സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ തിളങ്ങി ഭാമയും അരുണും! വീഡിയോ വൈറൽ
നിവേദ്യം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഭാമ. ഇന്നും താരത്തെ കുറിച്ച് ആലോചിക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടി എത്തുന്നത് നിഷ്കളങ്കമായ ചിരിയുമായ പ്രത്യക്ഷപ്പെടുന്ന നടിയെയാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ ഇടം സൃഷ്ടിക്കാൻ ഭാമയ്ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന താരം വിവാഹത്തിനായി തയ്യാറെടുക്കുകയാണ്.

വിനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് ഭാമ വെളിപ്പെടുത്തിയത്. യുവ സംരംഭകൻ അരുണാണ് നടിയുടെ പ്രതിശ്രുത വരൻ. ഇപ്പോഴിത സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് ഇരുവരും ഒരുമിച്ചെത്തിയിരിക്കുകയാണ്. ഫാഷൻ സിസൈനൻ ആൻ ആൻസി ആന്റണിയുടെ പിറന്നാൾ ആഘോഷത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത് ഇതാദ്യമായിട്ടാണ് ഒരു പൊതുപരിപാടിയിൽ ഇവർ ഒന്നിച്ചെത്തുന്നത്.
സിനിമ -സിരിയൽ രംഗത്തെ പ്രമുഖർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.ചടങ്ങിലെ ഹൈലൈറ്റ് ഭാമയും അരുണുമായിരുന്നു.വിനയ് ഫോർട്ട്, നൂറിൻ ഷെരീഫ്, ദുർഗ കൃഷ്ണ, അഞ്ജലി നായർ, സിനില്‍ സൈനുദ്ധീന്‍, ബേബി നയന്‍താര, രമ്യ പണിക്കർ, ശരണ്യ, നന്ദനുണ്ണി, മാളവിക, സീമ നായർ, കേരള ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾ തുടങ്ങി പ്രമുഖർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications