For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  36-ാം വയസിലായിരുന്നു വിവാഹം, ഞാനും സാബുവും പ്രണയിച്ച് വിവാഹിതരായതാണ്! മനസ് തുറന്ന് ബീന കുമ്പളങ്ങി

  |

  കല്യാണരാമനിലെ പ്യാരിയുടെ ഭവാനിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. 1980 കള്‍ മുതല്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങി നിന്ന നടി ബീന ജോസഫ് എന്ന ബീന കുമ്പളങ്ങിയാണ് ഭവാനിയായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. അതുമാത്രമല്ല വേറെയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളായി ബീനയെ കാണാനില്ലായിരുന്നു.

  അഭിനയിക്കാന്‍ പോകാത്തത് മൂലം ബുദ്ധിമുട്ടുകളില്‍ കഴിയുകയായിരുന്നു ബീന. കഴിഞ്ഞ വര്‍ഷം അമ്മ സംഘടനയുടെ നേതൃത്വത്തില്‍ ബീനയ്ക്ക് വീടൊരുക്കി നല്‍കിയിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് ബീനയിപ്പോള്‍. വനിതാ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്.

  എന്റെ നാട് കുമ്പളങ്ങിയാണ്. കുമ്പളങ്ങിയില്‍ സ്ഥിരതാമസമാക്കിയിട്ട് രണ്ട് വര്‍ഷമാകുന്നു. ഭര്‍ത്താവ് മരിച്ചപ്പോഴാണ് വീണ്ടും ഇങ്ങോട്ട് വന്നത്. അതുവരെയുള്ള 25 വര്‍ഷത്തോളം പല സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടകയ്ക്ക് താമസിച്ച വീടിന്റെ മുകള്‍നിലയില്‍ നിന്ന് വീണാണ് ഭര്‍ത്താവ് സാബു മരിച്ചത്. 2004 ല്‍ ചിക്കന്‍പോക്‌സിനെ തുടര്‍ന്ന് ഇന്‍ഫെഷന്‍ വന്ന് അരയ്ക്ക് താഴേക്ക് തളര്‍ന്ന് പോയതാണ്. ഒപ്പം അസുഖങ്ങളും ഓര്‍മ്മ കുറവും ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ മഴയത്ത് പൂച്ചയുടെ പിന്നാലെ ഭക്ഷണം കൊടുക്കാന്‍ പോയതാണ്. കാല് തെന്നി വീഴുകയായിരുന്നു.

  എന്റെ ആദ്യ സിനിമ 'രണ്ട് മുഖങ്ങള്‍' ആണ്. തുടര്‍ന്ന് മമാമാങ്കത്തില്‍ ഒരു ചെറിയ വേഷം കിട്ടിയില്ല. സിനിമയെ കുറിച്ച് അക്കാലത്ത് വലിയ അറിവുണ്ടായിരുന്നില്ല. കിട്ടുന്ന വേഷം ചെയ്യുന്ന രീതിയായിരുന്നു. വേഷമെന്താണ് എന്ന് ചോദിക്കാനോ, നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാനോ അന്ന് അറിയില്ലായിരുന്നു. അങ്ങനെ നായികയില്‍ നിന്ന് ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ മടുപ്പ് തോന്നി. അങ്ങനെ പതിമൂന്ന് വര്‍ഷത്തോളം മാറി നിന്നു. അതിനിടെ വിവാഹവും നടന്നു.

  കല്യാണത്തിന് ശേഷം ഷാര്‍ജ ടു ഷാര്‍ജ യിലൂടെയാണ് തിരിച്ച് വന്നത്. അതിന് ശേഷം കല്യാണരാമന്‍, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്‌ലര്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഒന്ന് രണ്ട് സീരിയലുകളിലും അഭിനയിച്ചിരുന്നു. സദാനന്ദന്റെ സമയത്തില്‍ വെടിക്കെട്ട് ജാനു എന്ന കഥാപാത്രമായിരുന്നു. അക്കാലത്ത് അത്തരം ടൈപ്പ് റോളുകളായിരുന്നു കൂടുതലും കിട്ടിയിരുന്നത്. ചതിക്കാത്ത ചന്തുവിന് ശേഷം വീണ്ടും അവസരങ്ങള്‍ കുറഞ്ഞു. പത്ത് വര്‍ഷത്തിലേറെയായി അഭിനയിച്ചിട്ട്. ഫീല്‍ഡ് ഔട്ട് ആയത് പോലെയാണ്. എത്ര സിനിമ ചെയ്തു എന്ന് കൃത്യമായി ഓര്‍മ്മയില്ല.100 സിനിമ കഴിഞ്ഞിട്ടുണ്ടാകും

  Nithya Mammen exclusive interview | FilmiBeat Malayalam

  36-ാം വയസിലായിരുന്നു എന്റെ വിവാഹം. ഞാനും സാബുവും പ്രണയിച്ച് വിവാഹിതരായതാണ്. കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി. എനിക്കും ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയപ്പോള്‍ വിവാഹം കഴിച്ചു. എന്നെ സിനിമയിലേക്ക് രണ്ടാമത് വരാന്‍ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. സാബുവിന്റെ മരണശേഷം എങ്ങോട്ട് പോകണമം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ച് പോയി. പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നില്‍ക്കാനും പറ്റില്ല. അപ്പോഴാണ് ഇടവേള ബാബു എന്റെ അവസ്ഥ അറിഞ്ഞത്. അവര്‍ക്കൊന്നും ഞാന്‍ ഇത്ര വിഷമത്തിലാണ് ജീവിക്കുന്നതെന്ന് അറിയില്ലായിരുന്നു.

  ഞാനാണെങ്കില്‍ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഭര്‍ത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസിലായപ്പോള്‍ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്് വച്ചോളു വീട് വച്ച് തരാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന്. അങ്ങനെയാണ് കുമ്പളങ്ങിയിലേക്ക് വന്നത്. ഇപ്പോള്‍ അമ്മ സംഘടന നല്‍കുന്ന കൈനീട്ടമുള്ളത് കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു. അത് മാത്രമാണ് പ്രാര്‍ഥന.

  Read more about: actress നടി
  English summary
  Actress Beena Kumbalangi About Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X