സെറ്റിൽ ഇറുകിയ ടീ ഷർട്ട് ധരിച്ച് വന്നപ്പോൾ മമ്മൂക്ക പറഞ്ഞത്; കുടുംബ ജീവിതവും ഒരു സമ്മാനമാണ്; ഭാഗ്യ ലക്ഷ്മി
സിനിമാ ലോകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള മമ്മൂട്ടിയെക്കുറിച്ച് നിരവധി സഹപ്രവർത്തകർ സംസാരിക്കാറുണ്ട്. പൊതുവെ ദേഷ്യക്കാരനെന്ന ഇമേജാണ് മമ്മൂട്ടിക്കുള്ളത്. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരനാണ് ഇദ്ദേഹം. ഇതാണ് മുൻകോപക്കാരൻ, അഹങ്കാരി എന്നീ ഇമേജുകൾക്ക് കാരണമായത്. എന്നാൽ അടുത്ത കാലത്തായി ഈ പ്രതിച്ഛായക്ക് മാറ്റം വരുന്നുണ്ട്. നടനെ നല്ല മനസിനെക്കുറിച്ച് നിരവധി സഹപ്രവർത്തകർ തുറന്ന് സംസാരിച്ചു.
ഈയടുത്താണ് ഇങ്ങനെയുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. പുറമേക്ക് ദേഷ്യക്കാരനാണെങ്കിലും മമ്മൂട്ടി നല്ല സഹപ്രവർത്തകനാണെന്ന് നിരവധി അഭിനേതാക്കൾ പറഞ്ഞു. ഇപ്പോഴിതാ നടനെക്കുറിച്ച് സംസാരിക്കുകയാണ് ഒരു കാലത്ത് മലയാളത്തിൽ സജീവമായിരുന്ന നടി ഭാഗ്യ ലക്ഷ്മി. മമ്മൂട്ടി നൽകിയ ഉപദേശത്തെക്കുറിച്ചാണ് ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ ഭാഗ്യ ലക്ഷ്മി സംസാരിച്ചത്.

കോസ്റ്റ്യൂം പറ്റില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ ഒരിക്കൽ മമ്മൂക്ക പറഞ്ഞു. ഒരു ദിവസം ഇറുങ്ങിയ ടീ ഷർട്ട് ധരിച്ച് പോയപ്പോൾ ഇങ്ങനെ ഇറുങ്ങിയത് ധരിക്കരുത്, ഈ പ്രായത്തിൽ ഇതൊന്നും ധരിച്ച് ശീലിക്കരുത്, വസ്ത്രം മാറ്റെന്ന് നടൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. കരിയറിലെ മറ്റ് ചില ഓർമകളും ഭാഗ്യ ലക്ഷ്മി പങ്കുവെച്ചു. നായികയായി അഭിനയിക്കുന്ന കാലത്ത് മാന്യമായി ഗ്ലാമറസ് വേഷം ചെയ്തിട്ടുണ്ട്. ഗ്ലാമർ റോളുകൾക്ക് തന്നെ അധികം വിളിച്ചിട്ടില്ലെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.
വിവാഹ ശേഷം നടിമാർ അഭിനയ രംഗം വിടുന്നത് ശരിയല്ലെന്നും തനിക്കും ഈ അബദ്ധം പറ്റിയിട്ടുണ്ടെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. അതേസമയം കുടുംബ ജീവിതവും ബാലൻസ് ചെയ്യേണ്ടതുണ്ടെന്നും നടി വ്യക്തമാക്കി. രണ്ടും വിടാൻ പാടില്ല. കരിയറിന്റെ പേരിൽ കുടുംബവുമായി വഴക്കിടേണ്ട. കാരണം കുടുംബമുണ്ടാകുന്നതും ഒരു സമ്മാനമാണ്. കുടുംബത്തെ പറഞ്ഞ് മനസിലാക്കുക. തിരിച്ച് വരാൻ ശ്രമിച്ച് കൊണ്ടേയിരിക്കുക. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം മാറി നിന്ന് തിരിച്ചെത്തുക.

വലിയ ഇടവേളയെടുക്കരുത്. അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടാണ് ഞാൻ പറയുന്നത്. ഒപ്പം അഭിനയിച്ച ശ്രീദേവി, ചിത്ര, മുരളി എന്നിവരുടെ മരണം തന്നെ ഏറെ വിഷമിപ്പിച്ചിരുന്നെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. മുരളി സാറുടെ മരണ വാർത്ത കേട്ട് ഞെട്ടി. അപ്രതീക്ഷിതമായിരുന്നെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. 25 ഓളം മലയാള സിനിമകളിൽ ഭാഗ്യ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ തുടങ്ങിയവർക്കൊപ്പമെല്ലാം അഭിനയിച്ചു.
വിവഹ ശേഷമാണ് ഭാഗ്യ ലക്ഷ്മി അഭിനയ രംഗം വിട്ടത്. 1990 ലായിരുന്നു വിവാഹം. കരിയറിലെ മികച്ച സമയത്താണ് വിവാഹം ചെയ്യുന്നത്. വിവാഹം കുറച്ച് കഴിഞ്ഞ് മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. ഭാഗ്യ ശ്രീ എന്ന പേരിലും തെന്നിന്ത്യൻ സിനിമാ രംഗത്ത് ഭാഗ്യ ലക്ഷ്മി അറിയപ്പെടുന്നു. സിനിമകൾക്ക് പുറമെ സീരിയലുകളിലും ഭാഗ്യ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications