'വിരമിക്കുന്ന സിദ്ദീഖിന് നടിമാർ കൊടുക്കുന്ന യാത്രയയപ്പ് എന്നൊക്കെ കണ്ടു'; വൈറൽ വീഡിയോയെ കുറിച്ച് ബീന ആന്റണി!

അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദീഖിന് എതിരെ ​ഗുരുതര ആരോപണങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉണ്ടായത്. യുവ നടിയുടെ പരാതിയിൽ സിദ്ദീഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തിട്ടുമുണ്ട്. 2016ൽ തലസ്ഥാനത്തെ ഹോട്ടലിൽവെച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവ നടി വെളിപ്പെടുത്തിയത്. ആരോപണം ഉയർന്നതിനെ തുടർന്ന് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദീഖ് രാജിവെച്ചിരുന്നു. നടനെതിരെ ആരോപണങ്ങൾ വന്നതിന് പിന്നാലെ നിരവധി ട്രോളുകളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

അതിൽ ഒരു വീഡിയോ നടൻ സിദ്ദീഖിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന നടി ബീന ആന്റണിയുടേതായിരുന്നു. ഇപ്പോഴിതാ ആ വീഡിയോ ട്രോളായി വന്നത് തന്നെ വല്ലാതെ സങ്കടപ്പെടുത്തിയെന്ന് പറയുകയാണ് നടി. കുടുംബത്തിൽ അടക്കം വീഡിയോ ചർച്ചയായതിനെ കുറിച്ചും പുതിയ ഇൻസ്റ്റ​ഗ്രാം വീഡിയോയിൽ ബീന ആന്റണി വെളിപ്പെടുത്തി.

Actress Beena Antony  Actor Siddique

നമ്മുടെ സിനിമാ മേഖലയിൽ വല്ലാത്തൊരു പ്രതിസന്ധിയും പ്രശ്നങ്ങളും നടക്കുന്ന സമയമാണിത്. ഞങ്ങളുടെ എല്ലാം മനസിൽ വിഷമവും ആങ്സൈറ്റിയുമൊക്കെയുണ്ട്. അതുപോലെ അമ്മയിൽ കഴിഞ്ഞ ദിവസം കൂട്ടരാജിവെക്കലുമെല്ലാമുണ്ടായി. ഞാൻ ഇപ്പോൾ വന്നിരിക്കുന്നത് ഒരു കാര്യം പറയാനാണ്. നിങ്ങൾ ഇതിന്റെ തുടക്കത്തിൽ ഒരു വീഡിയോ കണ്ടല്ലോ... ആ വീഡിയോയെ കുറിച്ച് കുറേപ്പേർക്ക് അറിയാത്ത കാര്യം ക്ലിയർ ചെയ്യാനാണ് ഈ വീഡിയോ.

മനുവിന്റെയും എന്റെയും ഫാമിലി ​ഗ്രൂപ്പിൽ അടക്കം വളരെ അധികം ചർച്ച ചെയ്യപ്പെട്ട വീഡിയോയാണിത്. ട്രോളായും ഈ വീഡിയോ വരുന്നുണ്ട്. അതുകൂടാതെ എന്റെ സഹോദരിമാരുടെ ഓഫീസിൽ അടക്കം ഈ വീഡിയോ ചർച്ചയായി. അതിനൊരു ക്ലാരിറ്റി തരാനാണ് ഈ വീഡിയോ. സിദ്ദീഖ് ഇക്കയുടെ മകൻ സാപ്പി മരിച്ച സമയത്ത് എല്ലാവരും കാണാൻ പോയിരുന്നു.

