വിവാഹശേഷം ഭര്‍ത്താവിനൊപ്പമെത്തിയ നടി ഭാമ! കല്യാണ ദിവസം പുടവ നല്‍കിയവര്‍ക്കും നന്ദി പറഞ്ഞ് താരം
നിവേദ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടി ഭാമ പിന്നീട് കേരളത്തിലെ മുന്‍നിര നായികമാര്‍ക്കൊപ്പം വളര്‍ന്നിരുന്നു. ഇടക്കാലത്ത് അപ്രത്യക്ഷമായ നടി സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത് കുടുംബ ജീവിതത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. ജനുവരി മുപ്പതിന് കോട്ടയത്ത് വെച്ചായിരുന്നു ഭാമയുടെ വിവാഹം.
ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സിനിമാ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖരെല്ലാം ഭാമയുടെ വിവാഹത്തിന് എത്തിയിരുന്നു. വിവാഹശേഷം കൊച്ചിയിലായിരുന്നു റിസപ്ഷന്‍. ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോസും ഇപ്പോഴും സോഷ്യല്‍ മീഡിയ നിറഞ്ഞോടുകയാണ്. ഇതിനിടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു അരുണ്‍. അങ്ങനെയാണ് വീട്ടുകാരുടെ ആലോചനയിലൂടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. വിവാഹത്തിന് മുന്‍പ് ഭാവി വരനെ കുറിച്ചുള്ള വിവരങ്ങള്‍ പല അഭിമുഖങ്ങളില്‍ നിന്നായി ഭാമ തന്നെയാണ് ആരാധകരോട് പറഞ്ഞത്. എന്നാല്‍ വിവാഹശേഷമുള്ള വിശേഷങ്ങളാണ് നടിയിപ്പോള്‍ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. ആദ്യം വിവാഹത്തിനെത്തിയ എല്ലാവരോടുമുള്ള നന്ദിയായിരുന്നു.

കോട്ടയത്ത് നടത്തിയ വിവാഹത്തിലും കൊച്ചിയില്‍ നടത്തിയ റിസ്പഷനിലും ഒരുപോലെ പങ്കാളിയായത് നടന്‍ സുരേഷ് ഗോപിയായിരുന്നു. കുടുംബ സമേതമാണ് സുരേഷ് ഗോപി എത്തിയത്. ഭാര്യ രാധികയും മകള്‍ ഭാവ്‌നിയും താരത്തിനൊപ്പമുണ്ടായിരുന്നു. ഏട്ടന്‍ എന്നാണ് സുരേഷ് ഗോപിയെ ഭാമ വിശേഷിപ്പിച്ചത്. ഏട്ടന്റെ സ്‌നേഹവും അനുഗ്രഹത്തിനും നന്ദി പറഞ്ഞ് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഒപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിയും റിസ്പഷന് എത്തിയിരുന്നു. അങ്ങനെ താരരാജാക്കന്മാരോടാണ് ഭാമയുടെ ആദ്യത്തെ നന്ദി.

എന്നാലിപ്പോള്‍ വിവാഹദിനത്തില്‍ പരമ്പരാഗതമായ കസവ് പുടവ ഒരുക്കിയ ബാലരാമപുരത്തുള്ള മംഗല്യക്കസവിന് നന്ദി പറഞ്ഞിരിക്കുകയാണ് നടി. ഫേസ്ബുക്കിലൂടെ ഭര്‍ത്താവായ അരുണിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കസവ് സാരി ഉടുത്ത് നില്‍ക്കുന്ന ഭാമയ്ക്കൊപ്പം കേരള സ്‌റ്റൈലിലുള്ള മുണ്ടും കുര്‍ത്തയുമായിരുന്നു അരുണിന്റെ വേഷം. സമൂഹ മാധ്യമത്തിലൂടെ പുറത്ത് വന്ന ചിത്രം അതിവേഗമാണ് വൈറലായത്. ചിത്രത്തിന് താഴെ നിരവധി ആളുകളാണ് നവതാരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ടിരിക്കുന്നത്.

ലവ് മ്യാരേജ് ആയിരുന്നില്ലെന്നും അറേഞ്ചഡ് മ്യാരേജ് ആണെന്നും ഭാമ പറഞ്ഞിരുന്നു. വിവാഹശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കവേയാണ് ഇനി അഭിനയിക്കാന്‍ എത്തുമോ എന്നതിനെ കുറിച്ച് നടി പറഞ്ഞത്. ഭാമയുടെ ഇഷ്ടമെന്താണോ അതാണ് തനിക്കും എന്നാണ് അരുണ്‍ ഉത്തരം നല്‍കിയത്. എന്നാല്‍ 2016 മുതല്‍ കാര്യമായ സിനിമകളിലൊന്നും നടി അഭിനയിച്ചിരുന്നില്ല.


Click it and Unblock the Notifications