അരുണിനോടൊപ്പമുള്ള ഭാമയുടെ റൊമാന്റിക് ചിത്രങ്ങൾ, ഫോട്ടോഷൂട്ട് വൈറലാകുന്നു...

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. ചിത്രത്തിലെ സത്യഭാമ എന്ന ഒറ്റ കഥാപാത്രത്തിലൂടെ നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും നടിയ്ക്ക് കൈനിറയെ ആരാധകർ ഉണ്ട്. മലയാളത്തിലേത് പോലെ തെന്നിന്ത്യൻ സിനിമകളിലും നടി സജീവമായിരുന്നു. മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇന്നും നടിയെ അറിയപ്പെടുന്നത് നിവേദ്യം എന്ന ചിത്രത്തിലൂടെയാണ്.

bhama

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഭാമ. 2020 ജനുവരിയിൽ ആയിരുന്നു ഭാമയുടേയും അരുണിന്റേയും വിവാഹം. ഇവർക്ക് 2021 മാർച്ചിൽ ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. സിനിമയിൽ അധികം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നടി സജീവമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മകളുടെ ജനനത്തിന് ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടേയും ഭർത്താവ് അരുണിന്റേയും ഫോട്ടോഷൂട്ടാണ് . ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരദമ്പതികളുടെ ചിത്രം പുറത്തു വന്നിരിക്കുന്നത്. ഭാമ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവെച്ചിട്ടുമുണ്ട്. റൊമാന്റിക് മൂഡിലുള്ള ഇവരുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് . മികച്ച കമന്റുകളാണ് ലഭിക്കുന്നത്. സജിത്തും സുജിത്തും ചേർന്നാണ് ഭാമയെ ഒരുക്കിയത്. ഇരുവരും ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. റെജി ഭാസ്കർ ആണ് താരങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.

തന്റെ കുടുംബ വിശേഷങ്ങളും ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് മകൾ മാർച്ച് 12നാണ് ജനിച്ചതെങ്കിലും ഈ അടുത്തിടെയാണ് മകൾ ജീവിതത്തിലേയ്ക്ക് കടന്നു വന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. "മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ," ഭാമ കുറിച്ചു. എന്നാൽ കുഞ്ഞിന്റെ ചിത്രമോ പേരോ നടി ഇനിയും വെളിപ്പെടുത്തിയിട്ടില്ല

Recommended Video

Actress Bhama Wedding Reception Video | FilmiBeat Malayalam

ചിത്രം, കടപ്പാട് ഭാമ ഇൻസ്റ്റഗ്രാം

More from Filmibeat

Read more about: bhama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X