പക്ഷെ എനിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഞാൻ പനിയായിട്ട് കിടക്കുകയായിരുന്നു. പിന്നീട് സിദ്ദീഖ് ഇക്കയെ ഞാൻ കണ്ടത് ജനറൽ ബോഡി സമയത്താണ്. അന്ന് ഞാൻ പുള്ളിയോട് പോയി സംസാരിച്ചതിന്റെ വിഷ്വലാണ് ഇപ്പോൾ വ്യാപകമായി പ്രചരിച്ച് നിങ്ങൾ കാണുന്ന വീഡിയോ. ഞാൻ സാപ്പിയെ കുഞ്ഞായിരിക്കുമ്പോൾ മുതൽ കാണുന്നതാണ്. ആദ്യം അ​ദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്റെ മരിച്ചുപോയ ഭാര്യയും ഇക്കയുടെ ഉമ്മയമെല്ലാം അവിടെ ഉണ്ടായിരുന്നു.

ഒരു ലക്സ് സോപ്പും പിടച്ച് നിൽക്കുന്ന സാപ്പിയെയാണ് ഞാൻ ആദ്യം കണ്ടത്. അന്ന് അവനൊപ്പം ഒരുപാട് സമയം ചിലവഴിച്ചു. അതിനുശേഷം വീണ്ടും ഒരുപാട് പ്രാവശ്യം സാപ്പിയെ കണ്ടു. അടുത്ത കാലത്തും കണ്ടു. ലാസ്റ്റ് സഹോദരനൊപ്പം ഒബ്റോൺ മാളിന് അടുത്ത് വെച്ചാണ് സാപ്പിയെ കണ്ടത്. അവൻ അന്ന് എനിക്ക് റ്റാറ്റയൊക്കെ തന്നു.

Actress Beena Antony  Actor Siddique

അതിനുശേഷം അവൻ മരിച്ചുവെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി. മരണം അവനവന്റെ ജീവിതത്തിൽ സംഭവിക്കുമ്പോഴെ വിഷമം അറിയാൻ പറ്റു. അല്ലാതെ പുറത്ത് നിന്ന് നോക്കുമ്പോൾ ഭയങ്കര തമാശയായി തോന്നാം. എന്റെ അപ്പച്ചൻ മരിച്ചപ്പോഴും എന്റെ സഹോദരിയുടെ മകൻ മരിച്ചപ്പോഴുമെല്ലാം ഇക്കയെന്നെ വിളിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഒരു സഹോദരി, കുടുംബത്തിലെ അം​ഗം എന്നൊക്കെയുള്ള നിലയിൽ എന്നെ അദ്ദേഹം കാണുന്നത് കൊണ്ടാണ്. ഇക്കയുടെ പേരിൽ ഇപ്പോൾ ഒരു ആരോപണം വന്നു.

അത് ഞാൻ സമ്മതിക്കുന്നു. രേവതി സമ്പത്തിനോട് ഇക്ക അത് ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന് മുന്നിൽ വന്ന് അതിനുള്ള ശിക്ഷ ഇക്കയ്ക്ക് കിട്ടട്ടെ. ഞാൻ അതിലേക്ക് ഒന്നും പോകുന്നില്ല. എന്നോടുള്ള പെരുമാറ്റമാണ് നോക്കുന്നത്. മരണം ആർക്കും വിദൂരമല്ല. പുള്ളിയുടെ വേ​ദനയിൽ പങ്കുചേർന്ന് സ്വാന്തനിപ്പിച്ചതാണ് നിങ്ങൾ ആ വീഡിയോയിൽ കണ്ടത്.

അതിനെ പലരും ക്യാപ്ഷനിട്ട് തമാശയാക്കി. വിരമിക്കുന്ന സിദ്ദിഖിന് നടിമാർ കൊടുക്കുന്ന യാത്രയയപ്പ് എന്നൊക്കെ ക്യാപ്ഷനിട്ട് കണ്ടു. അത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. ഇതൊക്കെ പറഞ്ഞേ പറ്റുവെന്ന സിറ്റുവേഷൻ വന്നതുകൊണ്ട് ഇവിടെ പറഞ്ഞത് എന്നതാണ് സത്യാവസ്ഥ വെളിപ്പെടുത്തി ബീന ആന്റണി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X