ടായിരുന്നുള്ളു. ആ സമയത്ത് എന്റെയും കണ്ണ് നിറഞ്ഞു. ഇപ്പോള്‍ പറയുമ്പോള്‍ പോലും സങ്കടം വരുന്നുണ്ട്. ഞാന്‍ പുള്ളിയെ കെട്ടിപ്പിടിച്ചു. പുള്ളിയും ചേര്‍ത്ത് പിടിച്ചു.

siddique

അതിനെ ആളുകള്‍ വേറൊരു രീതിയിലാക്കി. ഇങ്ങനൊരു ആരോപണം നേരിട്ടതിന് ശേഷം സിദ്ദിഖ് പോകുമ്പോള്‍ നടിമാര്‍ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നാണ്. എന്തൊരു നെഗറ്റീവാണെന്നതെന്ന് ബീന ആന്റണി ചോദിക്കുന്നു.

അങ്ങനൊരാള്‍ പോവുമ്പോള്‍ ഞാനൊക്കെ കരയണോ, അതിന്റെ ആവശ്യമെന്താണ്. ശരിക്കും ആ വീഡിയോ നെഗറ്റീവ് ഷേഡിലേക്ക് ഇടുകയാണ് ചെയ്തത്. അതെനിക്ക് സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ ഞാനതിനെ കുറിച്ച് പ്രതികരിച്ചത്. ഈ ചെയ്യുന്നത് ശരിക്കും ഭയങ്കര ദ്രോഹമാണ്. ആ ഒരു ട്രോള്‍ എനിക്ക് വല്ലാത്ത വിഷമം ഉണ്ടാക്കി.

എന്റെ ശരീരത്തെ കുറിച്ചോ മറ്റെന്തിനെ കുറിച്ച് വേണമെങ്കിലും കുറ്റം പറയുകയോ കളിയാക്കുകയോ ചെയ്താല്‍ ഞാനത് മൈന്‍ഡ് ആക്കാറില്ല. ഈ കാലഘട്ടത്തിനൊപ്പം നമ്മളും പോകാം എന്നേയുള്ളു. അതുകൊണ്ട് എന്ത് പറഞ്ഞാലും യാതൊരു കുഴപ്പവുമില്ല. പക്ഷേ ഇതെനിക്ക് വിഷമം ഉണ്ടാക്കിയത് കൊണ്ടാണ് പ്രതികരിച്ചത്. അതിനും കൊട്ടക്കണക്കിന് വിമര്‍ശനം കിട്ടി. അതും ഞാന്‍ കാര്യമാക്കുന്നില്ലെന്ന് ബീന ആന്റണി പറയുന്നു.

More from Filmibeat

Read more about: Beena Antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X