അരുണിനൊപ്പമുള്ള ആദ്യ ഓണം ആഘോഷമാക്കി ഭാമ! ഭര്‍ത്താവിനെ ചേര്‍ത്തുപിടിച്ചൊരു സെല്‍ഫിയും

പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ഭാമ. നിവേദ്യമെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സത്യഭാമയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയായിരുന്നു ഭാമയെന്ന് പേര് മാറ്റിയത്. ആദ്യ സിനിമ മുതല്‍ ശ്രദ്ധ നേടിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രിയനായികയായി മാറുകയായിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഭാമയ്ക്ക് ലഭിച്ചിരുന്നു. അടുത്തിടെയായിരുന്നു ഭാമയുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ബിസിനസുകാരനായ അരുണായിരുന്നു ഭാമയെ ജീവിതസഖിയാക്കിയത്. വിക്രമിനെപ്പോലെയുണ്ടല്ലോ അരുണിനെ കാണാന്‍ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നേരത്തേയും താന്‍ ഇതേ ചോദ്യം കേട്ടിട്ടുണ്ടെന്നായിരുന്നു അരുണ്‍ പറഞ്ഞത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അരുണിനൊപ്പം ചേര്‍ന്നതിന് ശേഷമുള്ള ആദ്യ ഓണമാണ് താരം ആഘോഷിച്ചത്. ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

എല്ലാവര്‍ക്കും ഹാപ്പി ഓണം , വിവാഹശേഷമുള്ള ആദ്യ ഓണമാണ് ഇതെന്ന് പറഞ്ഞായിരുന്നു ഭാമ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സദ്യയ്ക്ക് മുന്നില്‍ അരുണിനൊപ്പം സെല്‍ഫിയെടുത്തിരിക്കുകയാണ് താരം. ചിത്രങ്ങളും വീഡിയോയുമൊന്നും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതില്‍ വലിയ താല്‍പര്യമില്ലാത്തയാളാണ് ഭര്‍ത്താവെന്ന് മുന്‍പ് ഭാമ പറഞ്ഞിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു ഇത്തവണ ഇരുവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്.

Bhama

വിവാഹശേഷം ഒരുപാട് യാത്രകള്‍ നടത്താനായി തീരുമാനിച്ചിരുന്നുവെങ്കിലും എല്ലാ പ്ലാനുകളും മാറ്റുകയായിരുന്നു ഭാമയും അരുണും. അപ്രതീക്ഷിതമായി കൊവിഡ് പ്രതിസന്ധി എത്തിയതോടെയായിരുന്നു കാര്യങ്ങളെല്ലാം മാറി മറിഞ്ഞത്. വിവാഹ ശേഷം ചില അമ്പലങ്ങളിലൊക്കെ പോയിരുന്നു. കാര്യമായ യാത്രകള്‍ പിന്നീടത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കൊവിഡ് വന്നതോടെ അതെല്ലാം മാറ്റിവെക്കേണ്ടി വന്നുവെന്ന് താരം പറഞ്ഞിരുന്നു. വിവാഹ ദിനത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു അടുത്തിടെ ഭാമ എത്തിയത്.

വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനിന്ന താരങ്ങള്‍ ഏറെയാണ്. ആ ലിസ്റ്റിലേക്ക് ഭാമയും ഇടംപിടിക്കുമോയെന്നുള്ള ആശങ്കയിലായിരുന്നു ആരാധകര്‍. അതേക്കുറിച്ചൊന്നും തീരുമാനിച്ചില്ലെന്നായിരുന്നു താരം പറഞ്ഞത്. മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് പല താരങ്ങളും പറയാറുണ്ടെങ്കിലും പലരും അത് സ്വീകരിക്കാറില്ല. എന്നാണ് സിനിമയിലേക്ക് തിരിച്ച് വരുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഭാമ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X